Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് യുഎഇ; എന്നാൽ വെല്ലുവിളി ഇന്ത്യയ്ക്ക്

18 OCTOBER 2019 04:49 PM IST
മലയാളി വാര്‍ത്ത

ലോകരാഷ്ട്രങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ച്‌ യുഎഇയിയുടെ ഈ പ്രഖ്യാപനം. അതായത് ലോകത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്‌സിറ്റി അബുദാബിയില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് യുഎ ഇ. മുഹമ്മദ് ബിന്‍ സായിദ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്സിറ്റി എന്ന പേരിലാണ് പുതിയ സര്‍വകലാശാല ആരംഭിക്കാനൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. മസ്ദാര്‍ സിറ്റിയിലെ യൂണിവേഴ്സിറ്റി കാമ്ബസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ലോകത്തെ ആദ്യ നിര്‍മിതബുദ്ധി സര്‍വകലാശാല അബൂദാബി പ്രഖ്യാപിച്ചത് തന്നെ.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, കമ്ബ്യൂട്ടര്‍ വിഷന്‍, നാച്ചറല്‍ ലാംഗ്വേജ് പ്രോസസിങ് എന്നീ മേഖലകളില്‍ ബിരുദാനന്തരു കോഴ്‌സുകളും പി.എച്ച്‌.ഡിയും സര്‍വകലാശാല നല്‍കും.അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പേരിലാണ് സര്‍വകലാശാല ആരംഭിക്കുയന്നത് എന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ ഏത് ഇന്ത്യയ്ക്ക് വലിയ്യ്‌ വെല്ലുവിളിയായി മാറുമെന്നാണ് ഇന്ത്യ ഉൾപ്പെടെ ലോക രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളിയെന്ന് ലക്നൗ സ്വദേശിയും യുഎസിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം പ്രഫ അനിൽ കെ ജെയ്ൻ പറഞ്ഞു. ലോകത്തെ ആദ്യ എഐ യൂണിവേഴ്സിറ്റിയുടെ പ്രഖ്യാപനത്തിന് അബുദാബിയിൽ എത്തിയ ശേഷമാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

നിലവാരമുള്ള അധ്യാപകരുടെയും സൗകര്യങ്ങളുടെയും അഭാവത്തിൽ ഗുണനിലവാരമുള്ള എഐ തലമുറയെ വാർത്തെടുക്കാനാവില്ല. അതുകൊണ്ടുതന്നെ ഈ രംഗത്ത് വിദഗ്ധരായ ലോകോത്തര പ്രഫസർമാരെ നിയമിക്കണമെന്നും സൂചിപ്പിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ഇന്ത്യയിൽ അപൂർവം ചില യൂണിവേഴ്സിറ്റികളിൽ എഐ വിദഗ്ധരുണ്ട്. ശേഷിച്ച യൂണിവേഴ്സിറ്റികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും പരിശീലിപ്പിക്കാൻ യോഗ്യരായ അധ്യാപകരെ കിട്ടാത്തതും മതിയായ സൗകര്യങ്ങളും ഡേറ്റകളും ഇല്ലാത്തതുമാണ് നേരിടുന്ന വെല്ലുവിളികൾ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഡേറ്റ ഇല്ലാതെ എഐയുമായി മുന്നോട്ടുപോകാനാകില്ല എന്നത് മുഖ്യ വിഷയം.

അതേസമയം ബയോമെട്രിക് സംവിധാനത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ഐഡി പദ്ധതിയായ ആധാർ 130 കോടിയിലേറെ ജനങ്ങൾക്ക് നൽകിയ ഇന്ത്യയ്ക്ക് ഈ രംഗത്ത് മികച്ച വാഗ്ദാനമാകാൻ സാധിക്കുമെന്നും പറയുകയുണ്ടായി. ആധാർ യാഥാർഥ്യമാക്കിയ ഇന്ത്യയെ ലോകം ഉറ്റുനോക്കിയിരുന്നതായി പദ്ധതിയുടെ ഉപദേശകനും യുഎസ് ഡിഫൻസ് സയൻസ് ബോർഡ് അംഗവുമായ അനിൽ കെ ജയിൻ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (7 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (29 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (3 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends