ഭൂമിക്കായി ദുബായുടെ ആ മണിക്കൂർ നിർണായകം; ലോകം കൊറോണ വൈറസിൽ ഉഴലുമ്പോളും ഭൂമിക്ക് ആശ്വാസം പകരം മുന്നിട്ടിറങ്ങി ദുബായ്,കയ്യടിച്ച് പ്രവാസലോകം

ലോകം കൊറോണ വൈറസിൽ ഉഴലുമ്പോളും ഭൂമിക്ക് ആശ്വാസം പകരം മുന്നിട്ടിറങ്ങി ദുബായ് കയ്യടി നേടുകയാണ്. അങ്ങനെ ആഗോളതാപനത്തിൽ ചുട്ടുപൊള്ളുന്ന ഭൂമിക്ക് ആശ്വാസമേകാൻ ഇന്നു ഭൗമ മണിക്കൂർ ആചരിക്കാനൊരുങ്ങുകയാണ് ദുബായ്. അത്യാവശ്യമല്ലാത്ത വെളിച്ച സംവിധാനങ്ങളും വൈദ്യുതോപകരണങ്ങളും ഇന്നു രാത്രി 8.30 മുതൽ 9.30 വരെ സ്വിച് ഒാഫ് ചെയ്ത് രാജ്യാന്തര കർമപരിപാടിക്ക് യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതു-സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ദൗത്യവുമായി സഹകരിക്കണമെന്ന് ദുബായ് ഇല്ക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അഭ്യർഥിക്കുകയുണ്ടായി.
ഇതിനായി ദീവ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. www.earthhour.ae എന്ന സൈറ്റ് സന്ദർശിക്കുക. എന്നാൽ ഭൗമമണിക്കൂർ ആചരണത്തിൽ അറബ് മേഖലയിൽ നിന്ന് പങ്കെടുത്ത ആദ്യ രാജ്യമാണ് യുഎഇ. 2008ൽ ഇതിനു തുടക്കമിട്ടശേഷം ഒാരോ വർഷവും പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കൂടിയിരുന്നു.കഴിഞ്ഞ വർഷം ദീവയ്ക്ക് 267 മെഗാ വാട്ട് വൈദ്യുതി ലാഭിക്കാനും 114 ടൺ കാർബൺ മലിനീകരണം ഇല്ലാതാക്കാനും ഭൗമ മണിക്കൂർ വഴി സാധിച്ചുവന്നത് ഏറ്റവും വലിയ നേട്ടം തന്നെയാണ്.
ഒപ്പം ഭൂമിക്കായി വെളിച്ചം കുറയ്ക്കുന്നുവെങ്കിൽ കരുതലിന്റെ ഭാഗമായി വെളിച്ചം പകരുകയും ചെയ്തു.ആരോഗ്യപ്രവർത്തകരെ അനുമോദിക്കാൻ ദുബായിലും ഷാർജയിലും പ്രവാസികളുടെ കൈയടികളും വെളിച്ചം വിതറലും നടക്കുകയുണ്ടായി.വ്യാഴം വൈകിട്ടാണ് യുഎഇയിലെ ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിച്ച് ഇന്ത്യക്കാരടക്കമുള്ള വിദേശികൾ രാത്രി എട്ടിന് മൊബൈൽ ഫോണുകളില്‍ ഒന്നിച്ച് വെളിച്ചം തൂകിയതും പാത്രത്തിൽ തട്ടി ഒച്ചയുണ്ടാക്കിയതും.
അതോടൊപ്പം തന്നെ ദുബായ്, ഷാർജ അൽ നഹ്ദ ഏരിയയിലെ ബഹുനില കെട്ടിടങ്ങളിൽ താമസിക്കുന്നവരാണ് ആരുടെയും ആഹ്വാനം കൂടാതെയുള്ള നന്ദി പ്രകടനം നടത്തിയത്. ഇതിനിടെ ഒരു കെട്ടിടത്തിന്റെ ബാൽക്കണിയിൽ ചെറിയ രീതിയിലുള്ള സംഗീത പരിപാടിയും അരങ്ങേറിയിരുന്നു. അതോടൊപ്പം ഈ മേഖലകളിൽ മലയാളികളാണ് കൂടുതലും താമസിക്കുന്നത്. അതേസമയം കോവിഡ്–19 പ്രതിരോധ രംഗത്ത് രാപ്പകൽ ഭേദമന്യേ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ യൂറോപ്യൻ രാജ്യങ്ങളിലാണ് ഇത്തരം പരിപാടിക്ക് തുടക്കം കുറിച്ചത്. അത് പിന്നീട്, കഴിഞ്ഞ ദിവസം ഇന്ത്യയിലും ആവർത്തിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha