Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

കുവൈത്തിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിൽ എത്തിക്കാമെന്ന് കുവൈത്ത്‌ വിദേശകാര്യ മന്ത്രാലയം

02 MAY 2020 06:58 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ കുടുങ്ങിയ കുവൈത്തി പൗരന്‍മാരെ ഒഴിപ്പിക്കാന്‍ സഹായിച്ചതിനും കുവൈത്തിലേക്ക് മെഡിക്കല്‍ സഹായം നല്‍കിയതിനും പ്രത്യുപകാരമായി കുവൈത്തിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിൽ എത്തിക്കാമെന്ന് കുവൈത്ത്‌ വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അറിയിച്ചു..

പൊതുമാപ്പിന്റെ പശ്ചാത്തലത്തില്‍ അനധികൃത പ്രവാസികളെ സൗജന്യമായി തങ്ങളുടെ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കാമെന്നാണ് കുവൈത്ത് സ്ഥാനപതി ജസീം അല്‍ നജീം അറിയിച്ചിരിക്കുന്നത്

കോവിഡിനെ നേരിടുന്നതിനായി 15 അംഗ മെഡിക്കല്‍ സംഘത്തേയും രണ്ട് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യ ഏപ്രില്‍ 11-ന് കുവൈത്തിലേക്കയച്ചിരുന്നു....... ഇന്ത്യന്‍ മെഡിക്കല്‍ സംഘം രണ്ടാഴ്ചയോളം കുവൈറ്റ് മെഡിക്കല്‍ സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിസിച്ചിരുന്നു... പാരസെറ്റമോള്‍ ഗുളികകള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ളവ നൽകുകയും ചെയ്തിരുന്നു. ഇതിന്റെ പ്രത്യുപകാരമായാണ് ഇപ്പോൾ ഇന്ത്യക്കാരെ സൗജന്യമായി തിരിച്ചയക്കാമെന്നു കുവൈറ്റ് പറയുന്നത്

നിലവിൽ പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തി നാട്ടിലേക്ക്‌ പോകാൻ കാത്തിരിക്കുന്നവർക്ക്‌ കുവൈത്ത്‌ സൗജന്യ യാത്രാടിക്കറ്റും താമസവും ഭക്ഷണവും നൽകി വരുന്നുണ്ട്‌. പന്ത്രണ്ടായിരം ഇന്ത്യക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇതിനു പുറമേയാണ് നാട്ടിലേക്ക്‌ പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ കുവൈത്തിന്റെ സ്വന്തം ചെലവിൽ എത്തിക്കാമെന്ന വാഗ്ദാനം ലഭിക്കുന്നത്‌.

ഇന്ത്യയുടെ സമ്മതം ലഭിക്കുന്ന പക്ഷം വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന കുവൈത്തികളെ പൂർണ്ണമായും തിരിച്ചെത്തിച്ച ശേഷം ഈ മാസം പകുതി മുതൽ ദൗത്യം ആരംഭിക്കുവാനാണ് കുവൈത്ത്‌ പദ്ധതി തയ്യാറാക്കുന്നത്‌.

കുവൈത്തിൽ കൊറോണ വൈറസ്‌ ബാധിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. ഇവരിൽ പകുതിയോളം ഇന്ത്യക്കാരുമാണ്. ഈ സാഹചര്യത്തിൽ രാജ്യത്തു നിന്നും പരമാവധി വിദേശികളെ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചയക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ഏറെ സമ്മർദ്ദം കുറക്കാൻ കഴിയുമെന്നാണ് കുവൈത്ത്‌ കരുതുന്നത്‌. ഈ സാഹചര്യത്തിലാണ് കുവൈത്ത്‌ ഇന്ത്യക്ക്‌ ഇത്തരമൊരു വാഗ്ദാനം നൽകിയത്‌ എന്നാണു സൂചന.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുവൈത്തിലെ ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയിൽ ആരംഭിച്ചുകഴിഞ്ഞു . ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് എന്നുമുതലായിരിക്കുമെന്ന കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല ..മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ലക്ഷ്യമെന്നാണ്‌ എംബസ്സി അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്

വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നാൽ ഉടനെ തന്നെ എംബസ്സിയുടെ വെബ്സൈറ്റിലും, സോഷ്യല്‍ മീഡിയയിലൂടെയും അറിയിക്കുമെന്നും ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പിൽ അറിയിച്ചു. തിരിച്ചു പോരാൻ ആഗ്രഹിക്കുന്നവർ https://indembkwt.com/eva/ എന്ന ലിങ്ക് വഴിയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപത്താറിൽ ആറാം പ്രാക്ക്… കള്ളപ്രാക്ക്… കന്നി പ്രാക്ക്; മായൻ ആദ്യ ലിറിക്കൽ വീഡിയോ എത്തി!!!  (7 minutes ago)

നവാഗതനായ രജീഷ് രാജന്റെ തിരക്കഥയും സംവിധാനവും; അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു!!!  (18 minutes ago)

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി  (32 minutes ago)

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനം ; നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറാകണം ; ആവശ്യമുന്നയിച്ച് ബിജെപി  (36 minutes ago)

ഒരാഴ്ച മഴ വിട്ടുനിന്ന കേരളത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് മഴ ശക്തിപ്പെടും; ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരത്തോട് അടുക്കും; മുന്നറിയിപ്പ് ഇങ്ങനെ  (42 minutes ago)

കളിമതിയാക്കി 'തല', ഇനി പുതിയ വേഷത്തിൽ; ഐപിഎല്ലിനോട് വിടപറഞ്ഞ് എം.എസ്. ധോണി...  (49 minutes ago)

ആഗോള വിപണിയിലേക്ക് വളരാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യമിടണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (1 hour ago)

മലേഷ്യൻ അന്താരാഷ്ട്ര ഹദീസ് സമ്മേളനത്തിൽ പ്രഭാഷണം നടത്തി ഡോ. അസ്ഹരി  (1 hour ago)

പേടിപ്പിക്കാൻ ‘ബ്ലാക്ക്സ്ക്രിപ്റ്റ്’; കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ സിനിമയ്ക്ക് വയനാട്ടിൽ പൂജയോടെ തുടക്കം  (1 hour ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്‌മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവന  (1 hour ago)

അടച്ചിട്ട വീടിനുള്ളിൽ 2 ദിവസം; വിദേശത്തുള്ള മക്കൾ അറിഞ്ഞില്ല ആ വേർപാട്...  (1 hour ago)

ജീവൻ പണയം വെച്ച് ആ അമ്മയും അച്ഛനും ഇറങ്ങി; കുളത്തിൽ നിന്നും പൊക്കിയത് ഭീമൻ മുതലയെ...  (1 hour ago)

അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...  (2 hours ago)

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0' ; രോഗികൾക്കും ഡോക്ടർമാർക്കും സഹായമായി പുതിയ ആപ്പ്..  (2 hours ago)

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം  (2 hours ago)

Malayali Vartha Recommends