Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂരിൽ വൻ തീപിടുത്തം.... റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം.. ബൈക്കുകൾ കത്തി നശിച്ചു.... ഷെഡ് പൂർണമായി കത്തി.... തീ പടർന്നത് രണ്ടാം ഫ്ലാറ്റ് ഫോമിനടുത്ത്.... തീ അണയ്ക്കാൻ ശ്രമം തുടരുന്നു


സ്ത്രീ സുരക്ഷാ പദ്ധതി... രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ


സങ്കടക്കാഴ്ചയായി...മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം


ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും...


ഏത് രാഹുൽ മാങ്കൂട്ടത്തിൽ..? വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടും: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് സണ്ണി ജോസഫ്...

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അത്യാധുനിക സംവിധാനങ്ങളുള്ള 6.4 ടണ്‍ ഭാരമുള്ള ട്രംപിന്റെ ഔദ്യോഗിക വാഹനത്തിന്റെ കാര്യത്തില്‍ മാത്രം കടുത്ത ആശങ്കയിലാണ് ആഗ്രയിലെ പ്രാദേശിക ഭരണകൂടം......

20 FEBRUARY 2020 04:23 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അത്യാധുനിക സംവിധാനങ്ങളുള്ള 6.4 ടണ്‍ ഭാരമുള്ള ട്രംപിന്റെ ഔദ്യോഗിക വാഹനത്തിന്റെ കാര്യത്തില്‍ മാത്രം കടുത്ത ആശങ്കയിലാണ് ആഗ്രയിലെ പ്രാദേശിക ഭരണകൂടം......

ബീസ്റ്റ് എന്ന് പേരുള്ള ട്രംപിന്‍റെ 6.4 ടണ്‍ ഭാരമുള്ള കാറിനും ഒരു ഡസനോളം വരുന്ന അകമ്പടി വാഹനങ്ങള്‍ക്കും പോകാനുള്ള ശേഷി ആഗ്രയിലെ റെയില്‍വേ പാലത്തിനുണ്ടോ എന്നതാണ് അധികൃതരെ കുഴയ്ക്കുന്ന ഒരു പ്രശ്നം.അതിലും പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം 1998ലെ സുപ്രീംകോടതി വിധി പ്രകാരം വൈദ്യുത വാഹനങ്ങളല്ലാത്ത മറ്റു വാഹനങ്ങള്‍ക്കൊന്നും തന്നെ താജ്മഹലിന് സമീപത്തേക്ക് പ്രവേശനമില്ല എന്നതാണ് .
ചരിത്രപ്രധാനമായ സ്ഥലമായതിനാലാണ് 1998-ല്‍ വാഹനങ്ങള്‍ കടത്തരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. വാഹനമില്ലാതെ ട്രംപിന് ഇത്രയുമധികം സഞ്ചരിക്കാനാകുമോ എന്നും സംശയമാണ്.

ട്രംപിന്റെ ബിറ്റ്‌സ് ഇന്ധനം നിറയ്ക്കുന്ന കാറാണ്. ഔദ്യോഗിക യാത്രയായതിനാല്‍ താജ്മഹല്‍ സന്ദര്‍ശനത്തില്‍ ട്രപും അദ്ദേഹത്തിന്റെ ഭാര്യ മിലേനിയ ട്രംപും ഈ കാറിലാണ് യാത്ര ചെയ്യുക.
അതേസമയം ട്രംപിന്റെ വാഹനം താജ്മഹല്‍ പരിധിയില്‍ കയറിയാല്‍ നിയമപ്രശ്‌നമുണ്ടാകുമോയെന്ന ആശയക്കുഴപ്പമാണ് പ്രാദേശിക ഭരണകൂടത്തിനിടയില്‍ നിലനില്‍ക്കുന്നത്.......ഫെബ്രുവരി 24ന് വൈകീട്ടാണ് ട്രംപിന്റെ താജ്മഹല്‍ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്......

ഇതുപോലെ തന്നെ അധികാരികളുടെ ഉറക്കം കെടുത്തുന്നത് ട്രംന്പിന്റെ പടുകൂറ്റൻ കാറാണ് .ആഗ്ര വിമാനത്താവളത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള റെയില്‍വേ മേല്‍പ്പാലത്തിലൂടെയാണ് ട്രംപിന്റെ വാഹന വ്യൂഹം കടന്നുപോകുന്നത് ..എന്നാല്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് ഈ മേല്‍പ്പാലം വഴി കടന്നുപോകാനുള്ള അനുമതി ഇല്ല.......

ആഗ്ര വിമാനത്താവളത്തില്‍ നിന്ന് ട്രംപിനെയും ഭാര്യയെയും കൊണ്ടുപോകുന്നതും വരുന്നതും ഈ കാറിലാണ്. കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഘടിപ്പിച്ച കൂറ്റന്‍ കാറാണ് ബീസ്റ്റ്. 6.4 ടണ്‍ ഭാരമാണ് ട്രംപിന്റെ കാറിന്.. ഇതിനും പുറമെ കാറിന് അകമ്പടിയായി നിരവധി സുരക്ഷാ കാറുകളും സഞ്ചരിക്കും. അതിന് പുറമെ, ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷാവാഹനങ്ങളും ട്രംപിനെ അനുഗമിക്കും.

