Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...

32 രാജ്യങ്ങളിലെ 427 പ്രവാസികൾ...ഒരേസമയം മുഖാമുഖം ചർച്ച നടത്തി തോമസ് ചാഴികാടൻ എം പി; കൊറോണ ഭീതിയിലും ആ കരുതൽ, വിവിധ രാജ്യങ്ങളിലുള്ള മലയാളികളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ആശയവിനിമയം നടത്തിയത്‌

20 APRIL 2020 05:16 PM IST
മലയാളി വാര്‍ത്ത

32 രാജ്യങ്ങളിലെ 427 പ്രവാസികൾ, ഒരേ സമയം അതും മുഖാമുഖം....അങ്ങനെ ആ നീണ്ട ഒമ്പത് മണിക്കൂർ പ്രവാസികളുടെ വേദനകൾ ഉൾക്കൊണ്ട് കരുതലിന്റെ കരസ്പർശം നൽകി തോമസ് ചാഴികാടൻ എം പി. ലോകമൊട്ടാകെ കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തോമസ് ചാഴികാടൻ എം പി ചർച്ച ചെയ്തത്. ലോക രാജ്യങ്ങളെ നാല്‌ ടൈം സോണുകളായി തിരിച്ച് ഗൾഫ്, ആസ്‌ട്രേലിയ ഉൾപ്പെടുന്ന ഓഷ്യാന - ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക/ കാനഡ എന്നീ പ്രദേശങ്ങളിലെ വിവിധ രാജ്യങ്ങളിലുള്ള മലയാളികളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ആശയവിനിമയം നടത്തിയത്‌ തന്നെ. പ്രവാസികൾ, അവർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ എം പി യുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു.

ഗൾഫ് മേഖലയിൽ ലേബർ ക്യാമ്പുകളിൽ കൂട്ടമായി താമസിക്കുന്ന ഒട്ടുമിക്ക പ്രവാസികളിലും രോഗ വ്യാപനം ത്വരിതഗതിയിലാണ്‌. ഒരാൾക്ക് കൊവിഡ് പോസിറ്റീവായാൽ തന്നെയും മാറ്റി പാർപ്പിക്കുവാൻ സാധിക്കുന്നില്ല എന്നതാണ് മുഖ്യ പ്രശ്നം. ജോലി നഷ്ടപ്പെട്ടവർ, ശമ്പളം വെട്ടിക്കുറച്ചതുമൂലം വരുമാനനഷ്ടം ഉണ്ടായവർ, ജോലിയുടെ വിസാ കാലാവധി കഴിഞ്ഞവർ, ടൂറിസ്റ്റ് വിസയിൽ വന്ന് തിരികെ നാട്ടിൽ പോരാൻ കഴിയാത്തവർ, മറ്റ് രോഗങ്ങൾക്ക് നാട്ടിൽ നിന്നും മരുന്ന് എത്തിക്കുവാൻ കഴിയാത്തവർ, ഗർഭിണികൾ, കുവൈറ്റിൽ പ്രഖ്യാ പിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വന്തം നാട്ടിലേയ്ക്ക് എത്താൻ കഴി യാത്തവർ, സ്‌കൂളുകളിൽ നിന്നും റ്റി. സി വാങ്ങി നാട്ടിലേക്ക് പോരുവാൻ കഴിയാതിരിക്കുന്നവർ, നാട്ടിലേക്ക് വരുവാൻ എയർടിക്കറ്റ് എടുത്ത് ക്യാൻ സലാക്കിയപ്പോൾ മുഴുവൻ തുകയും തിരികെ ലഭിക്കാത്തവർ - വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങി നൂറുകണക്കിന് ആളുകളുടെ സങ്കടങ്ങ ളാണ് എം പി യുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കുവച്ചത്.

