Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ മലയാളികളടക്കം ആശങ്കയില്‍

29 MARCH 2020 07:50 PM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിട്ടു പോകാത്തവര്‍ക്ക് കടുത്ത ശിക്ഷ നടപ്പിലാക്കുമെന്ന് കുവൈത്ത് ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അനസ് അല്‍ സലേഹ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി. നൂറു കണക്കിന് മലയാളികളടക്കം ഇന്ത്യക്കാര്‍ വലിയ ആശങ്കയിലും ഉത്കണ്ഠയിലുമാണ്. കൊറോണ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് വിമാന സര്‍വീസ് റദ്ദാക്കിയ സാഹചര്യത്തില്‍ പൊതുമാപ്പ് കാലാവധി തീരുന്നതിന് മുമ്ബ് എങ്ങനെ നാട്ടിലെത്താന്‍ കഴിയുമെന്നതാണ് ആശങ്ക.

എന്നാല്‍ ഞായറാഴ്ച ഈജിപ്ത് എയര്‍ വിമാനത്തില്‍ 303 ഈജിപ്തുകാരെ കുവൈത്തില്‍ നിന്നും കൊണ്ടുപോയി. ഈജിപ്ത് എംബസിയും ഈജിപ്ത് എയറും സംയുക്തമായിട്ടാണ് ഒഴിപ്പിക്കല്‍ ദൗത്യം വിജയകരമായി നിര്‍വഹിക്കുന്നത്. ഇതിനകം 1293 ഈജിപ്തുകാരെ ഒഴിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
കുവൈത്തില്‍ കുടുംബ സന്ദര്‍ശന വിസയിലും വാണിജ്യ വിസയിലുമെത്തി കാലാവധിക്ക് മുമ്ബ് മടങ്ങി പോകാന്‍ കഴിയാത്തവരും കുടിയേറ്റ നിയമലംഘനം നടത്തിയതിന്റെ പേരില്‍ നാട് കടത്തുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം, മാനുഷിക പരിഗണന നല്‍കി അത്യാവശ്യമായി ഈജിപ്തിലേക്ക് മടങ്ങി പോകേണ്ടവര്‍ക്കും യാത്രക്കുള്ള അവസരം ഒരുക്കുകയാണെന്നും ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.സമാനമായി മറ്റു രാജ്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നയതന്ത്ര തലത്തില്‍ തുടരുന്നുണ്ട്. അതാത് രാജ്യങ്ങളിലെ സര്‍ക്കാരിന്റെയും എംബസ്സിയുടെയും തീരുമാനം അനുസരിച്ചു ഒഴിപ്പിക്കല്‍ ആരംഭിക്കുകയും ചെയ്യും.
കുവൈത്ത് എയര്‍വേസ് വിമാനത്തില്‍ സര്‍ക്കാരിന്റ ചെലവില്‍ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരെ മുംബൈയിലെത്തിക്കാന്‍ നടത്തിയ ശ്രമം വിഫലമായി.കൊറോണ രോഗം പടരുന്ന പശ്ചാത്തലത്തില്‍ നാട് കടത്തുന്നവരുടെ കൊറോണ രോഗ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ വിമാനത്തിന് അനുമതി നല്‍കാന്‍ കഴിയില്ല എന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചതോടെയാണ് ഈ ശ്രമം മുടങ്ങിയത്.
പ്രത്യേക വിമാനങ്ങള്‍ ഇന്ത്യയിലേക്കു പുറപ്പെടുന്നതിനുള്ള ക്രമീകരണങ്ങള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കി പുറപ്പെടുന്നതിനുള്ള അവസാന ശ്രമങ്ങള്‍ക്കിടയിലാണ് ഇന്ത്യയില്‍ നിന്നുള്ള അന്തിമ തീരുമാനം കുവൈത്തിനെ അറിയിച്ചത്.
എന്നാല്‍ ഇതു സംബന്ധിച്ച നയതന്ത്ര തല ചര്‍ച്ചകള്‍ തുടരുന്നതായും നിബന്ധനകള്‍ അനുസരിച്ചു നടപടികള്‍ പൂര്‍ത്തിയാക്കി നാടു കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവരെ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള ശ്രമം തുടരുകയുമാണ്.കുടിയേറ്റ നിയമലംഘനം ഉള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങളില്‍ പിടിയിലായി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിന്നവരെയാണ് സര്‍ക്കാര്‍ ചെലവില്‍ നാടുകടത്തുന്നത്.
കുവൈത്തിലെ ജയിലുകളിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും നിലവിലുള്ള തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് വിദേശികളുടെ നാടു കടത്തല്‍ ആരംഭിച്ചിട്ടുള്ളത്. താമസ കുടിയേറ്റ നിയമം ലംഘിച്ചവരും സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവരും, സ്വമേധയാ മാന്‍ പവര്‍ അതോറിറ്റിക്ക് മുന്നില്‍ കീഴടങ്ങിയവരെയുമാണ് നാടുകടത്തുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ അംഗീകരിക്കുന്ന മുറക്ക് തടവുകാരെ നാട് കടത്തുന്നതിനാണ് നീക്കം. നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (20 minutes ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (40 minutes ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (1 hour ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (3 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (8 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (8 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (8 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (8 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (8 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (8 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends