Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്ത ചിന്തയുടെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ നാലംഗ സമിതി..വാഴക്കുലയുടെ കാര്യത്തിൽ ഒരു തീരുമായേക്കും..


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

യു എസിന്റെ no 1 വിപണിയും തകർന്നടിഞ്ഞു ; തൊഴിൽ രഹിതർ 30 മില്യണ്‍ കവിഞ്ഞതായി റിപ്പോർട്ട്; 4 മില്യണ്‍ പേര്‍ക്ക് കൂടി തൊഴിലില്ല

02 MAY 2020 12:49 PM IST
മലയാളി വാര്‍ത്ത

ലോക ഒന്നാം നമ്പര്‍ വിപണിയെന്ന ഖ്യാതിയുണ്ട് യു എസ്സിന് .എന്നാൽ അതൊന്നും യുഎസ്സിനെ രക്ഷിച്ചില്ല എന്ന് വേണം പറയാൻ.. ആകെ തകർന്നടിഞ്ഞിരിക്കുകയാണ് യു എസ് വിപണി . തൊഴിലില്ലാത്തവരുടെ എണ്ണം 30 മില്യണ്‍ പിന്നിട്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ . യുഎസ്സില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല തൊഴിലാളികളെയും പിരിച്ച് വിടാന്‍ അമേരിക്കന്‍ കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളെ ഇത് ശക്തമായി ബാധിക്കും. 3.8 മില്യണ്‍ പേര്‍ക്കാണ് കൂടുതലായി യുഎസ്സില്‍ കഴിഞ്ഞാഴ്ച്ച മാത്രം തൊഴില്‍ നഷ്ടമായിരിക്കുന്നത്. ട്രംപ് ഇവര്‍ക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും ആര്‍ക്കും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവ വിതരണം ചെയ്യുന്നത് എങ്ങനെയെന്ന ആശങ്ക ഉദ്യോഗസ്ഥരിലുണ്ട്. സംസ്ഥാന സര്‍വീസുകളുടെ ചുമലിലേക്കാണ് ഈ ഭാരം കൂടി ട്രംപ് നല്‍കിയത്. അത് കാര്യങ്ങള്‍ കുറച്ചു കൂട്ടി പ്രയാസത്തിലാക്കിയിരിക്കുകയാണ് . ആഴ്ച്ചയില്‍ 600 ഡോളറോളം ആനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കും. ഇതിലൂടെ പ്രതിസന്ധി മുന്നില്‍ കണ്ടാണ് വിപണി തുറക്കാനായി ട്രംപ് ധൃതികൂട്ടുന്നത്. ട്രംപിന് ഇത്തരം വെല്ലുവിളികള്‍ തിരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിയാവുമെന്നാണ് സൂചന. യുഎസ്സില്‍ തൊഴിലില്ലാത്തവരുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. ഇത് താഴെ പോകില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജനങ്ങള്‍ വിപണി അടച്ചിട്ടതില്‍ കടുത്ത ആശങ്കയിലാണ്. ഇവര്‍ക്ക് പുതിയ തൊഴില്‍ എപ്പോള്‍ ലഭിക്കുമെന്ന് പോലും അറിയാത്ത അവസ്ഥയാണ്.

1930കളിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് രാജ്യം നേരിട്ട തൊഴിലില്ലായ്മയേക്കാള്‍ കൂടുതല്‍ ഇത്തവണ രേഖപ്പെടുത്തുമെന്നാണ് സൂചന. തുടര്‍ച്ചയായ നാലാമത്തെ ആഴ്ച്ചയാണ് നിരക്ക് മുകളിലേക്ക് ഉയരുന്നത്. എന്നാല്‍ താരതമ്യേന നിരക്ക് കുറഞ്ഞ് വരുന്നുണ്ട്. പക്ഷേ ട്രംപ് പറയുന്നത് പോലെയുള്ള കുറവ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം പലയിടത്തം രേഖപ്പെടുത്താത്ത തൊഴില്‍ നഷ്ടങ്ങളുണ്ട്. ഇതുവരെ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കാത്തവരുമുണ്ട്. ചില സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷങ്ങള്‍ ലക്ഷകണക്കിനാണ് വന്നിരിക്കുന്നത്. അതുകൊണ്ട് ഇവ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.


ഈ കാര്യങ്ങളിൽ നിന്നെല്ലാം വ്യക്തമാകുന്നത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ എത്രയോ കൂടുതലാണ് യഥാര്‍ത്ഥ കണക്കുകള്‍ എന്നാണ് . ഫ്‌ളോറിഡയില്‍ തൊഴിലില്ലായ്മ ആപ്ലിക്കേഷന്റെ കുത്തൊഴുക്കാണ് ഉള്ളത്. 1.9 മില്യണ്‍ പേരാണ് ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചത്. എന്നാല്‍ ആറര ലക്ഷത്തോളം പേരെ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇനിയും ലക്ഷക്കണക്കിന് പേരെ ഉള്‍പ്പെടുത്താനുണ്ട്. രാജ്യത്തെ കുറഞ്ഞ ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്തല്‍ നിരക്കാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....  (8 minutes ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം...സെന്‍സെക്‌സ് 250 പോയിന്റ് മുന്നേറി  (23 minutes ago)

ചിന്തയുടെ വാഴക്കുലയിൽ തൊട്ടു  (25 minutes ago)

പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് സമാപനം...  (35 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (50 minutes ago)

ബുധന്റെ അനുഗ്രഹത്താൽ സാമ്പത്തിക ഉന്നതിയും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (1 hour ago)

കുവൈറ്റിൽ പ്രവാസിയായ തൃശൂർ സ്വദേശി നിര്യാതനായി...  (1 hour ago)

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...  (1 hour ago)

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (2 hours ago)

സങ്കടക്കാഴ്ചയായി... സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (2 hours ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (3 hours ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (3 hours ago)

Malayali Vartha Recommends