സൗദിയിൽ 51 പേർക്ക് കൂടി കൊറോണ; ഇനി രക്ഷയില്ല, നിയമം കടുപ്പിച്ച് സൗദി രാജാവ്, രാത്രികാല കർഫ്യൂ ലംഘിക്കുന്നവർക്ക് പതിനായിരം റിയാലാണ് പിഴ, ആവർത്തിച്ചാൽ ഇരട്ടിയാകും

സൗദി അറേബ്യയിൽ 21 ദിവസത്തേക്കു രാത്രി കാല കർഫ്യൂ ഇന്നലെ വൈകിട്ട് 7നു നിലവിൽ വന്നതിനെത്തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വൈകിട്ട് 7 മുതൽ രാവിലെ 6 വരെയുള്ള നിരോധനാജ്ഞ ഭരണാധികാരി സൽമാൻ രാജാവാണു പ്രഖ്യാപിച്ചത് തന്നെ. സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 562 ആയ പശ്ചാത്തലത്തിലാണു കടുപ്പിച്ചുള്ള നിയന്ത്രണം ഏർപ്പെടുത്തിയത്. കർഫ്യൂ സമയത്ത് അടിയന്തര ആവശ്യത്തിനല്ലാതെ പുറത്തിറങ്ങാൻ പാടുള്ളതല്ല. ഇന്നലെ മാത്രം സൗദി അറേബ്യയിൽ 51 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 562 ആയി ഉയറുകയുണ്ടായി.
അതോടൊപ്പം തന്നെ രണ്ടുപേർ കൂടി തിങ്കളാഴ്ച സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 19 ആയി. ലഭ്യമാകുന്ന കണക്കനുസരിച്ച് പുതിയതായി സ്ഥിരീകരിച്ച രോഗികളിൽ 18 പേർ റിയാദിലാണ്. ഒപ്പം 12 പേർ മക്കയിലും. താഇഫിൽ ആറ്, ബീശയിൽ അഞ്ച്, ദമ്മാമിലും ഖത്വീഫിലും മൂന്ന് വീതം, ജീസാനിൽ രണ്ട്, നജ്റാൻ, ഖുൻഫുദ എന്നിവിടങ്ങളിൽ ഓരോന്നു വീതവുമാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
നിയന്ത്രണം ഏർപ്പെടുത്തിയ ഈ സമയത്ത് അടിയന്തര ഘട്ടത്തിലല്ലാതെ പുറത്തിറങ്ങുന്നത് ശിക്ഷാർഹമാണ്. നിയമം ലംഘിക്കുന്നവർക്ക് പതിനായിരം റിയാലാണ് പിഴ ഈടാക്കുന്നത്. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുന്നതായിരിക്കും. 20 ദിവസം വരെ ജയിൽ ശിക്ഷയും ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha