Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

രാജാവിന്റെ ജീവനറ്റ ശരീരം സ്വീകരിക്കാനായി അറക്കല്‍ പാലസും ഒരുങ്ങി; അറക്കല്‍ ജയിയുടെ മൃതദേഹം കേരളത്തിലേക്ക്; പ്രാര്‍ഥനയോടെ പിതാവ് ഉലഹനും

30 APRIL 2020 12:39 AM IST
മലയാളി വാര്‍ത്ത

ലോകൊറോണ ഭീതി മൂലം ലോകം മുഴുവന്‍ അടഞ്ഞുകിടക്കുകയാണ്. പ്രവാസികളായ മക്കളെ ഒരുനോക്കു കാണാന്‍ എല്ലാ മാതാപിതാക്കളും കാത്തിരിക്കുന്നതുപോലെ മകന്‍ ജോയി അറയ്ക്കലിനെ കാണാന്‍ ഉലഹന്നാനും കാത്തിരിക്കുകയായിരുന്നു. പക്ഷേ ഇത്രപെട്ടെന്ന് മകനെ കാണാന്‍ കഴിയുമെന്ന് ഉലഹന്നും കരുതിയിരുന്നില്ല. പക്ഷേ ജീവനോടെയല്ലെന്നു മാത്രം. ജോയി അറയ്ക്കലി(54)ന്റെ മൃതദേഹം ഉടന്‍ കേരളത്തിലെത്തും.

തങ്ങളുടെ ഒരേഒരു രാജകുമാരന്റെ ജീവനറ്റ ശരീരം സ്വീകരിക്കാനായി അറക്കല്‍ പാലസും ഒരുങ്ങിക്കഴിഞ്ഞു, അറക്കല്‍ ജോയ് നാട്ടിലെത്തിയാല്‍ സഹായാഭ്യര്‍ത്ഥനയുമായി ഓടിക്കുടുന്ന നാട്ടുകാര്‍ക്ക് ലോക്ക് ഡൗണായതിന്‍ അവസാനമായി ഒരു നോക്കു കാണാന്‍ കഴിയുമോ എന്നുപോലും അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പോലീസ് നന്നേ ബുദ്ധിമുട്ടും എന്നുള്ളത് സത്യം. പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് ജോയി അറയ്ക്കലിന്റെ മൃതദേഹം കോഴിക്കോട്ട് എത്തിക്കുക. പിന്നീടാകും മാനന്തവാടിയിലെ വസതിയായ അറയ്ക്കല്‍ പാലസിലേക്ക് കൊണ്ടുവരിക. പുഞ്ചിരിയോടെ പടിപ്പുര കടന്നുപോയ ഗൃഹനാഥനെ കണ്ണീരോടെ കാത്തിരിക്കുകയാണ് മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലെ അറയ്ക്കല്‍ പാലസ്.

കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ മാനന്തവാടിയിലെ അറയ്ക്കല്‍ പാലസിലേയ്ക്ക് 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം താമസം മാറ്റിയത്. 25,000 ചതുരശ്രയടിയില്‍ മാനം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന അറയ്ക്കല്‍ പാലസ്. കഴിഞ്ഞ പ്രളയകാലത്ത് ദുരിത ബാധിതര്‍ക്കായി അറയ്ക്കല്‍ പാലസിന്റെ വാതിലുകള്‍ നാട്ടുകാര്‍ക്കായി മലര്‍ക്കെ തുറന്നിട്ടിരുന്നു. കടലില്ലാത്ത വയനാട്ടില്‍ ജനിച്ച് ലോക പെട്രോളിയം വ്യവസായ സാമ്രാജ്യത്തിലെ പ്രധാനിയായി മാറിയയാളായതിനാല്‍ കപ്പല്‍ജോയി എന്നത് അദ്ദേഹത്തന്റെ വിളിപ്പേരായി. പിന്നീട് മധ്യപൂര്‍വേഷ്യയിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകാനായി ചരക്കുകപ്പലുകള്‍ സ്വന്തമാക്കി. സംഘര്‍ഷഭരിതമായ മേഖലകളിലേക്ക് വലിയ വെല്ലുവിളിയേറ്റെടുത്തു ജോയിയുടെ എണ്ണക്കപ്പലുകള്‍ യുദ്ധസമയത്തും പാഞ്ഞുകൊണ്ടേയിരുന്നു. ജോയിയുടെ വിജയകഥ കവര്‍സ്റ്റോറിയാക്കി പുറത്തിറങ്ങിയ മാഗസിന്റെ തലക്കെട്ടായി വന്നത് കപ്പല്‍ജോയി എന്ന പേരായിരുന്നു. ഈ വാക്ക് പിന്നീട് നാട്ടുകാര്‍ ഹൃദയത്തില്‍ ഏറ്റെടുത്തു. അക്കൗണ്ടന്റായി യുഎഇയില്‍ എത്തി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളില്‍ ഒന്നിന്റെ ഉടമയായിയ രാജ്യത്തിനുതന്നെ അഭിമാനമായി മാറിയ നാട്ടുകാരുടെ സ്വന്തം കപ്പല്‍ മുതലാളി മാറിയ അറക്കല്‍ ജോയി ഇനി ഇല്ല എന്നുള്ളത് അവര്‍ക്ക് വിശ്വസിക്കാനേ ആകുന്നില്ല

ലോക്ക് ഡൗണായിട്ടുപോലും ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ തുടങ്ങിയ സന്ദര്‍ശക പ്രവാഹത്തിന് ഇനിയും കുറവ് വന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പൊലീസ് സന്ദര്‍ശനം കര്‍ശനമായി നിയന്ത്രിക്കുന്നുണ്ടെങ്കിലും അതിനെയും ഭേദിച്ച് ആളുകളുടെ നിരയാണ് പാലസിലേക്ക്. ജീവനറ്റ മകന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാന്‍ സാധിക്കണമെന്ന പ്രാര്‍ഥനയോടെ പിതാവ് ഉലഹന്നാനും ഇപ്പോള്‍ അറയ്ക്കല്‍ പാലസിലുണ്ട്. കോവിഡ് പ്രതിസന്ധിയും ലോക് ഡൗണും നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഏറെ പ്രതിസന്ധികള്‍ നിലവിലുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അറക്കല്‍ പാലസും മനന്തവാടിയും കണ്ണീരില്‍ കുതിര്‍ന്ന അവസ്ഥയിലാണുള്ളത്.

കേന്ദ്ര ആഭ്യന്തര-ആരോഗ്യ-വ്യോമയാന മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതി വാങ്ങിയാണ് ചാര്‍ട്ടേഡ് വിമാനത്തിലാണ് കേരളത്തില്‍ എത്തുന്നത്. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അന്തിമോപചാരത്തിനുശേഷമാണ് സോനാപ്പൂരിലെ എംബാമിങ് സെന്ററില്‍നിന്ന് മൃതദേഹം പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്ക് എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (5 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (5 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (5 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (5 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (5 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (6 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (6 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (6 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (6 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (8 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (9 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (9 hours ago)

Malayali Vartha Recommends