Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇനിമുതല്‍ യുഎഇയിലേക്ക് ടൂറിസ്റ്റ് വീസകളിലെത്തുന്നവര്‍ക്ക് സെക്യൂരിറ്റി തുക മുന്‍കൂറായി കെട്ടിവയ്‌ക്കേണ്ടിരും; ചില രാജ്യങ്ങള്‍ക്ക് നിയന്ത്രണവും വന്നേക്കും

29 AUGUST 2018 04:31 AM IST
മലയാളി വാര്‍ത്ത

യുഎഇയിലേക്ക് തൊഴില്‍ തേടി വിസിറ്റിംഗ്, ടൂറിസ്റ്റ് വീസകളിലെത്തുന്നവര്‍ക്ക് ഇനി സെക്യൂരിറ്റി തുക കെട്ടിവയ്‌ക്കേണ്ടിവരും. ഇനി സെക്യൂരിറ്റി തുക മുന്‍കൂറായി അടച്ചാല്‍ മാത്രമെ സന്ദര്‍ശക വീസ അനുവദിക്കൂവെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്. വീസിറ്റ്, ടൂറിസ്റ്റ് വീസകളിലെത്തുന്നവരാണ് രാജ്യത്ത് അനധികൃതമായി തങ്ങുന്നവരില്‍ ഭൂരിഭാഗവുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഇപ്പോള്‍ നടന്നുവരുന്ന പൊതുമാപ്പിന്റെ ആനുകൂല്യം തേടിയെത്തിയ അനധികൃത താമസക്കാരില്‍ ഏറിയ പങ്കും തൊഴില്‍തേടി വിസിറ്റ്, ടൂറിസ്റ്റ് വീസകളില്‍ രാജ്യത്തെത്തിയവരാണ്.

ഇതു തടയാനാണ് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നത്. തൊഴിലന്വേഷകര്‍ക്ക് പ്രത്യേക ഉപാധികള്‍ നിശ്ചിയിക്കുന്നതോടെ വീസാ കാലാവധി തീരുന്നതോടെ അവര്‍ തിരിച്ചു പോയിട്ടുണ്ടെന്ന് ഉറപ്പാക്കാനാകുമെന്ന് ഫെഡറല്‍ അതോറിറ്റി നിയമോപദേശ്ടാവ് ഡോ. യുസുഫ് ആല്‍ ശരീഫ് പറഞ്ഞു. ഇതു നടപ്പിലാക്കിയാല്‍ വിസിറ്റ് വീസ ചട്ട ലംഘനങ്ങള്‍ കുറച്ചു കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.

പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ യുഎഇ പുതിയ ആറു മാസ വിസിറ്റ് വീസ തൊഴിലന്വേഷകര്‍ക്കായി നല്‍കിത്തുടങ്ങും. ഇതു വഴി തൊഴില്‍ കണ്ടെത്താന്‍ അപേക്ഷകര്‍ക്ക് മതിയായ സമയം ലഭിക്കുമെന്നും അനധികൃതമായി തങ്ങുന്നത് ഒഴിവാക്കാനാകുമെന്നും ഡോ. യുസുഫ് പറഞ്ഞു. വിസിറ്റ്. ടൂറിസ്റ്റ് വീസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തവര്‍ക്ക് അതതു രാജ്യങ്ങളുടെ എംബസികള്‍ മടക്ക യാത്രാ ടിക്കറ്റുകള്‍ എടുത്തു നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമ ലംഘകര്‍ക്കെതിരെ നടപടികള്‍ കര്‍ക്കശമാക്കുമെന്നും യുഎഇ അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു. തടവു ശിക്ഷയും കനത്ത പിഴയും നാടുകടത്തലുമായിരിക്കും ശിക്ഷ. അനധികൃതമായി തങ്ങുന്ന മുഴുവന്‍ പേരും ഉടന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി തങ്ങളുടെ നിലവിലെ പദവി ശരിപ്പെടുത്തി നിയമവിധേയമാക്കണമെന്നും ഭാവിയിലുണ്ടായേക്കാവുന്ന പ്രശനങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (13 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (27 minutes ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (37 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (52 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (58 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (1 hour ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (3 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (6 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends