Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കൊവിഡ് ലോക്‌ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ കൊണ്ടു വരുന്നത് രണ്ട് ഘട്ടമായി; ആദ്യപരിഗണന ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ; രജിസ്‌ട്രേഷന്‍ തുടങ്ങി

30 APRIL 2020 11:06 AM IST
മലയാളി വാര്‍ത്ത

വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. രണ്ടു ഘട്ടങ്ങളായിട്ടാണ് പ്രവാസികളെ നാട്ടിലെത്തിക്കുക. 24 രാജ്യങ്ങളിലുള്ളവര്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ നീക്കം ഗുണം ചെയ്യുക. ഇതില്‍ ആദ്യപരിഗണന നല്‍കുക ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കായിരിക്കും.ഗള്‍ഫ് രാജ്യങ്ങളില്‍ ഒട്ടേറെ പ്രവാസികള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഇതില്‍ മലയാളികളും ഏറെയാണ്. എണ്ണവില കുറഞ്ഞതും കൊറോണ വ്യാപിച്ചതുമാണ് ഗള്‍ഫ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയത്. സമീപ ഭാവിയില്‍ ഗള്‍ഫ് പഴയ പ്രതാപം തിരിച്ചുപിടിക്കില്ലെന്നാണ് നിരീക്ഷണം.

ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ആദ്യഘട്ടം കൊണ്ടുവരും. യുഎസ്, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെ രണ്ടാംഘട്ടത്തില്‍ നാട്ടിലെത്തിക്കും. ജൂണ്‍ അവസാനംവരെ നീണ്ടുനില്‍ക്കുന്ന ഒഴിപ്പിക്കല്‍ പദ്ധതിക്കാണ് കേന്ദ്രം തുടക്കമിടുന്നത്.സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കിയത്. ദിവസങ്ങള്‍ക്കകം പ്രവാസികള്‍ ഇന്ത്യയിലേക്ക് വന്നുതുടങ്ങുമെന്നാണ് വിവരം.

ഗൾഫിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണം ഇന്ത്യൻ എംബസികൾ ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യ, ബഹ്റിൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലെ എംബസികൾ ഓൺലൈൻ വഴിയാണ് രജിസ്ട്രേഷൻ തുടങ്ങിയത്. യു.എ.ഇയിലെ ഇന്ത്യൻ എംബസി സാങ്കേതിക തകരാറിനെത്തുടർന്നു നിർത്തിവച്ച രജിസ്ട്രേഷൻ ഉടൻ പുനരാരംഭിക്കും.ഇന്ത്യയിലേക്ക് എന്നു പോകാൻ കഴിയും, വിമാനസർവീസ് എന്ന് പുനരാരംഭിക്കും എന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാർ നിർദേശപ്രകാരം അറിയിക്കുമെന്നും എംബസികൾ വ്യക്തമാക്കി.ജോലി നഷ്ടമായി കുടുങ്ങിയവരും ടൂറിസ്റ്റ് വിസയിലെത്തി പെട്ടുപോയവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നാട്ടിലെത്താന്‍ അവസരമുണ്ടാകുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇന്ത്യന്‍ എംബസികളില്‍ പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. നാട്ടിലേക്ക് തിരിക്കണമെന്ന് ആവശ്യമുള്ളവര്‍ എംബസികളില്‍ രജിസ്റ്റര്‍ ചെയ്യണം. അടുത്താഴ്ചയോടെ യാത്ര സൗകര്യം ആരംഭിച്ചേക്കുമെന്നാണ് വിവരം. സൗദി അറേബ്യന്‍ വിമാന കമ്പനികള്‍ അവരുടെ രാജ്യത്തുള്ള വിദേശകളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ട്.വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവും പ്രവാസികളെ നാട്ടിലെത്തിക്കുമെന്നാണ് വിവരങ്ങള്‍. ഗള്‍ഫ് മേഖലയിലുള്ളവര്‍ക്കാണ് നാവിക സേനയുടെ കപ്പല്‍ ഉപയോഗിക്കുക. കൂടാതെ പ്രത്യേക വിമാനങ്ങള്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഉപയോഗിക്കും. ഇതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കി വരികയാണ്.

രണ്ടാം ഘട്ടത്തിൽ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, രോഗികള്‍, ടൂറിസ്റ്റുകള്‍ എന്നിങ്ങനെയാണ് മുന്‍ഗണന എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കുന്ന രണ്ടാമത്തെ ഘട്ടത്തിലാകും അമേരിക്ക, ബ്രിട്ടന്‍, ഇറാന്‍ എന്നിവ ഉള്‍പ്പെടുകയെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മെയ്-ജൂണ്‍ മാസങ്ങളിലായി പ്രവാസികളെ തിരിച്ചെത്തിക്കുന്നത് പൂര്‍ത്തിയാക്കും. നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കൊറോണ രോഗമില്ലെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കണം. നാട്ടിലെത്തിയാല്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും വേണം. പ്രവാസികള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് പ്രതിസന്ധിയാകില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (26 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (32 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (53 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends