Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..

ഓസ്ട്രേലിയയില്‍ കാട്ടുതീയും ഉഷ്ണവാതവും ക്രമാതീതമായി പടരുന്നു...കഴിഞ്ഞദിവസങ്ങളില്‍ രണ്ട് അഗ്നിരക്ഷാപ്രവര്‍ത്തകരടക്കം മൂന്നുപേര്‍ മരിച്ചു; പന്ത്രണ്ടുപേര്‍ക്ക് പരിക്കേറ്റു... കാട്ടുതീയില്‍ മാസങ്ങള്‍ക്കിടെ ഒൻപതു പേരാണ് ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ടത്

22 DECEMBER 2019 04:03 PM IST
മലയാളി വാര്‍ത്ത

ഓസ്ട്രേലിയയില്‍ കാട്ടുതീയും ഉഷ്ണവാതവും ക്രമാതീതമായി പടരുന്നു. കഴിഞ്ഞദിവസങ്ങളില്‍ രണ്ട് അഗ്നിരക്ഷാപ്രവര്‍ത്തകരടക്കം മൂന്നുപേര്‍ മരിച്ചു. പന്ത്രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാട്ടുതീയില്‍ മാസങ്ങള്‍ക്കിടെ ഒൻപതു പേരാണ് ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ടത്. 700 വീടുകളും ദശലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയും കത്തിനശിച്ചു.പെര്‍ത്തിനെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തി കാട്ടൂതീ പടരുകയാണെന്ന് റിപ്പോര്‍ട്ട്. തെക്കൻ ഓസ്ട്രേലിയയിലെ മൂന്ന് സംസ്ഥാനങ്ങളിലായാണ് കാട്ടുതീ പടരുന്നത്. ...

രണ്ടു അഗ്നിശമന സേനാ പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത് .. ജഫ്രി കീറ്റണ്‍, ആന്‍ഡ്രൂ ഒഡയര്‍ എന്നിവരാണ് ട്രക്കില്‍ യാത്രചെയ്യവേ മരം വീണ് മരിച്ചത്. ഇതിനിടെ ഒരു പ്രദേശവാസിയും 15 വീടുകളും കാട്ടുതീയില്‍പ്പെട്ടു. ഇതുവരെ 23 സേനാംഗങ്ങള്‍ക്കും നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു. മൊത്തം ഓസ്‌ട്രേലിയയില്‍ 98,842 ഏക്കറാണ് കാട്ടുതീയില്‍പെട്ടത്.

ഇപ്പോള്‍ കനത്ത പുകപടര്‍ന്ന് സിഡ്നി അടക്കമുള്ള നഗരങ്ങളിലെ അന്തരീക്ഷം മലിനമാണ്. ദക്ഷിണ ഓസ്ട്രേലിയയിലാണ് കഴിഞ്ഞദിവസം ഒരാള്‍ മരിച്ചത്. ഒരാളെ കാണാതായി. തീ അണയ്ക്കുന്നതിനിടെ അഗ്നിരക്ഷാസേനയിലെ നാല് അംഗങ്ങള്‍ക്കും മൂന്ന് പോലീസ് ഓഫീസര്‍മാര്‍ക്കും പരിക്കേറ്റു. സിഡ്നി നഗരത്തില്‍നിന്ന് 100 കിലോമീറ്ററോളം അകലെയുള്ള ബക്സറ്റണിലാണ് രണ്ടുമരണം റിപ്പോര്‍ട്ടുചെയ്തത്. ഇവിടെ അഗ്നിരക്ഷാസേനയുടെ വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു.

