Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

സൗദി അറേബ്യ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിൽ ; കടമെടുക്കുന്നത് 58000 കോടി ; കരുതല്‍ ധനം കുത്തനെ ഇടിഞ്ഞുവെന്ന് റിപ്പോർട്ട്

30 APRIL 2020 07:52 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയുടെ വിദേശ കരുതല്‍ മൂലധനത്തില്‍ വന്‍ ഇടിവ് സംഭവിച്ചു എന്ന് റിപ്പോർട്ടുകൾ . മാര്‍ച്ചിലുണ്ടായ അതിവേഗ ഇടിവ് 2000ത്തിന് ശേഷം ആദ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എണ്ണവില യിൽ വലിയ കുറവ് സംഭവിച്ചതാണ് സൗദിയുടെ സാമ്പത്തിക രംഗത്തിന് തിരിച്ചടിയായത്. അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യ പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നത് ആലോചിക്കുകയാണ്.

58000 കോടി ഡോളറാണ് കടമെടുക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയുള്ള സൗദിയുടെ ഇടിവ് സാമ്പത്തിക മേഖലയുടെ പൊതുവിലുള്ള ചിത്രമാണ് വ്യക്തമാക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്നതാണ് ഈ പുതിയ വിവരങ്ങള്‍.
വിദേശ മൂലധന ആസ്തി 10000 കോടി റിയാല്‍ കുറഞ്ഞുവെന്നാണ് സൗദി സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന വിവരമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂലധന ആസ്തി 46400 കോടി ഡോളറായി കുറഞ്ഞു. 2000ന് ശേഷം ഇത്രയും കുറഞ്ഞ അളവിലെത്തുന്നത് ആദ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി. എണ്ണ വില ആഗോളതലത്തില്‍ ഇടിഞ്ഞതാണ് സൗദിക്ക് നിലവിൽ തിരിച്ചടിയായത്. നേരത്തെ 140 ബാരല്‍ വരെയുണ്ടായിരുന്ന എണ്ണവില ഇപ്പോള്‍ 20-30 ഡോളറിലാണ് വില്‍പ്പന നടക്കുന്നത്. ലോകത്തെ മിക്ക എണ്ണ സംഭരണികളും നിറഞ്ഞുകവിഞ്ഞിട്ടുണ്ട്.

സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗമാണ് എണ്ണ. എണ്ണയ്ക്ക് വിലയിടിവ് സംഭവിച്ചതാണ് സൗദിയെ പ്രതിസന്ധിയിലാക്കിയത്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ മിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ എണ്ണ ഉപഭോഗം നടക്കുന്നില്ല. ഇതാണ് വിലയിടിവിന്റെ പ്രധാന കാരണം.
സൗദി കടുത്ത ചെലവ് ചുരുക്കല്‍ നടത്തേണ്ടി വരുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ നിര്‍ദേശം. ഈ വര്‍ഷം 22000 കോടി റിയാല്‍ കടമെടുക്കാന്‍ സൗദി ആലോചിക്കുന്നുവെന്നാണ് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറയുന്നത്. നേരത്തെ 1900 കോടി ഡോളര്‍ വിപണിയില്‍ നിന്ന് സൗദി ഈ വര്‍ഷം കടമെടുത്തിരുന്നു.

അതേസമയം, സൗദി 58000 കോടി ഡോളര്‍ കടമെടുത്തേക്കുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദിയിലെ വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. കൊറോണ പ്രതിസന്ധി തീരാതെ എണ്ണ വില ഉയരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിസന്ധി തീര്‍ന്നാലും മാസങ്ങള്‍ വേണ്ടിവരും വില ഉയരാന്‍.
സൗദിയില്‍ നിന്ന് കൂടുതലായി എണ്ണ വാങ്ങിയിരുന്ന അമേരിക്കയും കടുത്ത പ്രതിസന്ധിയിലാണ്. അമേരിക്കയിലെ ഡബ്ല്യുടിഐ ക്രൂഡ് പൂജ്യം ഡോളറില്‍ താഴെ കഴിഞ്ഞാഴ്ച എത്തിയത് അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയായിരുന്നു. ബ്രെന്റ് ക്രൂഡിനും വില കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സൗദിയുടെ പ്രതിസന്ധി വേഗത്തില്‍ അവസാനിക്കാന്‍ ഇടയില്ല.

നിലവിലെ സാഹചര്യത്തില്‍ സൗദിയുടെ മെഗാ സിറ്റി ഉള്‍പ്പെടെയുള്ള വന്‍ പദ്ധതികള്‍ വൈകിയേക്കും എന്നും സൂചനയുണ്ട്. . ചെലവ് ചുരുക്കല്‍ നടപ്പാക്കണമെന്ന് ഐഎംഎഫും നിര്‍ദേശിച്ചിട്ടുണ്ട്.. ഇതെല്ലം തന്നെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ നേരിട്ട് തന്നെ ബാധിക്കും എന്നതിൽ സംശയമില്ല . ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടമാകാനും സാധ്യതയുണ്ട്. നിതാഖാത്ത് കാരണം നേരത്തെ നിരവധി പ്രവാസികള്‍ക്കാണ് ജോലി നഷ്ടമായത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends