Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും


ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്തരവ്... രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും

കാർഗോ ഫ്ലൈറ്റിലെ പെട്ടിയിൽ കിടന്നല്ല നിങ്ങൾ ഇങ്ങോട്ട്‌ വരേണ്ടത്'; ഡോക്ടർ ഷിംന അസീസ് പറയുന്നതിങ്ങനെ

27 APRIL 2020 09:33 AM IST
മലയാളി വാര്‍ത്ത

ഇത് നോമ്പ് കാലമാണ് .എന്നാൽ ഈ സമയത്തു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കൊവിഡ് വ്യാപകമായി പടര്‍ന്നിട്ടുണ്ട്.ആ സാഹചര്യം ഉയർത്തുന്നത് വലിയ ആശങ്കയാണ് .ഈ ഒരു സമയത്ത് പ്രവാസി മലയാളികളോട് തന്റെ ആശങ്ക പങ്കുവെച്ചുകൊണ്ടുള്ള ഡോക്ടർ ഷിംന അസീസിന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ് . 

കൊവിഡ് വൈറസ് ദുര്‍ബലമായ ശരീരത്തിന് എളുപ്പത്തില്‍ കടന്ന് കയറാവുന്ന ഇടമാണ് എന്നാണ് ഡോ. ഷിംന അസീസ് വ്യക്തമാക്കുന്നത്.പ്രവാസിയായ കൊവിഡ് രോഗിയായ യുവാവിന് 24 മണിക്കൂറായി മൂത്രം പോകാത്ത അനുഭവവും ഡോക്ടർ പങ്ക് വെയ്ക്കുന്നു. അദ്ദേഹം നോമ്പെടുത്ത വ്യക്തി ആയിരുന്നു. കാർഗോ ഫ്ലൈറ്റിലെ പെട്ടിയിൽ കിടന്നല്ല നിങ്ങൾ ഇങ്ങോട്ട്‌ വരേണ്ടത് എന്നാണ് പ്രവാസികളോട് ഡോക്ടർ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

'' സുപ്രധാനമായ ഒരു കാര്യം പറയാനാണ്‌. കഴിഞ്ഞ കുറച്ച്‌ ആഴ്‌ചകളായി പ്രവാസിസമൂഹത്തിനോട്‌ വല്ലാത്തൊരു ആത്മബന്ധം ഉടലെടുത്തിട്ടുണ്ട്‌. ഒരു മുഴുവൻ ആയുസ്സിൽ ഉണ്ടായതിലേറെ സൗഹൃദങ്ങളും ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്‌. ഇപ്പോൾ അവിടെയൊരു രാജ്യത്ത്‌ നിന്ന്‌ വന്ന കോൾ പറഞ്ഞത്‌ കോവിഡ്‌ പോസിറ്റീവായ രോഗിക്ക്‌ ഇന്നലെ മുതൽ മൂത്രം പോവുന്നേ ഇല്ല എന്നാണ്‌. അന്വേഷിച്ചപ്പോൾ അറിഞ്ഞത്‌ ആ ചെറുപ്പക്കാരൻ ഇന്നലെയും ഇന്നും നോമ്പെടുത്തിട്ടുണ്ട്‌ എന്നാണ്‌.
ഏതായാലും 24 മണിക്കൂറായി മൂത്രം വരാതിരിക്കുന്നത്‌ അത്ര നല്ല ലക്ഷണമല്ല. നോമ്പ് മുറിപ്പിച്ച്‌ ഉടനെ ആശുപത്രിയിലേക്ക്‌ കൊണ്ടു പോകാൻ പറഞ്ഞു. സ്‌ഥിതിയുടെ ഗൗരവം എന്നെ വിളിച്ച രോഗിയുടെ സുഹൃത്തിന്‌ മനസ്സിലായിട്ടുണ്ടാകുമെന്ന്‌ കരുതുന്നു. ആംബുലൻസ് ഇന്ന്‌ വിളിച്ചാൽ മറ്റന്നാൾ വരുന്ന രാജ്യത്താണ്‌. എന്താകുമെന്നറിയില്ല. പ്രിയപ്പെട്ടവരെ, കോവിഡ്‌ 19 രോഗം ഒരു സാരമായ വൈറൽ പനിയാണ്‌. ഏത്‌ വൈറൽ പനിയും ഭേദപ്പെടാൻ ധാരാളം ജലം ശരീരത്തിൽ യഥാസമയം എത്തുകയും ആവശ്യത്തിന്‌ വിശ്രമവും വേണം