കാട്ടുതീ നിയന്ത്രിക്കാനാകാത്തവിധം ഗ്രാമീണ മേഖലകളേയും നഗരപ്രാന്തങ്ങളേയും ഒരു പോലെ ബാധിച്ചിരിക്കുകയാണെന്നും ന്യൂ സൗത്ത് വെയില്‍സ് അഗ്നിശമന സേന കമ്മീഷണര്‍ ഷെയ്ന്‍ ഫിററ്‌സിമോണ്‍സ് അറിയിച്ചു. വിവിധ മേഖലകളിലെ തുറസ്സായ പ്രദേശങ്ങളില്‍ തീ അതിവേഗം പടര്‍ന്നുകയറുകയാണെന്ന ആശങ്കയാണ് സിമോണ്‍സ് പങ്കുവച്ചത്.

അഗ്നിബാധ അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ത്തിയിരിക്കുകയാണ്.47 ഡിഗ്രിചൂടിലേക്ക് ന്യൂ സൗത്ത് വെയില്‍സില്‍ താപ നില ഉയര്‍ന്നതായാണ് വിവരം. കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്

ഉഷ്ണവാതത്തെത്തുടര്‍ന്ന് ന്യൂസൗത്ത് വെയില്‍സില്‍ അധികൃതര്‍ ഏഴുദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. റെക്കോഡ് ചൂടാണ് ഓസ്ട്രേലിയയില്‍ പലയിടത്തും അനുഭവപ്പെട്ടത്. ന്യൂ സൗത്ത് വെയില്‍സില്‍ ബുധനാഴ്ച 41.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാജ്യത്തുടനീളം താപനില 40 ഡിഗ്രി കടന്നു.

ഉഷ്ണവാതം തുടര്‍ന്നാല്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താമെന്ന് മുന്നറിയിപ്പുണ്ട്. അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. നവംബര്‍ മുതല്‍ രാജ്യത്തിന്‍റെ പല ഭാഗത്തും പടരുന്ന കാട്ടുതീ നിയന്ത്രിക്കാനാകാത്തതാണ് പ്രധാന കാരണം. കഴിഞ്ഞ രണ്ട് വർഷമായി ഓസ്‌ട്രേലിയയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീയ്ക്ക് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കാട്ടുതീ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലെ യാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. . തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യാത്രകൾ താൽക്കാലികമായി മാറ്റിവെയ്ക്കണമെന്നാണ് അധികൃതരുടെ നിർദേശം..

ക്രിസ്മസുമായി ബന്ധപ്പെട്ട ഓസ്‌ട്രേലിയക്കാരുടെ അവധിയാഘോഷങ്ങൾക്കും, വിനോദയാത്രകൾക്കും നിർദേശം വിലങ്ങുതടിയാകും. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി തുടരുന്ന നൂറുകണക്കിന് തീ അണയ്ക്കാനുള്ള ശ്രമം അഗ്‌നിശമനാസേനാ വിഭാഗം ഇപ്പോഴും തുടരുകയാണ്. മൂന്നിടങ്ങളിലെ തീ അനിയന്ത്രിതമാണെന്നും റിപ്പോർട്ടുകളുണ്ട്. കനത്ത ചൂടും ശക്തമായ കാറ്റും കാട്ടുതീ പടരാനുള്ള സാധ്യത വർധിപ്പിക്കുന്നതായി അഗ്‌നിശമന സേനാംഗങ്ങൾ പറഞ്ഞു.

ഇതിനിടെ കാട്ടുതീ വന്‍നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണ്‍ അവധിക്കാല വിനോദയാത്ര വെട്ടിച്ചുരുക്കി രാജ്യത്ത് മടങ്ങിയെത്തി. കാട്ടുതീയുടെ ദുരന്തം നേരിടാനുളള ശ്രമങ്ങള്‍ക്കിടെ അവധിക്കാലം ചെലവിടാന്‍ വിദേശത്ത് പോയതില്‍ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പുപറയുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും.  (16 minutes ago)

നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.  (25 minutes ago)

18 ശരിയുത്തരം ലഭിച്ചാലേ പാസാകൂ....പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും  (40 minutes ago)

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (50 minutes ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (54 minutes ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (6 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (6 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (7 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (7 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (8 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (8 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (10 hours ago)

Malayali Vartha Recommends