സൗദിക്ക് മുന്നറിയിപ്പ് : റിയാദ് പ്രവിശ്യയില്‍ കനത്ത പൊടിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് ..ജാഗ്രത പാലിക്കാൻ നിർദേശം
സൌദി തലസ്ഥാന നഗരിയായ റിയാദില്‍ നാളെ രാവിലെ മുതല്‍ കനത്ത പൊടിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. യാത്രക്കാരും പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കണം. കാഴ്ച മറക്കുന്ന രീതിയിലാകും പൊടിക്കാറ്റെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. രാവിലെ മുതല്‍ രാത്രി വരെ വിവിധ സമയങ്ങളിലായി കാറ്റും ഏറിയും കുറഞ്ഞും തുടരും. തലസ്ഥാനമായ റിയാദ്, അല്‍ ഖര്‍ജ്, അല്‍ ഹരീഖ്, അല്‍ അഫ്ലജ്, ദിരിയ, ദവാദ്മി, സുല്‍ഫി, സുലൈ, അല്‍ഗാത്, കുവയ്യ, മജ്മഅ്, മുസാഹ്മിയ, വാദി ദവാസിര്‍ എന്നിവിടങ്ങളില്‍ കൂടുതലായി പൊടിക്കാറ്റ് സാന്നിധ്യമുണ്ടാകും എന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
പൊടിക്കാറ്റ് ആരംഭിച്ചതിന് പിന്നാലെ ശക്തമായ സുരക്ഷാ മുന്‍കരുതലുകളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പൊടിക്കാറ്റിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷം ദൃശ്യമായത്.
മാസങ്ങൾക്കുമുമ്പും ശക്തമായ പൊടിക്കാറ്റ് സൗദിയിൽ അനുഭവപ്പെട്ടിരുന്നു .അന്ന്പൊടിക്കാറ്റ് വീശിയതിനു പിന്നാലെ ജിദ്ദയിലും പരിസര പ്രദേശങ്ങളിലും മഴയും പെയ്തിരുന്നു . .
മക്ക, മദീന, തബൂക്ക്, അല്‍ ജൗഫ്, ഹായില്‍, ഖസീം, റിയാദ്, നജ്റാന് എന്നിവിടങ്ങളിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ആയിരുന്നു അന്ന് ദിവസങ്ങളോളം നീണ്ടു നിന്ന പൊടിക്കാറ്റ് അനുഭവപ്പെട്ടത്. സൗദിയിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് ഇതിന് കാരണമെന്നായിരുന്നു അന്ന് അധികൃതര്‍ അറിയിച്ചത്..
https://www.facebook.com/Malayalivartha