Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

പ്രവാസികളെ മാറ്റിനിര്ത്തുന്നവർ അറിയാൻ; പ്രവാസികൾ എന്തായിരുന്നൂ,പ്രവാസി എങ്ങനെയാണ് ജീവിച്ചതെന്ന് ആരും ചിന്തിച്ചില്ല, പ്രവാസികളുടെ കഷ്ടപ്പാടിലൂടെ നമ്മുടെ നാടിന് കിട്ടിയ സൗഭാഗ്യങ്ങൾ എന്തൊക്കെയാണ് എന്നും ആരും അറിഞ്ഞില്ല,ഫേസ്ബുക് പോസ്റ്റുമായി അഷ്‌റഫ് താമരശ്ശേരി

06 MAY 2020 10:58 AM IST
മലയാളി വാര്‍ത്ത

പ്രാരാബ്ദങ്ങളുടെ ഭാരവും ചുമലിലേന്തി കടൽ കടന്നുവരാണ് നമ്മുടെ പ്രവാസികൾ. ഇന്ന് നമ്മൾ കാണുന്ന കേരളം പടുത്തുയർത്താൻ ഏറിയ പങ്കും നല്കിയവരാണവർ. ഓരോ പ്രവാസിയുടെയും കഷ്ടപ്പാടിൻെറ, വിയർപ്പിൻെറയും ഗന്ധം നമ്മുടെ നാടിൻെറ വികസനത്തിൽ അലിഞ്ഞ് ചേർന്നിട്ടുണ്ട് എന്നത് ആരും ഓർക്കുന്നില്ല, എന്തിന് അധികാരികൾ പോലും. കേൾക്കുന്നവരുടെ കരളലിയിപ്പിക്കുന്ന വിധം പ്രവാസികളുടെ ജീവിതത്തെ വിവരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്ണരൂപ്പം ഇങ്ങനെ;

