Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ലോക്ഡൗണിൽ ഇളവ് നൽകി യു എസ് ;പക്ഷെ ; ബീച്ചില്‍ പോകരുത്!! പുറത്തിറങ്ങിയാല്‍.... വൈറ്റ് ഹൗസ് മുന്നറിയിപ്പ് ഇങ്ങനെ

05 MAY 2020 10:36 AM IST
മലയാളി വാര്‍ത്ത

കോവിഡ് -19 തകർത്തെറിഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക.എന്നാൽ ഇപ്പോൾ അമേരിക്കയില്‍ സ്‌റ്റേ അറ്റ് ഹോം നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരാനുള്ള തീരുമാനം നടപ്പാക്കി തുടങ്ങിയിരിക്കുകയാണ്.. പക്ഷെ നിയന്ത്രങ്ങളിലെ ഇളവുകൾ സംബന്ധിച്ച് വൈറ്റ് ഹൗസ് കൊറോണവൈറസ് ടാസ്‌ക്‌ഫോഴ്‌സ് കോര്‍ഡിനേറ്റര്‍ ഡോ. ഡെബോറ ബിര്‍ക്‌സ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.. പുറത്തിറങ്ങുന്നവരെ കാത്തിരിക്കുന്നത് വലിയ അപകടമാണെന്നാണ് ബിര്‍ക്‌സ് പറയുന്നത് . ബീച്ചുകളില്‍ അവധി ആഘോഷിക്കുന്നവരാണ് യുഎസ് ജനത. അതുകൊണ്ടുതന്നെ കൂട്ടത്തോടെ പുറത്തിറങ്ങുന്നവർ ആറടിയെങ്കിലും വിട്ട് നടക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ബിര്‍ക്‌സ് നല്‍കുന്നത്. ബ്യൂട്ടി സലൂണുകളും സ്പാകളും ആദ്യ ഘട്ടത്തില്‍ തന്നെ തുറക്കുന്നത് മറഞ്ഞിരിക്കുന്ന അപകടം പുറത്തുവരുന്നതിന് ഇടയാക്കുമെന്നും ബിര്‍ക്‌സ് പറഞ്ഞു.


പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് വേഗത്തില്‍ വിപണി തുറക്കുന്നതിനായി ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ വിപണി തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍ വൈറ്റ് ഹൗസ് ഡോക്ടര്‍മാരുടെ സംഘം ഈ നിലപാടിനോട് കടുത്ത വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്.. വേഗത്തില്‍ വിപണി തുറക്കുന്നത് കൊറോണയുടെ രണ്ടാം വ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് ഡോക്ടര്‍ ആന്റണി ഫൗസിയും നേരത്തെ പറഞ്ഞത്. ഇപ്പോഴുള്ളത് ഫേസ് വണ്‍ ആക്ടിവിറ്റിയല്ല. വിപണി തുറന്നത് കൊണ്ട് എല്ലാവരും കൂട്ടമായി നില്‍ക്കരുതെന്നും ബിര്‍ക്‌സ് പറഞ്ഞു. മിഷിഗണില്‍ അടക്കം സ്റ്റേ അറ്റ് ഹോം പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു. ജനങ്ങള്‍ തോക്കുമായി പ്രതിഷേധത്തിനിറങ്ങിയത് എല്ലാവരെയും ആശങ്കപ്പെടുത്തിയിരുന്നു.

ജനങ്ങളുടെ ജീവന് വലിയ ഭീഷണി ഉയര്‍ത്തുകയാണ് പ്രക്ഷോഭകാരികള്‍. ഇവര്‍ തിരിച്ച് വീടുകളിലേക്ക് പോകുന്നതോടെ മുത്തച്ഛനോ മുത്തശ്ശിക്കോ രോഗം പടര്‍ത്തി നല്‍കും. പ്രായമായവരില്‍ എന്തെങ്കിലും രോഗം ഉണ്ടാവും. ഇവര്‍ക്ക് കൊറോണ കൂടി വരുന്നതോടെ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും. ജീവിതാവസാനം വരെ അവര്‍ കുറ്റബോധത്തോടെ ജീവിക്കേണ്ടി വരുമെന്നും ബിര്‍ക്‌സ് പറഞ്ഞു. അതേസമയം ഇവരുടെ മുന്നറിയിപ്പുകള്‍ പലരും ഗൗരവത്തോടെ എടുത്തിട്ടില്ല. കഴിഞ്ഞ ദിവസം വാഷിംഗ്ടണിലെ നാഷണല്‍ മാളില്‍ ആയിരക്കണക്കിന് പേരാണ് കൂടിച്ചേര്‍ന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ട് യുഎസ് നാവിക സേന നടത്തിയ ഫ്‌ളൈ ഓവര്‍ കാണാനാണ് ജനം തടിച്ച് കൂടിയത്.


നേരത്തെ കാലിഫോര്‍ണിയയില്‍ ബീച്ചിലേക്കുള്ള പ്രവേശനം വിലക്കാന്‍ തീരുമാനിച്ചിരുന്നു. ഇവിടേക്ക് എത്തിയവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലായിരുന്നു. ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ പോലീസിന് പട്രോളിംഗ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നക്കാര്‍ വര്‍ധിച്ച് വരുന്നുവെന്ന് ബ്ലാസിയോ പറഞ്ഞു. അതേസമയം മറ്റൊരു വിഭാഗം പൗരന്‍മാര്‍ കൂടുതല്‍ വലിയ പരിപാടികള്‍ ഒ രുക്കാനാണ് കാത്തിരിക്കുകയാണ്. പ്രധാനമായും കായിക ടൂര്‍ണമെന്റുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ദേശീയ ഫുട്‌ബോള്‍ ലീഗ് ഉടന്‍ തന്നെ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ്. ബോസ്റ്റണിലും കാര്യങ്ങള്‍ ഗുരുതരമായി കൊണ്ടിരിക്കുകയാണ്. മസാച്ചുസെ്റ്റ്‌സിന്റെ ഭാഗമാണിത്. ഇവിടെ എല്ലാവരോടും മാസ്‌കുകള്‍ ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (22 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (1 hour ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends