Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഗൾഫ് മേഖല വൻ തകർച്ചയിലേക്ക് ..ആശങ്കപരത്തി പുതിയ റിപോര്‍ട്ട്; അസോസിയേറ്റഡ് പ്രസ് പറയുന്നതിങ്ങനെ

29 APRIL 2020 11:25 AM IST
മലയാളി വാര്‍ത്ത

കോവിഡ് 19 എന്ന കൊലയാളി വൈറസ് ലോകമാകെ തകർത്തെറിയുകയാണ് .അതിജീവനത്തിനായുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ .ഇപ്പോഴിതാ ഗള്‍ഫ്-അറബ് രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയുടെ നാളുകളാണ് വരാനിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യ അവരുടെ സ്വപ്‌ന പദ്ധതികളെല്ലാം വൈകിപ്പിക്കാനാണ് സാധ്യത. ബഹ്‌റൈനും കനത്ത തിരിച്ചടി നേരിടും. ഇറാഖില്‍ ഒട്ടേറെ സര്‍ക്കാര്‍ ജോലിക്കാരെ പിരിച്ചുവിടും. ഗള്‍ഫില്‍ നിന്ന് പൗരന്‍മാര്‍ ജോലി നഷ്ടമായി തിരിച്ചെത്തിയാല്‍ ഈജിപ്ത്, ലബ്‌നാന്‍ എന്നീ രാജ്യങ്ങളുടെ സാമ്പത്തിക രംഗം ക്ഷീണിക്കും.

ഗള്‍ഫ് മേഖലയെ ആശ്രയിച്ചാണ് അറബ് ലോകത്തെ മിക്ക സാമ്പത്തിക പ്രവര്‍ത്തനങ്ങളും നടക്കുന്നത്. അതുകൊണ്ടുതന്നെ നിലവില്‍ നേരിടുന്ന തിരിച്ചടി പശ്ചിമേഷ്യയെ മൊത്തത്തില്‍ ബാധിക്കാനാണ് സാധ്യത എന്ന് വിദഗ്ദ്ധർ പറയുന്നു.. രണ്ട് കാര്യങ്ങളാണ് ഗള്‍ഫിനും അറബ് രാജ്യങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതെന്നും അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ളതാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. ഈ പശ്ചാത്തലത്തില്‍ എണ്ണവില ഇടിഞ്ഞതാണ് ഗള്‍ഫ്-അറബ് മേഖലയെ ആശങ്കയിലാക്കുന്ന മറ്റൊരു കാര്യം. പശ്ചിമേഷ്യയ്ക്ക് രണ്ട് പ്രഹരമാണ് ഏല്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


കൊറോണ വ്യാപിക്കുകയും ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് എണ്ണയ്ക്ക്് ആവശ്യക്കാര്‍ കുറഞ്ഞത്. ഇതോടെ നേരത്തെ വില കുറഞ്ഞിരുന്ന എണ്ണ കൂടുതല്‍ ആഴങ്ങളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഈ പ്രതിസന്ധി കാര്യമായും ബാധിച്ചത് എണ്ണ വരുമാനത്തെ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളെയാണ്.

ഈ വര്‍ഷം ഗള്‍ഫ്-അറബ് സാമ്പത്തിക രംഗം കൂടുതല്‍ തകരുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാഖിന്റെ സമ്പദ്‌വ്യവസ്ഥ അഞ്ച് ശതമാനം ഇടിയും. ഇറാഖിന്റെ പ്രധാന വരുമാനം എണ്ണ കയറ്റുമതി മാത്രമാണ്. ഇവിടെ സര്‍ക്കാര്‍ വിരുദ്ധ വികാരവും ശക്തമാണ്.
ഗള്‍ഫ് രാജ്യങ്ങളെക്കാളും പ്രതിസന്ധിയിലാകാന്‍ സാധ്യത ഇറാഖാണ്. ഗള്‍ഫ് രാജ്യങ്ങള്‍ മറ്റു വരുമാന സ്രോതസുകളെ അല്‍പ്പമെങ്കിലും ആശ്രയിക്കുന്നുണ്ട്. വിദേശത്തുള്ള അവരുടെ നിക്ഷേപവും ഗള്‍ഫിന് ആശ്വാസമാണ്. എന്നാല്‍ ഇറാഖിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയുടെ നാളുകളാണ് വരാന്‍ പോകുന്നതെന്ന് എപി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാഖ് ബജറ്റിന്റെ 90 ശതമാനം ആശ്രയിക്കുന്നത് എണ്ണ വരുമാനത്തെയാണ്. തൊഴിലില്ലായ്മ രൂക്ഷമായ ഇറാഖില്‍ കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷോധം നടന്നിരുന്നു. ഒട്ടേറെ പേരാണ് ഇവിടെ പോലീസ് വെടിവയ്്പ്പില്‍ മരിച്ചത്. പുതിയ സാഹചര്യത്തില്‍ പ്രതിഷേധം വീണ്ടും ശക്തിപ്പെടും.