ദാരിദ്രത്തിൻെറയും,വിശപ്പിൻെറയും ഒരു കാലഘട്ടം നമ്മുടെ രാജ്യത്തുണ്ടായിരുന്നു.
ജീവിതസാഹചര്യങ്ങൾ മൂലം ഞങ്ങൾക്ക് നാടുവിടേണ്ടി വന്നു.അങ്ങനെ വിദേശത്ത് പ്രവാസം അനുഭവിക്കുന്നവർ ഞങ്ങൾ പ്രവാസികളായി.
പത്തേമാരിയെന്നും ഉരുവെന്നും ലോഞ്ചെന്നും വിളിപ്പേരുള്ള കൂറ്റൻതോണിയായ 'ലാഞ്ചിൽ കയറി നാടുവിടുമ്പോൾ അക്കരെയെത്തുമോ എന്ന്
പോലും ഉറപ്പില്ലാതെയാണ് ഞങ്ങളുടെ പൂർവ്വികർ ആദ്യമായി ഇവിടെ വന്നത്
സ്വപ്നഭൂമിയായ,കേട്ടുകേൾവി മാത്രമുളള അറബിനാട്ടിലേക്കുളള അവരുടെ യാത്ര ദുരിതം നിറഞ്ഞത് തന്നെയായിരുന്നു.
അവിടെ നിന്ന് തുടങ്ങിയ അദ്ധ്വാനത്തിൻെറയും,എല്ല് മുറിഞ്ഞ് കഷ്ടപ്പെട്ടതിൻെറയും,ചോര നീരാക്കി ഉണ്ടാക്കിയതിൻെറ ബാക്കി പത്രമാണ് ഇന്ന് നമ്മുടെ നാട് അനുഭവിക്കുന്ന സകല സുഖസൗകര്യങ്ങളുടെ അടിസ്ഥാനം
പ്രവാസികൾ എന്തായിരുന്നൂ,
പ്രവാസി എങ്ങനെയാണ് ജീവിച്ചതെന്ന് ആരും ചിന്തിച്ചില്ല
പ്രവാസികളുടെ കഷ്ടപ്പാടിലൂടെ നമ്മുടെ നാടിന് കിട്ടിയ സൗഭാഗ്യങ്ങൾ എന്തൊക്കെയാണ്.
ഇന്ന് കേരളത്തിൽ കാണുന്ന
നല്ല സ്കൂളുകൾക്ക് കാരണം പ്രവാസി
നല്ല കോളേജുകൾക്ക് കാരണം പ്രവാസി
വലിയ ആശുപത്രികൾ വരാൻ കാരണം പ്രവാസി
വിമാനത്താവളങ്ങൾ വരാൻ കാരണം പ്രവാസി.
വിനോദ സഞ്ചാര മേഖലകളിലെ വികസനത്തിന് കാരണം പ്രവാസി
സ്മാർട്ട് സിറ്റി വരാൻ കാരണം പ്രവാസി
ബഹുനില കെട്ടിടങ്ങൾ വരാൻ കാരണം പ്രവാസി
വലിയ ഷോപ്പിംഗ് മാളുകൾ വരാൻ കാരണം പ്രവാസി.
വ്യവസായസംരംഭങ്ങൾ വരാൻ കാരണം പ്രവാസി.
ലോകത്ത് ഇൻഡ്യക്കാരുടെ പ്രശസ്തി ഉയർത്താൻ കാരണം പ്രവാസി
ആരാധനാലയങ്ങൾ ഉയരാനും വളരാനും കാരണം പ്രവാസി.
നാട്ടിൽ പ്രളയം വന്നാൽ പ്രവാസിയുടെ
സഹായം വേണം
ഇലക്ഷൻ വന്നാൽ എല്ലാ പാർട്ടികാർക്കും
പ്രവാസിയെ വേണം
പാർട്ടികൾക്ക് വോട്ട് ചെയ്യാൻ ചാർട്ട് ചെയ്ത്
വിമാനത്തിൽ പ്രവാസി വരണം.
സുനാമി വന്നാൽ പ്രവാസിയുടെ സഹായം വേണം
ഓഖി ദുരന്തം ഉണ്ടായാൽ പ്രവാസിയുടെ സഹായം വേണം.
അങ്ങനെ നാടിന് വേണ്ടതും വേണ്ടാത്തതുമായ എല്ലാ കാര്യത്തിനും പ്രവാസിയുണ്ടായിരുന്നു.
പ്രവാസിക്ക് ഒരു ആവശ്യം വന്നപ്പോൾ ആരും ഇല്ല.കടം മേടിച്ചും നാടിന് ഒരു ആവശ്യവന്നപ്പോൾ ചോദിക്കാതെ സഹായം ചെയ്ത പ്രവാസിക്ക്,വിമാനയാത്രക്ക് കാശില്ലാതെ വന്നപ്പോൾ സർക്കാരും ഇല്ല, ആരും ഇല്ല,ഇതിനെ നന്ദിക്കേട് എന്നല്ലാതെ എന്ത് പേരിട്ട് വിളിക്കും.
ഓർക്കുക അധികാരികളെ ഓരോ പ്രവാസിയുടെയും കഷ്ടപ്പാടിൻെറ, വിയർപ്പിൻെറയും ഗന്ധം നമ്മുടെ നാടിൻെറ വികസനത്തിൽ അലിഞ്ഞ് ചേർന്നിട്ടുണ്ട്.
ദു:ഖവും സന്തോഷവും സ്വപ്നവും വീഴ്ചയും പ്രതീക്ഷകളും കെെമുതലായിട്ടുളളവരാണ് ഞങ്ങൾ,
സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് ജ്വാലയാവുന്നവാനാണ് പ്രവാസിയെന്ന പതിവ് രീതിയെങ്കിലും ഞങ്ങൾ തോൽക്കാനോ, ഞങ്ങളെ തോൽപ്പിക്കുവാനോ കഴിയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (36 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (54 minutes ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (1 hour ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (1 hour ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (1 hour ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (1 hour ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (1 hour ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (2 hours ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (2 hours ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (2 hours ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (2 hours ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (2 hours ago)

Malayali Vartha Recommends