Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഇസ്രയേലിന്റേത് കാട്ടാളത്തം; അരങ്ങേറുന്നത് മാനുഷികതയ്ക്കു നേരെയുള്ള വെല്ലുവിളിയെന്ന് അറബ് ലീഗ്  

02 MAY 2020 08:19 AM IST
മലയാളി വാര്‍ത്ത

കൊറോണ പ്രതിസന്ധികള്‍ക്കിടയില്‍ ചേര്‍ന്ന അറബ് ലീഗ് യോഗത്തില്‍ മുഖ്യ ചര്‍ച്ചാ വിഷയമായത് പലസ്തീന്‍ പ്രശ്നം. ഒമാന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായിട്ടാണ് ഇത്തവണത്തെ അറബ് ലീഗ് യോഗം ചേര്‍ന്നത്. ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാട്ടം നടത്തുമ്പോഴും ഇസ്രയേല്‍ നടത്തുന്ന അധിനിവേശവും അക്രമങ്ങളും മാനുഷികതയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നായിരുന്നു യോഗത്തിന്റെ വിമര്ശനം .

ലോകത്ത് എല്ലായിടത്തും സംഘട്ടനങ്ങളും യോഗങ്ങളും മാറ്റി നിര്‍ത്തി വൈറസ് വ്യാപനത്തിനെതിരെ പോരാടുമ്പോള്‍ ഇസ്രായേല്‍ നടത്തുന്ന കാട്ടാളത്തം അംഗീകരിക്കാന്‍ കഴിയില്ലെന്ന് യോഗം വിലയിരുത്തി.
അധിനിവേശ വെസറ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ പദ്ധതിക്കെതിരെ വലിയ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. അറബ് വിദേശകാര്യ മന്ത്രിമാരുടെ വിഡിയോ കോൺഫറൻസിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലും ഇസ്രായേലിനെതിരെ വിമര്‍ശനുണ്ടായി. പുതിയ യുദ്ധക്കുറ്റം പലസ്തീന്‍ ജനതക്ക് മേല്‍ ചുമത്താനുള്ള ശ്രമമാണ് ഇസ്രായേൽ നടത്തുന്നതെന്നായിരുന്നു അറബ് ലീഗിന്റെ ആരോപണം


ജോര്‍ദാന്‍ താഴ്വര അടക്കം 1967 ല്‍ അധിനിവേശപ്പെടുത്തിയ പലസ്തിന്‍റെ പ്രദേശങ്ങള്‍ കൈവശപ്പെടുത്താനാണ് ഇസ്രായേല്‍ ഈ കൊറോണ പ്രതിസന്ധികള്‍ക്കിടയിലും ശ്രമിച്ചു കൊണ്ടിരിക്കുന്നത് . ഇസ്രായേലിന്‍റെ സര്‍ക്കാറിന്‍റെ ഇത്തരത്തിലുള്ള പദ്ധതിയെ പിന്തുണയ്ക്കുന്ന നടപടിയില്‍ നിന്നും അമേരിക്ക പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

യുഎന്‍ ചാര്‍ട്ടറിനേയും അന്താരാഷ്ട്ര നിയമങ്ങളേയും യുഎസ് ബഹുമാനിക്കണം എന്നും ആവശ്യമുയർന്നു . ഇസ്രായേല്‍ നടത്തുന്ന നീക്കങ്ങള്‍ രണ്ട് രാജ്യങ്ങള്‍ എന്ന പ്രശ്നപരിഹാരത്തിന് അന്ത്യം കുറിക്കുമെന്ന് ഫലസ്തീന്‍ വിദേശ കാര്യമന്ത്രി റിയാദ് അൽ മാലിക്കി പറഞ്ഞു. രാഷ്ട്രീയ യുദ്ധത്തില്‍ നിന്ന് മാറി മതാടിസ്ഥനത്തിലുള്ള യുദ്ധത്തിലേക്കുള്ള ഇസ്രായേല്‍ നീക്കം മേഖലയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും അദ്ദേഹം ചൂട്ടിക്കാട്ടി.
പലസ്തീനിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അഭിപ്രായപ്പെട്ടിരുന്നു. ജോര്‍ദാന്‍ വാലിയും വടക്കന്‍ ചാവുകടലും ഇസ്രായേലിനോട് ചേര്‍ക്കുമെന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രഖ്യാപനം. ഇതോടെ സൗദി അറേബ്യ ഉള്‍പ്പടേയുള്ള രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ രംഗത്ത് വന്നിരുന്നു.

 

വെസ്റ്റ് ബാങ്കിൽ കൂടുതൽ യഹുദ പാർപ്പിട മേഖലകള്‍ സൃഷ്ടിക്കുന്നതിനും തന്ത്രപ്രധാന മേഖലകളിലെ അധിനിവേശത്തിനും പച്ചകൊടി കാണിക്കുന്നതുമായ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പദ്ധതിക്കെതിരെ നേരത്ത വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫലസ്തീൻ-ഇസ്രായേൽ പ്രശ്നപരിഹാരത്തിനെന്ന പേരില്‍ മുന്നോട്ടു വെച്ച ഈ പദ്ധതിയെ അറബ് രാജ്യങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends