Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജയിലില്‍ വച്ച് വിഷം കൊടുത്തുവെന്ന് സംശയിക്കുന്നതായി നവാസ് ഷെരീഫിന്റെ മകന്‍ ഹുസൈന്‍ ഷെരീഫ് സംശയം ഉന്നയിച്ചിരിക്കുന്നു ..ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

25 OCTOBER 2019 02:54 PM IST
മലയാളി വാര്‍ത്ത

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജയിലില്‍ വച്ച് വിഷം കൊടുത്തുവെന്ന് സംശയിക്കുന്നതായി നവാസ് ഷെരീഫിന്റെ മകന്‍ ഹുസൈന്‍ ഷെരീഫ് സംശയം ഉന്നയിച്ചിരിക്കുന്നു ..ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

പ്ലേറ്റ്‌ലെറ്റ് കൗണ്ട് 2,000 ആയി കുറഞ്ഞതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഷെരീഫ്. എന്നാല്‍, ഇപ്പോള്‍ പാകിസ്ഥാനി സമൂഹത്തിനിടയില്‍ നവാസ് ഷെരീഫിന്റെ ആരോഗ്യനില സംബന്ധിച്ച്‌ നിരവധി സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിയന്ത്രണാധീതമായുള്ള പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവിനു കാരണം വിഷം ഉള്ളില്‍ ചെന്നതാകാമെന്ന് പാകിസ്ഥാന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ സംശയിക്കുന്നു

അതേസമയം, മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയും വഷളായി എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേരും വ്യത്യസ്ത ജയിലുകളിലായിരുന്നു. ഇരുനേതാക്കളുടെയും ആരോഗ്യനില വഷളായതില്‍ ദുരൂഹത ഉണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിക്കുന്നത്

റാവല്‍പിണ്ടിയിലെ ആഡ്യാല ജയിലിലായിരുന്നു ആസിഫ് അലി സര്‍ദാരി. ഇപ്പോള്‍ പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് അദ്ദേഹത്തെ മാറ്റിയെന്നാണ് വിവരം. സര്ദാരിക്ക് ജയിലില്‍ വൈദ്യപരിശോധന നല്‍കിയില്ലെന്നാണ് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ആരോപണം.

നവാസ് ഷെരീഫിന്റെ ലണ്ടനിലുള്ള മകന്‍ ഹുസൈന്‍ ഷെരീഫ് ട്വിറ്ററിൽ ആണ് തന്റെ സംശയം പങ്കുവച്ചത് വിഷം അകത്തുചെന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് നവാസ് ഷെരീഫില്‍ സംഭവിക്കുന്നതെന്ന് മകന്‍ പറയുന്നു. നവാസ് ഷെരീഫിന് എന്തെങ്കിലും സംഭവിച്ചാല്‍... നിങ്ങള്‍ക്കറിയാമോ ആരാണ് ഉത്തരവാദിയെന്ന്? എന്നാണ് ഹുസൈന്‍ ഷരീഫിന്റെ ട്വീറ്റ്..

സാധാരണ മനുഷ്യരില്‍ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് 1,50,000 മുതല്‍ 4,00,000 വരെയാണ്. എന്നാല്‍ ഷെരീഫിന്റെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് 2,000 ആയി കുറഞ്ഞതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ആരോപണം. മൂന്ന് തവണ രക്തപ്പകര്‍ച്ചയ്ക്കുശേഷം പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം 16,000 ആയി ഉയര്‍ന്നിട്ടുണ്ട്.ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പ്രത്യേക യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി

ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ വിചാരണ തടവ് നേരിടുന്ന ഷെരീഫിന്റെ മകള്‍ മറിയം ഷെരീഫ് ആശുപത്രിയിലെത്തി പിതാവിനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യവും താഴ്ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ട മറിയത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവാസ് ഷെരീഫിനെ സഹോദരനും പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവുമായി ഷഹബാസ് ഷെരീഫ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആരോഗ്യനില കൂടുതല്‍ വഷളായിട്ടുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത് . ജയിലില്‍ നിന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ഷഹബാസും ആവശ്യപ്പെടുന്നത് .

ലാഹോര്‍ സര്‍വീസ് ഹോസ്പിറ്റല്‍ പ്രിന്‍സപ്പല്‍ അയാസ് മഹ്മൂദ് ഉള്‍പ്പെടെയുള്ള ആറ് വിദഗ്ധരാണ് നവാസ് ഷരീഫിനെ ചികില്‍സിക്കുന്നത്. എന്താണ് ആരോഗ്യനില പെട്ടെന്ന് വഷളാവാനുള്ള കാരണം എന്ന് ഇതുവരെ ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ല . പ്ലേറ്റ്‌ലെറ്റ് കൗണ്ടില്‍ കുറവ് സംഭവിക്കുന്നതിനാൽ പുതിയ പ്ലേറ്റ്‌ലെറ്റുകള്‍ ശരീരത്തില്‍ എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്

പനാമ പേപ്പര്‍ കുംഭകോണ ക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെരീഫ് 2018 ഡിസംബര്‍ 24 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. തങ്ങള്‍ക്കെതിരെ പോരാടിയതിന് ഷെരീഫിനെ കൊല്ലാന്‍ പാകിസ്ഥാന്‍ ഭരണകൂടം ശ്രമിക്കുന്നു എന്ന് ആരോപണമുണ്ട് . അല്‍ അസീസിയ സ്റ്റീല്‍ മില്‍ കേസിലാണ് നവാസ് ഷരീഫ് ഇപ്പോള്‍ ജയിയില്‍ കഴിയുന്നത്. സൗദിയിൽ സ്റ്റീൽ മില്‍ സ്വന്തമാക്കിയതിന് ചെലവാക്കിയ പണം എങ്ങനെ ലഭിച്ചുവെന്ന് ബോധിപ്പിക്കാൻ സാധിച്ചില്ലെന്ന് കണ്ടെത്തിയ കോടതി 2018 ഡിസംബറില്‍ ഷരീഫിനെ ഏഴുവര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (13 minutes ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (1 hour ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (1 hour ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (2 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (3 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (3 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (3 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (3 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (4 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (4 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (4 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (5 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (6 hours ago)

Malayali Vartha Recommends