Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

പാര്‍ട്ടി ചാനലിനെ ലാഭത്തിലാക്കാന്‍ ആഭ്യന്തര മന്ത്രി ഷാര്‍ജ പോലീസുമായി കരാറുണ്ടാക്കി

17 FEBRUARY 2015 09:31 AM IST
മലയാളി വാര്‍ത്ത.

നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന പാര്‍ട്ടി ചാനലായ ജയ് ഹിന്ദിനെ ലാഭത്തിലെത്തിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ വിവാദമാകുന്നു. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ സ്വന്തം പാര്‍ട്ടി ചാനലിനായി വിദേശത്ത് കരാറുണ്ടാക്കിയ ചെന്നിത്തലയ്‌ക്കെതിരെ വിവാദം പൊടിപൊടിക്കുന്നു. ചെന്നിത്തലയുടെ നടപടികള്‍ മുഖ്യധാരാ പത്രങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.
ഷാര്‍ജ പോലീസിന്റെ നയങ്ങള്‍ ജയ്ഹിന്ദ് ചാനലിലൂടെ കേരള ജനതയെ കാണിക്കാനാണ് രമേശ് ചെന്നിത്തല കരാറിലേര്‍പ്പെട്ടത്. കഴിഞ്ഞ ദിവസം ഷാര്‍ജ സന്ദര്‍ശിച്ചപ്പോഴാണ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഹുമൈദ് അല്‍ ഹുദൈദിയുമായി മന്ത്രി കരാറില്‍ ഏര്‍പ്പെട്ട് ധാരണാ പത്രം കൈമാറിയത്. വന്‍ സാമ്പത്തിക സഹായം കോണ്‍ഗ്രസിന്റെ ജയ്ഹിന്ദ് ചാനലിന് ഷാര്‍ജ പോലീസില്‍ നിന്ന് ലഭിക്കുമെന്നാണറിയുന്നത്.
ഷാര്‍ജ പോലീസിന്റെ ബോധവത്കരണ പരിപാടികളും നയങ്ങളും പരിഷ്‌കാരങ്ങളും സംപ്രേഷണം ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം അവര്‍ നല്‍കും.
സംസ്ഥാന മന്ത്രിമാര്‍ സര്‍ക്കാരിതര കരാറില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നു ഭരണഘടന നിര്‍ദേശിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ഇതനുവദിക്കുന്നില്ല.
മന്ത്രിമാര്‍ വിദേശ യാത്ര നടത്തുമ്പോള്‍ മുഖ്യമന്ത്രിയില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചേ ചടങ്ങുകളില്‍ സംബന്ധിക്കാന്‍ പാടുള്ളൂവെന്നും വ്യവസ്ഥയുണ്ട്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ചാനലിനു മറ്റു രാജ്യങ്ങളിലെ സൈനിക വിഭാഗങ്ങളുമായോ പോലീസുമായോ കരാറില്‍ ഏര്‍പ്പെടാന്‍ നിയമം അനുവദിക്കുന്നില്ല.
മാത്രമല്ല, അവരുടെ ആശയ പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കുക എന്നത് ആഭ്യന്തര സുരക്ഷാ നിയമപ്രകാരം കുറ്റകരവുമാണ്. ഷാര്‍ജ പോലീസുമായിട്ടുള്ള കരാറിനു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതി ഇല്ലെന്നും അറിയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (10 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (17 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (26 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (45 minutes ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (1 hour ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (2 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (2 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (2 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (3 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (3 hours ago)

Malayali Vartha Recommends