Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് സഹായവുമായി വിദേശകാര്യമന്ത്രാലയം

21 DECEMBER 2018 04:59 PM IST
മലയാളി വാര്‍ത്ത

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് സഹായവുമായി വിദേശകാര്യമന്ത്രാലയം
സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാരെ സഹായിക്കുമെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
സ്‌പോൺസറെ മാറുന്നതടക്കമുള്ള കാര്യങ്ങളിൽ സഹായം നൽകുമെന്ന്
ആലപ്പുഴ എം.പി കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിനു മറുപടിയായി അവര്‍ നിയമസഭയില്‍ അറിയിച്ചു.

സൗദിയിലെ സ്വദേശിവല്‍ക്കരണം കഴിഞ്ഞ സെപ്റ്റംബറില്‍ പന്ത്രണ്ട് മേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചിരുന്നു. നിരവധി പേര്‍ക്കാണ് ഇതിന്റെ ഫലമായി ജോലി നഷ്ടപ്പെട്ടത്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തില്‍ മാത്രം രണ്ടര ലക്ഷം വിദേശികള്‍ സൗദി വിട്ടുപോയിരുന്നു. ഒരു ജോലിക്കാരന്‍ മാത്രമുള്ള സ്ഥാപനത്തില്‍ സൗദിക്കാരനെ മാത്രമേ ജോലിക്ക് നിര്‍ത്താന്‍ പറ്റൂ. രണ്ടു പേര്‍ ജോലിക്കുണ്ടെങ്കില്‍ ഒരാള്‍ സൗദിക്കാരനാകണം. നാലു പേരുള്ള സ്ഥാപനത്തില്‍ രണ്ട് സ്വദേശികള്‍ വേണം. 10 പേരുള്ള സ്ഥാപനത്തില്‍ ഏഴ് സ്വദേശികള്‍ വേണം. 100 പേരുള്ള സ്ഥാപനത്തില്‍ 70 സൗദിക്കാര്‍ വേണം.ഈ നിബന്ധനപ്രകാരം പ്രവാസികളുടെ ചെറുകിട സ്ഥാപങ്ങൾ പൂട്ടേണ്ടിവരും.
ഈ സാഹചര്യത്തിലാണ് തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്‍റെ സഹായം വ്യക്തമാക്കണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടത്

സ്പോണ്‍സറെ മാറുന്ന കാര്യത്തില്‍ സാധ്യമായ സഹായം നല്‍കുക, എക്സിറ്റ് വീസ, ഇന്ത്യയിലേക്കുള്ള സൗജന്യ ടിക്കറ്റ് എന്നിവ അനുവദിക്കുക, ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴയില്‍ ഇളവ് എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കി വരുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പുനരധിവാസം അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാനസര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്


വിദേശഇന്ത്യക്കാരുടെ ക്ഷേമവും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി ജി.സി.സി രാജ്യങ്ങളുമായി നിരന്തര സമ്പർക്കം നടത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രി രേഖാമൂലം മറുപടി നൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (21 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (30 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (4 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (5 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (6 hours ago)

Malayali Vartha Recommends