കുവൈറ്റ് പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോൾ മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാരെ വിമാനം അയച്ച് തിരികെ കൊണ്ടുപോക്കുകയായിരുന്നു. എന്നാൽ ഇന്ത്യ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. KEAM - എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അവരുടെ സെൻറർ മാറ്റുവാൻ അനുമതി നൽകിയെങ്കിലും അധികമായി 12,000 രൂപ അടയ്ക്കുവാൻ ആവശ്യപ്പെടുന്നു. കാനഡയിലും യൂറോപ്പിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവധിക്കാലത്ത് നാട്ടിലേക്ക് എത്തിച്ചേരുവാൻ സാധിക്കുന്നില്ല. അവിടെ ലഭിച്ചിരുന്ന പാർട്ട് ടൈം ജോലി നഷ്ടപ്പെട്ടതുമൂലം ഭക്ഷണ - താമസ ചിലവുകൾക്ക് പണം കണ്ടെത്തു വാൻ കഴിയുന്നുമില്ല. ഇസ്രയേലിൽ ജോലി നഷ്ടപ്പെട്ട 70 പേർക്ക് നാട്ടിലേക്ക് പോരുവാനോ ജോലി നഷ്ടപ്പെട്ടതുമൂലം വാടകയ്‌ക്കോ ഭക്ഷണത്തിനോ പണം കണ്ടെത്തുവാനോ കഴിയുന്നില്ല. കൂടാതെ മാലിദ്വീപിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് അദ്ധ്യാപകർ ഉൾപ്പടെയുള്ള കേരളീയർക്ക് ശരിയായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുമില്ല. നാട്ടിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻറെ പോലും സൗകര്യങ്ങളില്ലാത്ത ആശുപത്രികളാണ് അവിടെ യുള്ളത്. സമൂഹ വ്യാപനം ആരംഭിച്ചിരിക്കുന്നു. ദ്വീപ സമൂഹങ്ങ ളായതി നാൽ ആളുകളെ ക്വാറൻറൈൻ ചെയ്യുവാൻ പോലുമുള്ള സൗകര്യം ഇല്ലാത്തതിനാൽ ആളുകളെ അടിയന്തിരമായി നാട്ടിലെത്തിക്കണം.

വിസ കാലാവധി കഴിഞ്ഞവർ, ജോലി നഷ്ടപ്പെട്ടവർ, മറ്റ് രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, പൊതുമാപ്പ് ലഭിച്ച് നാട്ടിലേയ്ക്ക് വരാൻ അവസരം ലഭിച്ചവർ, ജയിൽ മോചിതരായി പ്രിയപ്പെട്ടവരെ കാണുവാൻ ആകാംക്ഷ യോടെ കാത്തുനിൽക്കുന്നവർ തുടങ്ങിയവരെ മുൻഗണനാ ക്രമത്തിൽ നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണം എന്ന് തോമസ് ചാഴികാടൻ എം പി ആവശ്യപ്പെട്ടു. യാത്രാ നിരോധനം പിൻവലിച്ചുകഴിയുമ്പോൾ വിമാന കമ്പനികൾ അമിതമായി ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിക്കുന്നത് തടയുവാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും എം പി ആവശ്യപ്പെട്ടു. കൊവിഡ് 19 മായി ബന്ധപ്പെട്ട് വിദേശങ്ങളിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുവാൻ ആവശ്യമായ തീരുമാനങ്ങൾ ഉടൻ കൈക്കൊള്ളണമെന്ന്‌ കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് എം പി ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ യാത്രാ കുരുക്കും രൂക്ഷം..  (13 minutes ago)

വി​ദ്യാ​ർ​ഥി തും​ഗ​ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ചു  (21 minutes ago)

ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...  (37 minutes ago)

ഒരാൾക്ക് 10 ടിൻ അരവണ മാത്രമേ ഇനിമുതൽ നൽകൂ...  (42 minutes ago)

ഭക്തർക്ക് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വംബോർഡ്  (52 minutes ago)

വൻ കുതിപ്പ്... സാധാരണക്കാർ നെട്ടോട്ടത്തിൽ....  (1 hour ago)

പാറ്റൂർ രാധാകൃഷ്‌ണൻ മേയർ..?! തലസ്ഥാനത്ത് വമ്പൻ ട്വിസ്റ്റ്..! ശ്രീലേഖയെ വെട്ടി നീക്കം പാറ്റൂർ ഗെയിം ചേഞ്ചർ  (1 hour ago)

മാരത്തോൺ ഓട്ടത്തിനിടയിൽ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

41ദിവസം നീണ്ടുനിന്ന മണ്ഡലകാല പൂജകൾക്ക് പര്യവസാനമാകും....  (1 hour ago)

മുല്ലപ്പെരിയാന്റെ വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ ഉടൻ പുറത്ത്..! ഡാം പൊളിക്കും..?  (2 hours ago)

രാഹുൽ ഈശ്വറും രാഹുൽ മാങ്കൂട്ടവും നേരിൽ കാണും..? കൂടിക്കാഴ്ച്ച ഉടൻ..! രാഹുൽ ഈശ്വർ ‘വീണ്ടും ജയിലിൽ’  (2 hours ago)

ക്രിസ്മസ് വിരുന്നൊരുക്കി ഗവർണർ...  (2 hours ago)

വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചുള്ള പരിശോധന ഇന്ന് തുടങ്ങും...  (2 hours ago)

വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ബാലരാമപുരം കൊലക്കേസ് വിചാരണയിലേക്ക്.  (3 hours ago)

മണ്ഡലകാലം അവസാനിക്കാനായി ഇനി ദിവസങ്ങൾ മാത്രം ...  (3 hours ago)

Malayali Vartha Recommends