Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അമേരിക്ക വൻ തകർച്ചയിലേക്ക് കൂപ്പുകുത്തുന്നു; 2 ലക്ഷം പേരുടെ എച്ച് 1ബി വിസ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട് 

30 APRIL 2020 07:48 AM IST
മലയാളി വാര്‍ത്ത

കോവിഡ് പിടിച്ചുലച്ച, വൻ തോതിൽ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക.കോവിഡ് അമേരിക്കയുടെ അടിത്തറയിലാക്കി എന്നുതന്നെ വേണമെങ്കിൽ പറയാൻ സാധിക്കും. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി അമേരിക്കയിലെ തൊഴില്‍ വിപണിയെ തകർത്തെറിഞ്ഞിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ. . വിദേശ തൊഴിലാളികള്‍ ഭയപ്പെടേണ്ട സാഹചര്യമാണ് വരാന്‍ പോകുന്നത്. പലര്‍ക്കും എച്ച് വണ്‍ ബി വിസ നഷ്ടമാകുമെന്നാണ് സൂചന. പ്രധാനമായും ജോലിയുടെ കാര്യത്തിലുള്ള അസ്ഥിരതയാണ് രൂക്ഷമാകുക. ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളെയും ഇത് ശക്തമായി തന്നെ ബാധിച്ചേക്കും. യുഎസ്സില്‍ രണ്ടര ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ ഉണ്ട്. ഇവര്‍ ഗ്രീന്‍ കാര്‍ഡിനായി ശ്രമിക്കുന്നുണ്ട്. ഇതില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് എച്ച് 1ബി വിസ ഉള്ളത്. ഇവര്‍ക്ക് നിയമപരമായി ഈ വിസകള്‍ നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ . ജൂണ്‍ അവസാനത്തോടെ തന്നെ ഇവര്‍ രാജ്യം വിടേണ്ടി വരും.

നേരത്തെ ട്രംപ് ഭരണകൂടം രണ്ട് മാസത്തേക്ക് ഗ്രീന്‍ കാര്‍ഡ് നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. എച്ച് 1ബി വിസകളും വിലക്കിലാണ്. യുഎസ്സിലുള്ളവര്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം നിയമം ട്രംപ് പറഞ്ഞതില്‍ കൂടുതല്‍ കടുക്കുമെന്നാണ് വ്യക്തമാകുന്നത്. നേരത്തെ കമ്പനികള്‍ വിദേശത്ത് നിന്നുള്ള തൊഴിലാളികളെ വിലക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഐടി, ടെക്‌നോളജി മേഖല പൂര്‍ണമായും ആശ്രയിച്ച് കഴിയുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെയാണ്. അതേസമയം അമേരിക്കയില്‍ സ്ഥിര താമസത്തിന് ശ്രമിക്കാത്ത ആയിരക്കണക്കിന് വ്യക്തികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയാണ്. ഇവര്‍ക്ക് നിശ്ചിത ദിവസത്തില്‍ കൂടുതല്‍ യുഎസ്സില്‍ തങ്ങാനാവില്ല.

ടെക്‌നോളജി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് എച്ച് 1 ബി വിസകളില്‍ 75 ശതമാനവും. ഇത് അമേരിക്കയുടെ വരുമാനത്തെയും ശക്തമായി ബാധിക്കും. കഴിഞ്ഞ രണ്ട് മാസമായി ലക്ഷകണക്കിന് അമേരിക്കക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. വിദേശത്ത് നിന്നുള്ളവരെ ഇത് കൂടുതലായി ബാധിച്ചിരുന്നു. യുഎസ്സില്‍ 26 മില്യണിലധികം പേരാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത്. എച്ച് 1ബി വിസ പ്രകാരം ഒരു ജോലി സ്ഥലവും ജോലി നല്‍കുന്നയാളും നിര്‍ബന്ധമായും വേണം. ഇതിലൂടെ ഒരു ബേസിക് ശമ്പളം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ശമ്പളം വെട്ടിക്കുറയ്ക്കുന്നതും വീട്ടില്‍ നിന്നുള്ള ജോലിയും വിസാ നിയമങ്ങള്‍ക്കെതിരാണ്. ഇതാണ് പലരെയും പിരിച്ച് വിടാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവുന്നത്.


പിരിച്ചുവിടപ്പെട്ടാല്‍ 60 ദിവസത്തിനുള്ളില്‍ വിസയുള്ളവര്‍ പുതിയ തൊഴില്‍ കണ്ടെത്തണമെന്നാണ് നിയമം. ഇല്ലെങ്കില്‍ വിസ മറ്റൊന്നിലേക്ക് മാറ്റുകയോ, നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാം. ഈ സാഹചര്യം തൊഴില്‍ നഷ്ടപ്പെടാത്തവര്‍ക്ക് പോലും ഈ സമയം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇവരുടെ വിസ ഈ സമയത്ത് പുതുക്കില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. എച്ച് 1ബി വിസയുള്ള തൊഴിലാളികളില്‍ പലരും കുടുംബത്തെ യുഎസ്സിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ്. നിലവിലെ സ്ഥിതി ഇതെല്ലാം താളം തെറ്റിക്കും . ആപ്പിള്‍, ആമസോണ്‍, ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ വിദേശത്ത് നിന്നുള്ള ജോലിക്കാരെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ ട്രംപ് ഭരണകൂടത്തിന് കത്തയച്ചിട്ടുണ്ട്.എന്നാൽ പ്രസിഡന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends