കേരളത്തിലേക്ക് മടങ്ങിയെത്താന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക്; നിലവിലെ വിമാന നിരക്കുകള്‍ ഇങ്ങനെ; കേരളത്തില്‍; വിമാന സര്‍വ്വീസ് ഉടനെന്ന് എയര്‍ ഇന്ത്യ
പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്ക് (ഇന്ത്യന്‍ രൂപയില്‍)
അബുദാബി-കൊച്ചി 15000, ദുബായ്-കൊച്ചി 15000, ദോഹ-കൊച്ചി 16000, ബഹറിന്‍-കൊച്ചി 17000, മസ്കറ്റ്-കൊച്ചി 14000, ദോഹ-തിരുവനന്തപുരം 17000, ക്വാലാലംപൂര്‍-കൊച്ചി 15000, ബഹറിന്‍-കോഴിക്കോട് 16000, കുവൈറ്റ്-കോഴിക്കോട് 19000 ഇങ്ങനെയാണ്.
പതിനയ്യായിരത്തോളം പേരെയാണ് ആദ്യ ആഴ്ച ഇന്ത്യയിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്നത്. നാവിക സേനയുടെ രണ്ടു കപ്പലുകള്‍ മാലിദ്വീപിലേയ്ക്കും ഒരു കപ്പല്‍ ദുബായിലേയ്ക്കും പുറപ്പെട്ടു.
അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കോഴിക്കോട് എന്നിവയാണ് ഏഴാം തീയതി കേരളത്തിലേയ്ക്കെത്തുന്ന വിമാനസര്‍വീസുകള്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനാമ, കുവൈത്ത്, മസ്കത്ത്, ക്വലാലംപുര്‍, ദമാം, ദുബായ്, ജിദ്ദ എന്നിവിടങ്ങളില്‍നിന്ന് പ്രവാസികളെയുംകൊണ്ടുള്ള വിമാനങ്ങള്‍ കേരളത്തിലെത്തും. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹറിന്‍, കുവൈത്ത്, ഒമാന്‍, മലേഷ്യ, അമേരിക്ക, സിംഗപുര്‍, യുകെ, ബംഗ്ലാദേശ് ഫിലിപൈന്‍സ് എന്നിവിടങ്ങളില്‍നിന്നാണ് ആദ്യ ആഴ്ച പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നത്.
https://www.facebook.com/Malayalivartha