ഗുജറാത്തിൽ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാനൊരുങ്ങി ഹാർദിക് പട്ടേൽ ; പട്ടേൽ സമുദായത്തിന്റെ പിന്തുണ കോൺഗ്രസ്സിന്

ഗുജറാത്തിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ആത്മവിശ്വാസമേകി പട്ടേൽ വിഭാഗ നേതാവ് ഹാർദിക് പട്ടേൽ. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാർദിക് പട്ടേൽ വ്യക്തമാക്കി. പട്ടേൽ സമുദായത്തിന്റെ ഉപാധികൾ കോൺഗ്രസ് അംഗീകരിച്ചെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണമെന്ന് ആവശ്യം പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തും. ഭരണത്തിലെത്തിയാല്‍ നിയമം പാസാക്കുമെന്നും ഉറപ്പ് ലഭിച്ചതായും അറിയുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള അശോക് ഗലോട്ടുമായി നേരത്തെ ഹാർദിക് പട്ടേൽ ചര്‍ച്ച നടത്തിയിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ദിവസങ്ങളായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് ഹർദിക് പട്ടേലിന്റെ ആവശ്യങ്ങൾ കോൺഗ്രസ്സ് അംഗീകരിച്ചത്. എന്നാൽ കോൺഗ്രസിലേക്ക് ഇല്ലെന്നും ദലിത് വിഷയത്തിൽ രാഹുലുമായി ചർച്ചയ്ക്കു തയാറാണെന്നും ദലിത് പ്രക്ഷോഭ നേതാവ് ജിഗ്നേശ് മേവാനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha