Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കലിയടങ്ങാതെ കൊറോണ; ദുബായിൽ മലയാളി മരിച്ചു, ഗള്‍ഫില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 23 ആയി, താങ്ങാനാകാതെ പ്രവാസികൾ

29 APRIL 2020 06:05 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് കലിയടങ്ങാതെ കൊറോണ നിരവധി ജീവനുകളെ കവർന്നെടുക്കുകയാണ്. അത്തരത്തിൽ നിരവധി മലയാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇപ്പോഴിതാ കോവിഡ്–19 ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ട്. തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശി 63 വയസുള്ള എം.ടി.പി. അബ്ദുല്ല ആണ് ഇന്നലെ അർധരാത്രിയോടെ മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. വർഷങ്ങളായി യുഎഇയിൽ തന്നെയാണ് കഴിഞ്ഞുപോന്നിരുന്നത്. ദുബായ് ദെയ്റയിൽ റസ്റ്ററന്റിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ജമീല. മക്കൾ: നജീബ്, നജ്മ. മരുമകൻ: അബ്ദുസ്സലാം.

അതേസമയം കോവിഡ് 19 ബാധിച്ച് ദുബായില്‍ ഒരു മലയാളി കൂടി ഇന്ന് രാവിലെ മരിക്കുകയുണ്ടായി. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജനാണ് മരിച്ചത്. മുപ്പത്തഞ്ചു വയസായിരുന്നു ഇദ്ദേഹത്തിന്. ടാക്‌സി ഡ്രൈവറായിരുന്നു രതീഷ്. ശ്വാസ തടസത്തെതുടര്‍ന്നു ഈ മാസം പന്ത്രണ്ടിനാണ് അല്‍ബര്‍ഷയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു കോവിഡ് സ്ഥിരീകരിക്കുകയാണ് ഉണ്ടായത്. ഇന്നലെ രാത്രി വൈകിയാണ് മരണം സ്ഥിരീകരിച്ചത്.

അതായത് ഈ മാസം 12 മുതല്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രതീഷ്. കല്ലുംകൂട്ടത്തില്‍ സോമരാജന്റെയും ലളിതയുടെയും മകനാണ് ഇദ്ദേഹം. അതോടൊപ്പം തന്നെ മൃതദേഹം പ്രോട്ടോക്കോള്‍ അനുസരിച്ച് ഇന്ന് സംസ്‌കരിക്കുമെന്ന് ദുബായിലെ ബന്ധുക്കള്‍ അറിയിക്കുകയുണ്ടായി. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി ഉയരുകയുണ്ടായി.

കൊറോണ മാത്രമല്ല മറ്റുപല ആരോഗ്യപ്രശ്നങ്ങൾ മൂലം പ്രവാസലോകത്ത് മരിക്കുന്ന പ്രവാസികളുടെ നിരക്കും ഉയരുകയാണ്. ഹൃദയാഘാതം മൂലം നിരവധി പ്രവാസി മലയാളികൾ മരണത്തിന് കീഴടങ്ങുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (3 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (13 minutes ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (32 minutes ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (38 minutes ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (1 hour ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (1 hour ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (2 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (2 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (8 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (9 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (9 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (9 hours ago)

Malayali Vartha Recommends