യുഎഇയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍

യുഎഇയിലെ അല്‍ ഗെയിലിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വര്‍ക്കല പുത്തന്‍ചന്ത രജതം നിവാസില്‍ രവീന്ദ്രന്‍-അജിത ദമ്പതികളുടെ മകന്‍ റിനോജ് രവീന്ദ്രന്‍ (35) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന റിനോജിനെ ഇയാളുടെ താമസ സ്ഥലത്ത് സുഹൃത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം സെയിഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ ബിനി ബാനര്‍ജി ഷാര്‍ജയില്‍ ജോലി ചെയ്യുന്നു. ഏഴ് വയസുള്ള മകന്‍ നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha