Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഗൾഫ് നാടുകളിൽ കഴിയുന്ന ലക്ഷകണക്കിന് വരുന്ന പ്രവാസികൾ ആശങ്കയുടെ മുൾമുനയിൽ.. സാമ്പത്തിക രംഗത്ത് വരാനിരിക്കുന്നത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് .

29 APRIL 2020 04:55 PM IST
മലയാളി വാര്‍ത്ത


ഇന്ന് കാണുന്ന കേരളം നിര്‍മിച്ചത് ഗള്‍ഫുകാരാണ് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. സംഗതി സത്യമാണ് ..എന്നാൽ ഇപ്പോൾ ഗൾഫിലെ പ്രവാസിമലയാളികൾക്കിടയിൽ കോവിഡ് കടുത്ത ആശങ്കയുയർത്തുകയാണ്. മെച്ചപ്പെട്ട ചികിൽസ, ജോലി നഷ്ടപ്പെടാനുള്ള സാധ്യത ,നാട്ടിലേക്കു മടങ്ങാൻ സാഹചര്യമില്ലാത്ത അവസ്ഥ എന്നിവയെല്ലാം ഗൾഫ് മലയാളികളെ അലട്ടുന്നു.

ഗൾഫ് നാടുകളിൽ കഴിയുന്ന ലക്ഷകണക്കിന് വരുന്ന പ്രവാസികൾ ആശങ്കയുടെ മുൾമുനയിലാണിപ്പോൾ ജീവിതം തള്ളി നീക്കുന്നത്..നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാഹചര്യം നില നില്‍ക്കുന്നുണ്ട് . ഇടത്തരം ജോലികള്‍ ചെയ്യുന്ന (സെയില്‍സ്മാന്‍ പോലുള്ള)വര്‍ കൊടിയ പ്രതിസന്ധിയിലാണ്. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇങ്ങിനെയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി പ്രവാസികളോട് പ്രതിസന്ധി തീര്‍ന്നാലുടന്‍ നാട്ടിലേക്ക് പോകാനും ശമ്പളമില്ലാത്ത അവധിയില്‍ കഴിയാനും തൊഴില്‍ ഉടമകള്‍ പറഞ്ഞു കഴിഞ്ഞു. കാര്യങ്ങള്‍ ശരിയാകുമെങ്കില്‍ തിരിച്ചു ചെല്ലാമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കി . ഇത് ഒരു പക്ഷെ നിശ്ശബ്ദമായ തൊഴില്‍ നഷ്ടമാകുമെന്നു അവർ ഭയപ്പെടുന്നു .

ചുരുക്കി പറഞ്ഞാൽ ജീവനു വേണ്ടിയും തൊഴിലിന് വേണ്ടിയും ഒരേ പോലെ പോരാടേണ്ട അവസ്ഥ പ്രവാസികള്‍ക്ക് വന്നു ചേര്‍ന്നിരിക്കുന്ന സന്ദര്‍ഭം കൂടിയാണിത്.അതോടൊപ്പം ഈ രോഗ കാലത്ത് കേരളത്തില്‍ കഴിയുന്ന മലയാളികള്‍ തങ്ങളുടെ ശത്രുക്കളായി അവതരിപ്പിക്കുന്നത് പ്രവാസികളെ തന്നെ ആണെന്നതും എടുത്തു പറയേണ്ടതാണ് ... അവരാണ് കേരളത്തില്‍ കൊറോണ വൈറസുമായി എത്തുന്നത് രീതിയിൽ എന്ന രീതിയിൽ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തുന്നവർ തന്നെയാണ് ഗൾഫ് മലയാളികളെ കേരളത്തിന്റെ നേടും തൂണായി കണ്ടിരുന്നതും

കേരളത്തിലെ റീറ്റെയ്ല്‍ മേഖല, ഭവന നിർമാണ ണ മേഖല തുടങ്ങിയവയെല്ലാം വന്‍തോതില്‍ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഗള്‍ഫിലെ തൊഴില്‍ നഷ്ടവും കോവിഡ് മൂലം ഇവിടെയുള്ള ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളുടെ ക്രയശേഷി വല്ലാതെ കുറയ്ക്കും

ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ആഡംബരവസ്തുക്കള്‍ എന്നിവയില്‍ നിന്നെല്ലാം മാറി ആവശ്യ വസ്തുക്കള്‍ വാങ്ങുകയെന്ന ശീലത്തിലേക്ക് മലയാളികള്‍ ചുരുങ്ങുമ്പോള്‍ കേരളത്തിലെ വ്യാപാരമേഖല പ്രതിസന്ധിയിലാകും . പ്രവാസികളുടെ പണം വരവ് കുറയുന്നതും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കനത്ത ആഘാതം സൃഷ്ടിക്കും

അതേസമയം ഗൾഫിലും ആശങ്കയുടെ നാളുകളാണ് വരാനിരിക്കുന്നത് ...ഇന്ന് ലോക രാഷ്ട്രങ്ങൾക്ക് സംഭവിച്ചിരിക്കുന്ന നിശ്ചലാവസ്ഥയും കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി തുടരുന്ന പെട്രോ - ഡോളർ വരുമാനത്തിലെ മൂല്യ തകർച്ചയും ഗൾഫ് പ്രതിസന്ധി മൂർഛിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് . ഗൾഫിൽ ഇനിയും വറുതിയുടെ കാലമോ എന്ന ചിന്ത ബലപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്.

കേരളത്തിലെ കുടുംബങ്ങളിൽ 20% ആളുകൾ ഗൾഫിൽ ഉപജീവനം നടത്തുന്നവരാണ്. മറ്റൊരു 30% ഗൾഫിൽ ജീവ സന്ധാരണം നടത്തിയിരുന്നവരും. അതുകൊണ്ടുതന്നെ ഗൾഫിലെ ഈ വറുതിക്കാലം കേരളത്തിൻ്റെ സമ്പദ്ഘടനയെ എത്രത്തോളം ബാധിക്കുമെന്നത് ഊഹിക്കാവുന്നതാണ് .

ഗൾഫിലെവിടെയും കേരളത്തിൽ നിന്നുള്ള അവിദഗ്ധ തൊഴിലാളികൾ മുതൽ പ്രൊഫഷണലുകൾ വരെയുള്ളവരുടെ സാന്നിദ്ധ്യം നിറഞ്ഞു നിന്നിരുന്നു . ഈ അവസ്ഥക്കാണ് ഇനി മാറ്റം വരാൻ പോകുന്നത്. കോവിഡ് - 19 എന്ന മഹാമാരിയുടെ പ്രതിഫലനം ഗൾഫിൽ സൃഷ്ടിക്കുന്നത് പ്രവാസികളുടെ കുടിയിറക്കമായിരിക്കും. കേരള മൈഗ്രേഷൻ സർവ്വേ കാണിക്കുന്നത് 24 ലക്ഷം കേരളീയർ പ്രവാസികളായി കഴിയുന്നുണ്ടെന്നാണ്.ഇവരിൽ നിന്നൊരു ഭാഗമെങ്കിലും തിരിച്ചെത്തുമ്പോൾ ഇത് കേരളത്തിൻ്റെ സമ്പദ്ഘടനയിൽ എങ്ങനെ പ്രതിഫലിക്കും എന്നതും ചിന്തിക്കേണ്ടതാണ്

അതിനിടെ, മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (5 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (5 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (5 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (5 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (5 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (6 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (6 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (6 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (6 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (8 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (9 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (9 hours ago)

Malayali Vartha Recommends