Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കരഞ്ഞ് തളര്‍ന്ന് സഹോദരി... ദുബായിയില്‍ 17ാം നിലയില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച 16 കാരിക്ക് ദാരുണാന്ത്യം, അപകടം നേരില്‍ കണ്ട് സഹോദരി ഞെട്ടി വിറച്ചു

28 OCTOBER 2019 09:55 AM IST
മലയാളി വാര്‍ത്ത

സെല്‍ഫികള്‍ പലപ്പോഴും അപകടങ്ങളായി മാറാറുണ്ട്. അതിന് പല ഉദാഹരണങ്ങള്‍ മുന്നിലുണ്ടെങ്കിലും റിസ്‌ക് എടുത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നവരാണ് പലരും. ആരൊക്കെ വിലക്കിയാലും കൂട്ടാക്കാതെ സെല്‍ഫിയെടുക്കുന്നവരും വിരളമല്ല. ദുബായിലാണ് ലോകത്തെ ഞെട്ടിച്ച ദാരുണ സംഭവമുണ്ടായത്.

17ാം നിലയില്‍ നിന്ന് ആകാശദൃശ്യം ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഏഷ്യക്കാരിയായ 16കാരി താഴേയ്ക്ക് വീണ് മരണപ്പെട്ടത്. അപകടം നേരില്‍ കണ്ടത് സഹോദരിയാണ്. ഓടിയെത്തിയപ്പോഴേയ്ക്കും തന്റെ സഹോദരി താഴേയ്ക്ക് പതിച്ചിരുന്നു.

ഷെയ്ഖ് സയീദ് റോഡിലെ അപാര്‍ട്ട്‌മെന്റിലാണ് അപകടമുണ്ടായത്. അപാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ കസേരയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടി താഴേക്ക് പതിച്ചത്. സെല്‍ഫി എടുത്ത മൊബൈല്‍ ഫോണ്‍ ബാല്‍ക്കണിയിലേക്ക് വീഴുകയും പെണ്‍കുട്ടി താഴേക്ക് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ മരണവും സംഭവിച്ചുവെന്നും കേണല്‍ ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ജനങ്ങള്‍ സൂക്ഷിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. കുട്ടികളെയും യുവാക്കളെയും രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇത്തരം അപകടകരമായ പ്രവര്‍ത്തികളില്‍ നിന്നും വിലക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ജനനം മുതല്‍ മരണം വരെയും സെല്‍ഫിയെടുക്കുന്നവരാണ് ഇന്ത്യക്കാര്‍. അതില്‍ മുന്നിട്ടു നില്‍ക്കുന്നവരോ മലയാളികളും. ലോകത്ത് ഏറ്റവും കൂടുതല്‍ സെല്‍ഫി മരണങ്ങള്‍ സംഭവിക്കുന്നത് ഇന്ത്യയിലെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍.

സെല്‍ഫി ഏടുക്കാന്‍ ശ്രമിച്ച് അപകടത്തില്‍പെട്ട ധാരാളം ആള്‍ക്കാരുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആത്മഹത്യചെയ്യുന്നതു പോലെ ചിത്രം എടുക്കാന്‍ ശ്രമിച്ച് അബദ്ധത്തില്‍ തൂങ്ങിമരിച്ചതായും തലയില്‍ വെടിവെച്ചതായും ആത്മഹത്യാ മുനമ്പിന്റെ അറ്റത്തു നിന്നുകൊണ്ട് സെല്‍ഫി എടുക്കാനുള്ള ശ്രമം ദമ്പതികളുടെ മരണത്തില്‍ കലാശിച്ചതായും ഉള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നിരുന്നു. സെല്‍ഫിക്ക് അടിമപ്പെട്ട പതിനഞ്ചു വയസ്സുകാരന്‍ ദിവസവും 10 മണിക്കൂറിനടുത്ത് സെല്‍ഫികള്‍ എടുക്കാന്‍ ചെലവഴിക്കുകയും സംതൃപ്തമായ സെല്‍ഫി കിട്ടാതെ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം വാര്‍ത്തയായിരുന്നു.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ബോട്ടില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ എട്ടു യുവാക്കള്‍ തടാകത്തില്‍ വീണു മുങ്ങിമരിച്ച സംഭവം നടന്നത് അടുത്തിടെയാണ്. വിവിധ അപകടങ്ങളില്‍ റഷ്യയില്‍ ആറു കുട്ടികള്‍ മരിച്ചതും തിരുവനന്തപുരത്ത് പാഞ്ഞടുത്ത തീവണ്ടിക്കു മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ എഡ്വിന്‍ എന്ന 15 വയസുകാരന്‍ മരിച്ചതും കായംകുളം എരുവയില്‍ അഭിലാഷ് എന്ന 32കാരന്‍ ആത്മഹത്യ അഭിനയിച്ചു സെല്‍ഫി എടുത്ത് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതിനിടെ തൂങ്ങിമരണം സംഭവിച്ചതും മറക്കാറായിട്ടില്ല.

അപൂര്‍വ്വമായെങ്കിലും സെല്‍ഫി ഭ്രമം രോഗമായി മാറാറുണ്ട്. തന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ എടുത്ത് പോസ്റ്റ് ചെയ്യുന്ന സെല്‍ഫി ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മികവോടെ തന്റെയും കൂട്ടരുടെയും ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള വെമ്പലാണ് സ്ഥലകാലബോധമില്ലാത്ത സെല്‍ഫി ചിത്രങ്ങള്‍ ഉടലെടുക്കാന്‍ കാരണം. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ വലിയ അപകടമുണ്ടാക്കും.

സെല്‍ഫി ഭ്രമം അതിരു കടക്കരുതെന്ന് കേരള പോലീസും നേരത്തെ തന്നെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതിരുകടക്കുന്ന സെല്‍ഫി ഭ്രമം അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന സംഭവങ്ങള്‍ ധാരാളം ശ്രദ്ധയില്‍പ്പെട്ടു വരുന്നു. അപകട രംഗങ്ങളില്‍ ഉള്‍പ്പെടെ എവിടെയും സെല്‍ഫി എടുക്കുന്ന പൊതുസ്വഭാവത്തില്‍ പ്രതിഫലിക്കുന്നത് അപക്വമായ മനോനിലയാണ്. ഓടുന്ന ട്രെയിനിലും വിഷജീവികള്‍ക്ക് മുന്നിലും അപകടകരമായ മുനമ്പുകളിലും സെല്‍ഫി എടുത്ത് തങ്ങളുടെ സാഹസികത പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്നത് അവിവേകമാണ്. മരിച്ചുകിടക്കുന്ന ആളിന് മുന്നില്‍ പോലും സെല്‍ഫി എടുക്കുന്ന പ്രവണത ഔചിത്യമില്ലായ്മയാണെന്നും കേരള പോലീസ് വ്യക്തമാക്കിയിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (13 minutes ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (1 hour ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (1 hour ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (2 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (3 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (3 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (3 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (3 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (4 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (4 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (4 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (5 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (6 hours ago)

Malayali Vartha Recommends