Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

സൗദിയിൽ കമ്പനികൾ അടച്ചുപൂട്ടുന്നു; ജോലി നഷ്ടമാകുക നിരവധിപേർക്ക് ; ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് കമ്പനികള്‍

08 MAY 2020 07:29 AM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണ്.സൗദി അറേബ്യയില്‍ പ്രതിസന്ധി കനത്തതോടെ ഒട്ടേറെ സ്വകാര്യ കമ്പനികള്‍ അടച്ചു പൂട്ടൽ തീരുമാനത്തിലാണ്. . ചില കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ജോലി നഷ്ടമാകുന്നതില്‍ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടും എന്നാണ് റിപോർട്ടുകൾ.. ജോലി നഷ്ടമാകുന്ന തങ്ങളുടെ ജീവനക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കമ്പനികള്‍ ഇന്ത്യയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അധികം വൈകാതെ അനുമതി നൽകാനാണ് സാധ്യത.. സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് ഇന്ത്യ ടുഡെയോട് പറഞ്ഞതാണ് ഈ കാര്യങ്ങൾ.. നാട്ടിലേക്ക് മടങ്ങാന്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ 60000 പേര്‍ രജസിറ്റര്‍ ചെയ്തതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍.

കൊറോണയുടെ സാഹചര്യത്തില്‍ സൗദിയിലെ സാമ്പത്തികരംഗം വളരെ പ്രതിസന്ധിയിലാണ്ഇപ്പോൾ. നിരവധി സ്വകാര്യ കമ്പനികളാണ് അടച്ചുപൂട്ടാൽ ഭീഷണി നേരിടുന്നത്.. ജീവനക്കാരെ കുറച്ച് കൊണ്ട് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന കമ്പനികളുമുണ്ട്. ഈ സാഹചര്യത്തില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.
ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് നേരത്തെ വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 60000 പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സ്വകാര്യ കമ്പനികള്‍ അവരുടെ ജീവനക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിച്ചാല്‍ ഇന്ത്യയ്ക്ക് ഭാരം കുറയും.

കേന്ദ്രസര്‍ക്കാര്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ സ്വകാര്യ കമ്പനികള്‍ ചെലവ് വഹിച്ച് ജീവനക്കാരെ നാട്ടിലെത്തിക്കും. അതിന് തയ്യാറാണെന്ന് നിരവധി കമ്പനികളാണ് സര്‍ക്കാരിനെ അറിയിച്ചത്. അനുമതി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. അനുമതി നല്‍കിയാല്‍ രണ്ടാഴ്ചക്കകം എല്ലാവരെയും നാട്ടിലെത്തിക്കാന്‍ സാധിക്കും.

ഇന്ത്യ വന്ദേ ഭാരത് മിഷന്‍ എന്ന പേരില്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്ന വിധം പ്രവാസികളെ തിരിച്ചെത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ 12 രാജ്യങ്ങളില്‍ നിന്നാണ് പൗരന്‍മാരെ തിരിച്ചെത്തിക്കുന്നത്. ഇതില്‍ സൗദിയുള്‍പ്പെടെ ജിസിസിയിലെ ആറ് രാജ്യങ്ങളും ഉള്‍പ്പെടും.

ഒരാഴ്ചക്കിടെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് അഞ്ച് വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എംബസി വഴി രജിസ്റ്റര്‍ ചെയ്തവരെ ഇക്കാലയളവില്‍ എത്തിക്കും. രജിസ്റ്റര്‍ ചെയ്തതില്‍ വളരെ കുറച്ചുപേരെ മാത്രമാണ് ഇപ്പോള്‍ എത്തിക്കുക. ആദ്യ വിമാനം റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കാണ്. 160 പേരാണ് വിമാനത്തിലുണ്ടാകുക. 1000ത്തില്‍ താഴെ പ്രവാസികള്‍ അഞ്ച് വിമാനത്തിലായി നാട്ടിലെത്തും.
റിയാദ്, ദമ്മാം, ജിദ്ദ നഗരങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് വിമാനങ്ങള്‍ പുറപ്പെടുന്നത്. നിയന്ത്രണങ്ങള്‍ നീക്കിയാല്‍ സൗദിയിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കും. മദീനയില്‍ നിന്ന് യാത്ര ആരംഭിക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ പേരെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (44 minutes ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (47 minutes ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (57 minutes ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (1 hour ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (1 hour ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (1 hour ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (1 hour ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (2 hours ago)

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (2 hours ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (2 hours ago)

Malayali Vartha Recommends