Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...


13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..


തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..


പി എസ് സി പരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി...

ഇടനെഞ്ച് തകർന്നു പ്രവാസികൾ; വിദേശത്ത്പൊലിഞ്ഞത് 80 ലധികം മലയാളി ജീവനുകൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്...

04 MAY 2020 06:32 PM IST
മലയാളി വാര്‍ത്ത

പ്രതീക്ഷിച്ചപോലെതന്നെ കേരളത്തിന് ഇന്നും ആശ്വാസത്തിന്റെ ദിനമാണ്. ആർക്കും തന്നെ കോവിഡ് ബാധ സ്ഥിതീകരിച്ചിട്ടില്ല. എന്നാൽ മലയാളികളെ സംബന്ധിച്ച് അത്രകണ്ട് ആശ്വസിക്കാനുള്ള വകയല്ല പ്രവാസ ലോകത്തു നിന്നും അറിയാൻ കഴിയുന്നത്. എൺപതിലധികം മലയാളികളുടെ ജീവനാണ് ഈ കൊറോണ കാലത്ത് വിദേശത്ത് പൊലിഞ്ഞത്.

ഇന്ത്യക്ക് പുറത്ത് വിവിധ രാജ്യങ്ങളിലായി 80 ലധികം മലയാളികള്‍ക്ക് കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത് ആശ്വസിപ്പിക്കുന്നതാണ്. എന്നാല്‍ രാജ്യത്തിന് പുറത്ത് മഹാമാരിയുടെ പിടിയില്‍ അകപ്പെട്ട് കേരളീയര്‍ കഴിയുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടപ്പെട്ട മലയാളികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ കഴിയുന്ന നിരവധി മലയാളികളെയും ഇത് രൂക്ഷമായി ബാധിച്ചു. വേദനിപ്പിക്കുന്ന അനുഭവമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൾഫിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുയർത്തുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ പത്തൊൻപതു മലയാളികളാണ് ഗൾഫിൽ മരിച്ചത്. അതേസമയം, ഗർഭിണികളടക്കം അത്യാവശ്യക്കാരെ മടക്കികൊണ്ടുപോകാൻ ഇനിയും വൈകരുതെന്നാണ് പ്രവാസലോകത്തിൻറെ അഭ്യർഥന.

മഹാമാരിയിൽ പ്രവാസലോകത്ത് മരിക്കുന്നവരുടേയും രോഗബാധിതരുടേയും എണ്ണം ഉയരുന്നത് മലയാളികൾക്കിടയിൽ കടുത്ത ആശങ്കയാണുയർത്തുന്നത്. യുഎയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന നാലിൽ ഒരാൾ മലയാളിയാണ്. മരിക്കുന്നവരിലേറെയും ഹൃദ്രോഗം അടക്കം ജീവിതശൈലീ രോഗങ്ങളുള്ളവർ. അൻപതുവയസിനു താഴെയുള്ളവരാണ് മരിക്കുന്നവരിൽ പകുതിയോളവും. ജീവിതശൈലീ രോഗങ്ങൾ അലട്ടുന്ന ഭൂരിപക്ഷം പ്രവാസികളെയും ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്കുകൾ. ഈ പശ്ചാത്തലത്തിലാണ് ജോലിനഷ്ടപ്പെട്ടവർ, ഗർഭിണികൾ തുടങ്ങിയവരെ മുൻഗണനാക്രമത്തിൽ നാട്ടിലേക്കു മടങ്ങാൻ അവസരമൊരുക്കണമെന്ന് ആവശ്യമുയരുന്നത്.

തൊഴിലാളി ക്യാപുകളിലടക്കം രോഗബാധിതരുടെ എണ്ണവും ഉയരുകയാണ്. സൌദിയിൽ കോവിഡ് ബാധിതരിൽ 91 ശതമാനവും വിദേശികളാണ്. അതിൽ ഭൂരിപക്ഷവും മലയാളികളടക്കമുള്ള ഇന്ത്യക്കാരും. യുഎഇ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും ഒട്ടേറെ മലയാളികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ലത്. അടിയന്തിര ആവശ്യമുള്ളവരെ നാട്ടിലേക്കെത്തിക്കാൻ ഇനിയും വൈകിയാൽ മരണസംഖ്യ ഉയരുമെന്നാണ് പ്രവാസലോകം ആശങ്കപ്പെടുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്ന 61 പേരുടെ ഫലം നെഗറ്റീവായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇതുവരെ 499 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 95 പേരായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. അതില്‍ 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ ഇന്ന് ആശുപത്രി വിടും. ഇതോടെ ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണം 34 ആയി.

21,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്ബിളുകളാണ് പരിശോധയ്ക്ക് അയച്ചത്. 32, 315 എണ്ണം രോഗബാധിയില്ല എന്ന് ഉറപ്പായിട്ടുണ്ട്. മുന്‍ഗണനാഗ്രൂപ്പുകളില്‍ 2413 സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതില്‍ 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. പുതുതായി കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടില്ലെന്ന് പിണറായി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (11 minutes ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

13 കാരി മുങ്ങിയത് ഒഡീഷയിലേക്ക്  (1 hour ago)

  ഓണാവധി... സംസ്ഥാനത്തെ സ്കൂളുകൾ ഇന്നടയ്ക്കും  (1 hour ago)

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി...  (2 hours ago)

ROBBERY പുലർച്ചെ 2 മണിയ്ക്ക് എത്തിയപ്പോൾ കണ്ട കാഴ്ച  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി... 10,000 പേർക്ക് തിരുവോണസദ്യ നൽകും  (2 hours ago)

ഉക്രെയ്ന്‍ കടലില്‍ കപ്പലില്‍ കൊല്ലപ്പെട്ട മറൈന്‍ നേവി ജീവനക്കാരനായ അഖില്‍ ജോയലിന്റെ ഭൗതികശരീരം 24 ന് നാട്ടിലെത്തിക്കും....  (2 hours ago)

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...  (2 hours ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് ... കോട്ടയം വഴി ബംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി...  (2 hours ago)

നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നാളെ രാവിലെ ഒൻപതുമണി മുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം..  (2 hours ago)

നെഹ്‌റു ട്രോഫി ജലോത്സവം... ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി... എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്.... പവന് 880 രൂപയുടെ വർദ്ധനവ്  (3 hours ago)

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു....    (3 hours ago)

പി എസ് സിപരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

Malayali Vartha Recommends