സങ്കടക്കാഴ്ചയായി... ഒരു വർഷത്തോളം മുമ്പുണ്ടായ വാഹനാപകടത്തിൽ സംഭവിച്ച പരിക്കിന് നാട്ടിൽ പോയി ചികിത്സ തേടി മടങ്ങിയെത്തി... തൊട്ടടുത്ത ദിവസം വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം....

സങ്കടക്കാഴ്ചയായി..മുമ്പുണ്ടായ അപകടത്തിൽ സംഭവിച്ച പരിക്കിൻറെ തുടർ ചികിത്സക്ക് നാട്ടിൽ പോയി മടങ്ങി എത്തിയതിൻറെ പിറ്റേന്ന് പട്ടാമ്പി സ്വദേശി വാഹനാപകടത്തിൽ മരിച്ചു.
അബൂദബി വെസ്റ്റേൺ റീജ്യൻ ബദാ സായിദിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ നെടുങ്ങോട്ടൂർ താഴികപ്പറമ്പിൽ പരേതനായ അബ്ദുൽ ഖാദിറിൻറെ മകൻ ഹുസൈൻ (52) ആണ് മരിച്ചത്. എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കാറിലെ ഫിലിപ്പീൻസ് സ്വദേശിയായ ഡ്രൈവറും മരണപ്പെട്ടു.
ഗൾഫാർ കമ്പനിയിലെ ഡ്രൈവറായ ഹുസൈൻ വ്യാഴാഴ്ച രാവിലെ നാട്ടിൽ നിന്നും വന്ന് ജോലിയിൽ പ്രവേശിച്ചതേയുണ്ടായിരുന്നുള്ളൂ. മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ വർഷം നടന്ന വാഹനാപകടത്തിൽ കാലിൽ ഇട്ട കമ്പി സർജറി ചെയ്ത് പുറത്തെടുക്കാനായി ഒരു മാസം മുമ്പ് നാട്ടിൽ പോയി മടങ്ങി എത്തിയ ഉടനെയാണ് മറ്റൊരു വാഹനാപകടത്തിൽ മരണപ്പെട്ടത്. ഹുസൈന്റെ വേര്പാട് ഏവരേയും കണ്ണീരിലാഴ്ത്തി.
"
https://www.facebook.com/Malayalivartha

























