പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിനെയും രക്ഷിക്കാന്‍ സിപിഎം തെരുവില്‍ ഉടന്‍ പ്രക്ഷോഭം തുടങ്ങും

പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിനെയും രക്ഷിക്കാന്‍ സിപിഎം തെരുവില്‍ ഉടന്‍ പ്രക്ഷോഭം തുടങ്ങും. മകള്‍ വീണയ്ക്ക് കരിമണല്‍ കമ്പനി കൊടുത്ത കോടികളുടെ മാസപ്പടി പിണറായി വിജയന്‍ കരിമണല്‍ കമ്പനിക്കു ചെയ്തുകൊടുത്ത കൈവിട്ട സഹായങ്ങള്‍ക്കുള്ള ഉപകാരസ്മരണയാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ആ പണം മരുമകന്‍ റിയാസ് ദുബായിലും അമേരിക്കയിലും ഉള്‍പ്പെടെ ബിസിനസ് സംരംഭങ്ങളില്‍ നിക്ഷേപിച്ചു.
ഈ പച്ചയായ സത്യം ഇഡിയും കോടതിയും കണ്ടെത്തിയിട്ടും പാര്‍ട്ടിയിലെ അടിമ അണികളെ ഇറക്കി യുദ്ധം തുടങ്ങാനാണ് പുറപ്പാട്. ഇലക്ഷനു പിന്നാലെ വിശാല കമ്മിറ്റിയും വിശാലമല്ലാത്ത കമ്മിറ്റിയും പിണറായിയുടെയും ഗോവിന്ദന്റെയും അഹന്തയാണ് പരമദയനീയ തോല്‍വിക്കു കാരണമായതെന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് കള്ളം കൈയോടെ സ്ഥരീകരിക്കപ്പെട്ടത്. സിപിഎമ്മിനുള്ളില്‍ പിണറായി വിരുദ്ധ ചേരി ശക്തിപ്പെട്ടുകൊണ്ടിരിക്കെ ചാവേറുകളായ അടിമകളെ രംഗത്തിറക്കി പ്രക്ഷോഭം തുടങ്ങാനും പിണറായിയെയും റിയാസിനെയും രക്ഷിക്കാനുമാണ് നീക്കം. ഇതിനായി എംവി ഗോവിന്ദന്‍ കളത്തിലിറങ്ങുമെങ്കിലും പി ജയരാജന്‍, ഇപി ജയരാജന്‍ തുടങ്ങിയവരുടെ നിര ശക്തമായ ഭിന്നതയിലാണ്.
പിണറായിയെ തുടരെ വിമര്‍ശിച്ചുകൊണ്ടിരുന്ന പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേലേക്ക് കൊണ്ടുവന്നത് അദ്ദേഹത്തെ പ്രീതിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്. പിണറായിയെയും റിയാസിനെയും ബിജെപിയോ കോണ്‍ഗ്രസോ കരിങ്കൊടി കാണിക്കുന്ന സാഹചര്യങ്ങളില്‍ പ്രതിയോഗികളെ തല്ലിയൊതുക്കാനാണ് സഖാക്കളെ കളത്തിലിറക്കുന്നത്. എന്നാല്‍ പിണറായിക്കും വീണയ്ക്കും റിയാസിനും മാസപ്പടി കിട്ടിയെന്നും ഇവര്‍ ശതകോടീശ്വരന്‍മാരായി തീര്‍ന്നത് പാര്‍ട്ടിയെ വിറ്റും അധികാരം ദുരുപയോഗിച്ചുമാണെന്ന് സിപിഎമ്മിലെ വിവരമുള്ള സഖാക്കള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.
ഈ തിരിച്ചറിവില്‍ സിപിഎമ്മിലെ വലിയൊരു വിഭാഗം യുഡിഎഫിനോ ബിജെപിക്കോ അനുകൂലമായി വോട്ടു ചെയ്തതാണ് ഇലക്ഷനിലെ അപ്രതീക്ഷിത തോല്‍വിക്കു കാരണമെന്ന് സിപിഎം സെക്രട്ടറിയേറ്റും തിരിച്ചറിഞ്ഞിട്ടുണ്ട്. മകളുടെ കമ്പനിക്ക് മാസപ്പടി ലഭിച്ചത് പിണറായി വിജയന്‍ വഹിച്ചിരുന്ന ഔദ്യോഗിക പദവി മൂലമാണെന്ന് ഇഡി കണ്ടെത്തി. ഇത് അഴിമതി നിരോധന നിയമ പ്രകാരം നേരിട്ടുള്ള കുറ്റകൃത്യമായി മാറുന്നു.
