Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

പ്രവാസികൾക്കായി കേരളം സജ്ജം ; ഹോട്ടലുകൾ, റിസോർട്ടുകൾ, സ്റ്റേഡിയങ്ങൾ; ക്വാറന്റൈനെ ഒരുക്കങ്ങൾ സജീവം

30 APRIL 2020 07:32 AM IST
മലയാളി വാര്‍ത്ത

കോവിഡ് ഗൾഫു നാടുകളെ കീഴടക്കുമ്പോൾ നാട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ പ്രവാസി സഹോദരങ്ങൾ. തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി കേരള സർക്കാർ . രോഗസാധ്യതയുള്ളവരെ പാർപ്പിക്കാനുള്ള കെട്ടിടങ്ങൾ ഒരുക്കുന്നതിനാണു മുൻഗണന നൽകുന്നത് .

ഇതുവരെ 2,39,642 കിടക്കകൾക്കുള്ള സ്ഥലം കണ്ടെത്തി. ഇതിൽ 1,52,722 കിടക്കകൾ തയാറാണ്. സർക്കാർ–സ്വകാര്യ ആശുപത്രികളിലും ഹോട്ടലുകളിലും റിസോർട്ടുകളിലും മുറികൾ കണ്ടെത്തിയതിനു പുറമേ 47 സ്റ്റേഡിയങ്ങളും ക്വാറന്റീനായി തിരഞ്ഞെടുത്തിട്ടുണ്ട്. സ്റ്റേഡിയങ്ങളിൽ മാത്രം 20,000 കിടക്കകൾ സജ്ജീകരിക്കാം.

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയവും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയവും കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയവുമെല്ലാം പട്ടികയിലുണ്ട്. ദുരന്തനിവാരണ അതോറിറ്റിയും പിഡബ്ല്യുഡിയും ചേർന്നാണു സജ്ജീകരണങ്ങൾ ഒരുക്കുന്നത്.

ക്വാറന്റീനു വേണ്ടി തിരഞ്ഞെടുത്ത പ്രധാന കെട്ടിടങ്ങൾ

∙സർക്കാർ ആശുപത്രികൾ‌–6701 (കിടക്കകൾ 55,491)

∙സ്വകാര്യ ആശുപത്രികൾ–1311 (കിടക്കകൾ 72,380)

∙പേ വാർഡുകൾ–2406

∙ഹോസ്റ്റൽ–747 (കിടക്കകൾ 80,842)

∙സ്കൂളുകൾ–11,937

∙ഐടിഐ–57 (കിടക്കകൾ 440)

∙ഹോട്ടൽ–1659 (കിടക്കകൾ 35,650)

∙ലോഡ്‍ജ്–2184 (കിടക്കകൾ 33,773)

∙റിസോർട്ട്–723 (കിടക്കകൾ 11,285)

∙ആയുർവേദ സെന്ററുകൾ–128 (കിടക്കകൾ 1858)

∙ഓഡിറ്റോറിയം–1505

∙സ്റ്റേഡിയം–47 (ഇൻഡോറും ഔട്ട്ഡോറും)


പ്രവാസികൾക്ക് ആന്റിബോഡി പരിശോധന

തിരിച്ചെത്തുന്ന പ്രവാസികളുടെ രോഗപരിശോധന സംബന്ധിച്ച് മാർഗരേഖ തയാറാക്കാൻ സർക്കാർ തീരുമാനം. വിമാനത്താവളങ്ങളിലെ പ്രാഥമിക സ്ക്രീനിങ്ങിനു ശേഷം ആന്റിബോഡി ടെസ്റ്റ് നടത്താനാണു ധാരണ. ഇതിൽ പോസിറ്റീവ് ആകുന്നവർക്ക് പിസിആർ ടെസ്റ്റ് നടത്തും.

മാർഗരേഖ തയാറാക്കുന്നതിനു നിയമിച്ച വിദഗ്ധ സമിതിയുമായി മന്ത്രി കെ.കെ.ശൈലജ കൂടിക്കാഴ്ച നടത്തി. ഭൂരിഭാഗം രോഗികൾക്കും രോഗലക്ഷണങ്ങൾ കുറവാണെന്നു കണ്ട സാഹചര്യത്തിൽ തെർമൽ ഗൺ ഉൾപ്പെടെയുള്ള പ്രാഥമിക പരിശോധന കൊണ്ടു കാര്യമില്ലെന്ന അഭിപ്രായമാണ് സമിതിക്കുള്ളത്. ഈ സാഹചര്യത്തിൽ ആന്റിബോഡി ടെസ്റ്റ് എങ്കിലും നടത്താനുള്ള സൗകര്യമൊരുക്കണം.

5 ലക്ഷത്തോളം പ്രവാസികൾ മടങ്ങിയെത്തുമ്പോൾ എല്ലാവർക്കും പരിശോധന നടത്താനുള്ള കിറ്റുകൾ ഒരുക്കുകയെന്നതു വെല്ലുവിളിയാണ്. 2 ലക്ഷം കിറ്റുകൾ ഉടൻ ലഭ്യമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. രോഗലക്ഷണങ്ങൾ ഉള്ളവർ കൂടുതലുണ്ടെങ്കിൽ പിസിആർ പരിശോധനയുംം കൂട്ടേണ്ടിവരും. ഇതിനുള്ള ആർഎൻഎ എക്സ്ട്രാക്‌ഷൻ കിറ്റുകളും വേണ്ടത്ര ഇല്ല.

വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ഡിഐജിമാർ

മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റീൻ ഉൾപ്പെടെ ഏകോപിപ്പിക്കുന്ന നടപടികൾക്ക് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ നേതൃത്വം നൽകും. 4 രാജ്യാന്തര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട തിരക്ക് ഒഴിവാക്കാൻ ഡിഐജിമാർക്കാണു ചുമതല. വിദേശത്തുനിന്നു തിരിക്കുന്നവർ അവിടെ കോവിഡ് പരിശോധനയ്ക്കു വിധേയമായിട്ടുണ്ടോയെന്ന് അറിയിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

രോഗം സംശയിക്കുന്നവരെ സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രങ്ങളിലാണു താമസിപ്പിക്കുന്നത്. ഇവരുടെ ലഗേജ് സർക്കാർ ചെലവിൽ വീടുകളിൽ എത്തിക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ സർക്കാർ വാഹനങ്ങളിൽ വീടുകളിൽ എത്തിച്ചു ക്വാറന്റീനിൽ പാർപ്പിക്കും.

വീടുകളിൽ സൗകര്യമില്ലാത്തവരെയും സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റും. വീടുകളിൽ നിരീക്ഷണത്തിലുളളവർക്കു കൃത്യമായ ഇടവേളകളിൽ പരിശോധന ഉണ്ടാകും. ഇതിനു സ്വകാര്യ ആശുപത്രി ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കും. വീടുകളിൽ കഴിയുന്നവർ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends