കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം

തിരുവനന്തപുരം നഗരസഭയിലെ രജിസ്റ്ററിൽ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ സുഗതന്റെ വ്യാജ ഒപ്പിട്ട സംഭവത്തിൽ കോർപ്പറേഷനിൽ മേയർക്കെതിരെ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ മേയർ വിവി രാജേഷ് രാജിവെക്കണെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടത്തിയത്.
സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, മുൻ മേയർ വി കെ പ്രശാന്ത് എന്നിവർ മേയർക്കെതിരെ രംഗത്തെത്തി. പ്രതിഷേധം നടക്കുന്നതിനിടയിലേക്ക് വി വി രാജേഷ് ഓഫീസിലേക്ക് എത്തിയതോടെ പ്രതിഷേധം ശക്തമായി. പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റി മേയറെ അകത്ത് കയറ്റിവിട്ടു. ദൃശ്യങ്ങൾ കാണാം ;-
https://www.facebook.com/Malayalivartha

