എണ്ണവില ബാരലിന് 20 ഡോളറിലാണ് നിലവില്‍ ശരാശരി വില്‍പ്പന നടക്കുന്നത്. 2001ന് ശേഷം ഇത്രയും താഴ്ന്ന നിരക്കില്‍ വില്‍പ്പന നടക്കുന്നത് ആദ്യമാണ്. ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും വില കാര്യമായി ഉയര്‍ന്നിട്ടില്ല. മെയ്-ജൂണ്‍ മാസങ്ങളില്‍ എണ്ണ രാജ്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയാകുമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.
മെയ് മാസം മുതല്‍ ദിവസവും ഒരു കോടി ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഇത് ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുക ഇറാഖിനാണ്. കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിച്ച് വലിയ രാജ്യങ്ങളുടെ വിപണികള്‍ കീഴടക്കാന്‍ ഇറാഖ് തീരുമാനിച്ചിരുന്നു. ഈ വേളയിലാണ് വെട്ടിക്കുറയ്ക്കാനുള്ള കരാര്‍ നടപ്പായിരിക്കുന്നത്.

എണ്ണവിലയിലെ കുറവ് ഗള്‍ഫ് മേഖലയുടെ ഭാവി നിക്ഷേപങ്ങളെ കാര്യമായി ബാധിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ മുരടിക്കാനും സാധ്യതയുണ്ട്. സൗദി അറേബ്യ അഞ്ച് ശതമാനം ചെലവ് ചുരുക്കാന്‍ സാധ്യതയുണ്ട്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതികള്‍ വൈകാനാണ് സാധ്യത.


സൗദി അറേബ്യയുടെ വിദേശ നിക്ഷേപങ്ങളിലും ഇടിവ് സംഭവിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കുവൈത്തിന് കാര്യമായി പ്രതിസന്ധി നേരിടില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ബഹ്‌റൈന്‍ ജിഡിപിയില്‍ കാര്യമായ ഇടിവ് സംഭവിക്കും. ബഹ്‌റൈന്റെ കടം അയല്‍രാജ്യങ്ങള്‍ അടുത്തിടെ എഴുതിതള്ളിയിരുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടാല്‍ കേരളത്തെ നേരിട്ട് ബാധിക്കും. കാരണം ഒട്ടേറെ മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. പ്രവാസികളുടെ പണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍കൂട്ടാണ്. നിലവില്‍ കൊറോണ ഭീതിക്കിടെ ഒട്ടേറെ മലയാളികള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. പലരും ജോലി പോയി താമസസ്ഥലത്ത് കുടുങ്ങിയിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സൗദി അറേബ്യ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിന് നേരത്തെ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഇത് വിദേശികള്‍ക്ക് ജോലി നഷ്ടമാകുന്നതിന് വഴി ഒരുക്കി. ഈ പ്രതിസന്ധി മലയാളികള്‍ നേരിടുന്നതിനിടെയാണ് കൊറോണ വ്യാപനമുണ്ടായത്. ഇതോടെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികള്‍ കൂടി പ്രതിസന്ധിയിലായിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (5 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (5 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (5 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (5 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (5 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (6 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (6 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (6 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (6 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (8 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (9 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (9 hours ago)

Malayali Vartha Recommends