'എന്റെ പേര് നരേന്ദ്ര മോദി, എന്റെ ഔദ്യോഗിക ആപ്പിൽ നിങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ ആ വിവരങ്ങൾ എല്ലാം അമേരിക്കൻ കമ്പനിയ്ക്ക് നൽകും'; നമോ ആപ്ലിക്കേഷനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

പ്രധാന മന്ത്രിയുടെ ഔദ്യോഗിക ആപ്പായ നമോ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യുന്നവരുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്കു ചോർത്തുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെയുള്ള വാർത്തകൾ പതിവ് പോലെ തിരസ്കരിച്ച മുഖ്യധാരാ മാധ്യമങ്ങളെയും രാഹുൽ ട്വിറ്ററിലൂടെ വിമർശിച്ചു.
‘ഹായ്, എന്റെ പേര് നരേന്ദ്ര മോദി. ഞാൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ ഔദ്യോഗിക ആപ്പിൽ നിങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ ആ ഡേറ്റ മുഴുവനും ഞാനെന്റെ അമേരിക്കൻ കമ്പനിയിലെ സുഹൃത്തുക്കൾക്കു നൽകും... പതിവു പോലെ ഈ പ്രധാന വാർത്ത തഴഞ്ഞതിൽ മുഖ്യധാരാ മാധ്യമങ്ങൾക്കെല്ലാം നന്ദി’– രാഹുൽ ട്വിറ്ററിൽ കുറിച്ചു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി കേംബ്രിജ് അനലിറ്റിക്കയുടെ സഹായം തേടി എന്ന കോൺഗ്രസിന്റെ വാദത്തിന് പിന്നാലെയാണ് നമോ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്കു ലഭിക്കുന്നുണ്ടെന്ന വാർത്ത പുറത്ത് വന്നത്.
https://www.facebook.com/Malayalivartha