വിമാനത്താവളത്തില്‍ നിന്ന് താജ്മഹലിലേക്കുള്ള ചെറിയ വാഹനങ്ങള്‍ മാത്രമാണ് പാലത്തിലൂടെ പോയിരുന്നത്. അകമ്പടി കാറുകളുടെ തുടര്‍ച്ചയായുള്ള ഭാരം താങ്ങാന്‍ പാലത്തിന് ശേഷിയുണ്ടോ എന്നത് അധികൃതരെ വലയ്ക്കുന്നു.

ട്രംപിന്റെ സുരക്ഷാ ടീമിന് ഈ റൂട്ടിലുള്ള പാലത്തിന്റെ വിഷയങ്ങളും മറ്റും അറിയാമെന്നും എന്തെങ്കിലും പ്രശ്‌നമോ എതിര്‍പ്പോ അവര്‍ ഉന്നയിച്ചിട്ടില്ലെന്നും ആഗ്ര കമ്മീഷ്ണര്‍ അനില്‍ കുമാര്‍ പറഞ്ഞു ...അതേസമയം സന്ദര്‍ശകരുടെ വാഹനങ്ങളെ സംബന്ധിച്ച് സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ആഗ്രയിലെ ആര്‍ക്കിയോളജിക്കല്‍ സൂപ്രണ്ട് വസന്ത് സ്വരാങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്‌ ....

അടിയന്തര സാഹചര്യത്തില്‍ ഉപയോഗപ്പെടുത്താന്‍ പൂര്‍ണമായും വൈദ്യുതിയിലോടുന്ന ഒരു ബസ്‌ ആഗ്ര വികസന അതോറിറ്റിയുടെ കൈവശമുണ്ട്. എന്നാല്‍ ഫെബ്രുവരി 24ന് ഈ വൈദ്യുത ബസ് ഉപയോഗിക്കുമോ എന്നതിന് ഇതുവരെ സ്ഥിരീകരണമില്ല. ......

2000-ല്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണാണ് മുമ്പ് താജ്മഹല്‍ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റ്. അന്ന് അദ്ദേഹം സഞ്ചരിച്ചത് തന്റെ ഔദ്യോഗിക വാഹനത്തിലായിരുന്നു. എന്നാല്‍ പ്രസിഡന്റ് പദം ഒഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും താജ്മഹലിലേക്കെത്തിയപ്പോള്‍ വൈദ്യുത ബസിലാണ് കയറിയത്

2015-ല്‍ ഒബാമ താജ്മഹല്‍ സന്ദര്‍ശിക്കുമെന്ന് പറഞ്ഞെങ്കിലും സൗദി രാജാവ് മരിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കി. എന്തായാലും പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രസിഡന്‍റിന്‍റെ താജ്മഹല്‍ സന്ദര്‍ശനം സുഗമമാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം..  (5 minutes ago)

എൻജിനിയറിങ് പ്രവേശന പരീക്ഷയ്‌ക്ക്‌ നാളെ മുതൽ അപേക്ഷിക്കാം  (41 minutes ago)

രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ  (49 minutes ago)

വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ ...  (1 hour ago)

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ലക്ഷദീപം ജനുവരി 14ന്; തിരക്ക് നിയന്ത്രിക്കാന്‍ ഇത്തവണ പുതിയ സംവിധാനം ഒരുക്കും  (8 hours ago)

വെനസ്വേലയിലെ അമേരിക്കന്‍ ആക്രമണം: പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും യുഎസ് കസ്റ്റഡിയില്‍  (8 hours ago)

കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്ത്രീസുരക്ഷാ പദ്ധതിക്ക് അപേക്ഷാ ഫീസ് നിശ്ചയിച്ചു  (8 hours ago)

വടക്കഞ്ചേരിയില്‍ ദേശീയപാത മുറിച്ചുകടക്കവെ ബൈക്കിടിച്ച് വയോധികന്‍ മരിച്ചു  (9 hours ago)

പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിന്റെ വാഹനം തടഞ്ഞ് മോഷണം  (9 hours ago)

വാഹനാപകടത്തില്‍ നടന്‍ ആശിഷ് വിദ്യാര്‍ത്ഥിക്കും ഭാര്യയ്ക്കും പരിക്ക്  (9 hours ago)

വെനസ്വേല അമേരിക്ക സംഘര്‍ഷം: ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക  (9 hours ago)

യുവതിയെ ഗര്‍ഭിണയാക്കിയതിലും ഗര്‍ഭഛീത്രം നടത്തിയതിലും തന്റെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമം നടന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ ഭര്‍ത്താവ്  (9 hours ago)

കഴിഞ്ഞുപോയ ഓരോ അനുഭവത്തിനും നന്ദിയുണ്ട്; ബിഎംഡബ്ല്യു ബൈക്കില്‍ യാത്ര ചെയ്യുന്ന നടിയുടെ ചിത്രങ്ങള്‍  (10 hours ago)

ബംഗ്ലാദേശില്‍ അക്രമികള്‍ തീകൊളുത്തിയ ഹിന്ദു വ്യാപാരി മരിച്ചു  (10 hours ago)

290 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ് ലഭിച്ചു  (11 hours ago)

Malayali Vartha Recommends