മാസപ്പടി കേസില്‍ ഇഡി നല്‍കിയ കത്തില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരേ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി നടപടി.മുദ്രവെച്ച കവറില്‍ ഇഡി സമര്‍പ്പിച്ച നിരവധി തെളിവുകളും നിര്‍ണായകമായി. ഇഡി കത്തില്‍ എഫ് ഐ ആര്‍ ഇടാതെ പ്രാഥമിക അന്വേഷണം തുടരുന്നതിനിടെയാണ് അഴിമതി തടയല്‍ നിയമ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ് വന്നിരിക്കുന്നത്. ഇഡി അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടുകളുടെയും ഹവാല കൈമാറ്റത്തിന്റെയും വിദേശയാത്രയുടെയുമെല്ലാം തെളിവുകള്‍ ലഭിച്ചിരുന്നു. ഇഡി ഇതെല്ലാം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു. രേഖകള്‍ മുന്‍നിര്‍ത്തിയുള്ള വാദത്തിനൊടുവിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതിയുടെ ഉത്തരവ്.
പാര്‍ട്ടി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ നടക്കാനിരിക്കെ വന്ന വിധി വലിയ രാഷ്ട്രീയ പ്രതിസന്ധിക്കു കാരണമാകും. ഈ സാഹചര്യത്തിലാണ് പിണറായിയെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ നേതാക്കളെ അണിനിരത്തി സിപിഎം പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുന്നുവെന്ന പ്രചാരണം ശക്തമാക്കാന്‍ തുടരെ യോഗങ്ങള്‍ ചേരാണ് തീരുമാനം. എന്നാല്‍ സിപിഐ ഈ നീക്കങ്ങളോടു യോജിക്കുന്നില്ല. പിണറായിയും റിയാസും നിയമനടപടി നേരിടണമെന്നാണ് സിപിഐയുടെ നിലപാട്.
പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെയ്ക്കുകയായിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി കൈമാറിയ നിര്‍ണ്ണായക രേഖകള്‍ വിളിച്ചുവരുത്തി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഈ ഉത്തരവിലേക്ക് എത്തിയത്.
മുഖ്യമന്ത്രിയായിരിക്കെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനി വഴി പിണറായി വിജയന്‍ കരിമണല്‍ കര്‍ത്തായില്‍ നിന്ന് 3.28 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് ഇ.ഡിയുടെ പ്രധാന കണ്ടെത്തല്‍. സിഎംആര്‍എല്‍ കമ്പനിയിലെ പൊതു ഓഹരി ഉടമകളെയും 13 ശതമാനം ഓഹരിയുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനെയും വഞ്ചിച്ചാണ് ഈ പണമിടപാട് നടന്നതെന്ന് ഇ.ഡി വ്യക്തമാക്കുന്നു. കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത്, കുറ്റകൃത്യത്തിലൂടെയുള്ള പണം സ്വരൂപിക്കാന്‍ പ്രതികളെ അറിഞ്ഞുകൊണ്ട് സഹായിക്കുന്നതിന് തുല്യമാണെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇനിയുള്ള ദിവസങ്ങള്‍ പിണറായിക്കും സിപിഎമ്മിനും നിര്‍ണായകമാണ്. ഇത്രയേറെ കളങ്കിതനായ വ്യക്തിയെ എംഎഎയും പ്രതിപക്ഷനേതാവുമായി തെരഞ്ഞെടുത്ത ജനങ്ങളും പാര്‍ട്ടിയുമാണ് അപഹാസ്യരാകുന്നത്.
https://www.facebook.com/Malayalivartha

