നേരത്തിന്‌ ഭക്ഷണവും കഴിക്കണം. നിങ്ങൾക്ക്‌ ചിലപ്പോൾ കോവിഡ്‌ 19 ഒരു മൂക്കൊലിപ്പോ തൊണ്ട വേദനയായോ ചിലപ്പോൾ ഇത്ര പോലും ലക്ഷണങ്ങൾ ഇല്ലാതെയുമാവാം വന്നത്‌. അതിനെ നിസ്സാരവൽക്കരിക്കരുത്‌. രണ്ട്‌ ലക്ഷത്തിലേറെ പേരെ ഇപ്പോൾ തന്നെ ആ ചെകുത്താൻ വൈറസ്‌ കൊണ്ടു പോയി കഴിഞ്ഞു. കോവിഡ്‌ 19 വൈറസ്‌ ശ്വാസകോശത്തെയോ ഹൃദയത്തെയോ അത്ര സാധാരണമല്ലെങ്കിൽ പോലും വൃക്കയെയോ ഒക്കെ ബാധിക്കാം. നിങ്ങളുടെ ശരീരത്തിനകത്തെ അവയവങ്ങൾ ഫുൾ ഓപ്‌ഷൻ ആന്റ്‌ ഫുൾ കണ്ടീഷൻ ആണെന്ന മുൻവിധിയൊക്കെയങ്ങ്‌ മാറ്റി വെച്ചേക്കൂ.
വൈറസ്‌ വൈറസിന്റെ സ്വഭാവം കാണിക്കുമെന്നറിയുക. വെള്ളവും ഭക്ഷണവും കിട്ടാത്തയിടത്ത്‌ വൈറസിന്‌ പണി എളുപ്പമെന്നറിയുക. നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നമ്മൾ മാർക്കിടുന്നതിന്‌ അനുസരിച്ച്‌ ഉണ്ടാവണമെന്നേയില്ല. നിങ്ങൾ കോവിഡ്‌ രോഗിയെങ്കിൽ, രോഗലക്ഷണങ്ങളുള്ള ആളെങ്കിൽ, അതുമല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ രോഗപ്രതിരോധശേഷി കുറവുള്ളവരെങ്കിൽ (ഹൃദദ്രോഗി/ ശ്വാസകോശരോഗി/വൃക്കരോഗി/ കരൾ രോഗി/ അനിയന്ത്രിതപ്രമേഹം ഉള്ള ആൾ/ കാൻസറിന്‌ കീമോതെറാപ്പി എടുക്കുന്നയാൾ/ അവയവദാനം സ്വീകരിച്ച ആൾ/ സ്‌റ്റിറോയിഡ്‌ മരുന്ന്‌ കഴിക്കുന്ന വ്യക്‌തി/ എയിഡ്‌സ്‌ രോഗി/ മറ്റേതെങ്കിലും പ്രതിരോധമില്ലാത്ത അവസ്‌ഥ) ദയവായി ഇക്കുറി നോമ്പ് ഒഴിവാക്കൂ.
നിങ്ങൾ താമസിക്കുന്ന പല രാജ്യങ്ങളിലെയും ആരോഗ്യസംവിധാനം ഏറ്റെടുക്കുന്ന രോഗികളുടെ എണ്ണവും അവസ്‌ഥയും ഞാൻ നിങ്ങളെ പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച്‌ ചെറിയ സംശയമെങ്കിലും ഉണ്ടെങ്കിൽ നോമ്പ് അല്ലാത്ത എല്ലാ ആരാധനയും ചെയ്‌ത്‌ ഇക്കുറി റമദാൻ നമുക്ക്‌ കഴിച്ച്‌ കൂട്ടാം. നോമ്പ് നോറ്റ്‌ വീട്ടാനുള്ള ജീവനെങ്കിലും ബാക്കി കിടന്നോളുമല്ലോ. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ.

എന്നോട്‌ എതിർപ്പ്‌ തോന്നിയാലും വേണ്ടില്ല, പറയുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അപേക്ഷിക്കുന്നു. കാർഗോ ഫ്ലൈറ്റിലെ പെട്ടിയിൽ കിടന്നല്ല നിങ്ങൾ ഇങ്ങോട്ട്‌ വരേണ്ടത്‌, പാസഞ്ചർ ഫ്ലൈറ്റിൽ ഇരുന്ന്‌ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുന്ന ഉടയോർടെ ഇടയിലേക്ക്‌ സന്തോഷം കൊണ്ട്‌ നിറഞ്ഞ കണ്ണുകളോടെയാണ്‌. ഇപ്പോൾ ഒരു പ്രവാസിയുടെ വിഷയത്തിലാണ്‌ ഇത്തരം ഒരു അനുഭവം ഉണ്ടായത്‌ എന്നത്‌ കൊണ്ട്‌ ആ പശ്‌ചാത്തലത്തിൽ എഴുതിയെന്ന്‌ മാത്രം.


ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം നാട്ടിലുള്ളവർക്കും ബാധകമാണ്‌. രോഗികൾക്ക്‌ നോമ്പ് നോൽക്കാതെ പിന്നീട്‌ നോറ്റ്‌ വീട്ടാനുള്ള ഇളവുള്ളത്‌ നമുക്ക്‌ ഉപയോഗിക്കാമല്ലോ. വിവേകത്തോടെയും പ്രായോഗിക ബുദ്ധിയോടെയും ഈ അസാധാരണ സാഹചര്യത്തെ മനസ്സിലാക്കൂ. നിങ്ങളാണ്‌ നിങ്ങളുടെ കുടുംബത്തിന്റെ ലോകം... അവരുടെ ദുവായും നിയ്യത്തും കണ്ടില്ലാന്ന്‌ നടിക്കല്ലേ. അപേക്ഷയാണ്‌''.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (12 minutes ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (42 minutes ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (51 minutes ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (1 hour ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (1 hour ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (1 hour ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (2 hours ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (2 hours ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (2 hours ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (2 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (3 hours ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (3 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (9 hours ago)

Malayali Vartha Recommends