Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രൂഡോയിലിൻ്റെ വിലതകർച്ചയും കോവിഡ് 19 ന്റെ വ്യാപനവും .. സൗദി അറേബിയ നേരിടുന്നത് കടുത്ത പ്രതിസന്ധി ..മലയാളികൾ ആശങ്കയിൽ ...

14 MAY 2020 02:03 PM IST
മലയാളി വാര്‍ത്ത

ക്രൂഡോയിലിൻ്റെ വിലതകർച്ചയും കോവിഡ് 19 ന്റെ വ്യാപനവും സൌദി അറബ്യേയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ് . 2020ൽ മാത്രം ക്രൂഡിന്റെ വിലയിൽ രേഖപ്പെടുത്തിയ ഇടിവ് 57 ശതമാനമാണ്. ഒരുപക്ഷേ, വിപണിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത പതനമാണ് ഈവർഷം സംഭവിച്ചിരിക്കുന്നത്.

അതേസമയം കൊറോണ വൈറസ് മഹാമാരി ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തീക പ്രതിസന്ധിയിലേക്ക് സൗദിയെ നയിച്ചേക്കുമെന്ന് സൗദി അറേബ്യ ധനകാര്യമന്ത്രി മൊഹമ്മദ് അല്‍ ജാദന്‍ വ്യക്താക്കിയിരുന്നു ..ഈ പ്രതിസന്ധി നേരിടുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു .

കോവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ എണ്ണ ഉൽപ്പാദക രാജ്യങ്ങൾ തമ്മിലുള്ള കടുത്തമത്സരം വിലയുടെ കാര്യത്തിൽ ഒരു ഫ്രീ ഫാൾ എന്നനിലയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നു. ലോകത്തെ പ്രമുഖ ഉൽപ്പാദക രാജ്യങ്ങളായ സൗദി അറേബ്യയും റഷ്യയും ഡിമാൻഡ് കുറയുന്ന അവസ്ഥയിലും ഉല്പാദനച്ചുരുക്കമെന്ന തന്ത്രത്തിന് ഒരുങ്ങുന്നില്ല. എന്നുമാത്രമല്ല, മത്സരിച്ച് വില കുറയ്ക്കുകയും ചെയ്യുന്നു.

ഇത്‌ ഗൾഫ് മേഖലയുടെ സാമ്പത്തികഭാവിയെ സംബന്ധിച്ച് പുതിയ ആശങ്കകൾ വളർത്തുകയാണ്. കാരണം, ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ മധ്യേഷ്യയിലെ എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഇന്ന് പലവിധ പ്രതിസന്ധിക്ക് നടുവിലാണ്. ഒരുവിധത്തിൽ ഇതിനെ പ്രതിരോധിക്കാൻ അവർ ശ്രമിക്കുമ്പോഴാണ് തീർഥാടന ടൂറിസം ഉൾപ്പെടെയുള്ള രംഗങ്ങളുടെ കഴുത്തുഞെരിച്ചുകൊണ്ട് കൊറോണയുടെ വരവ്.

. ഇതെ തുടർന്ന് ബജറ്റിലെ ചിലവിനത്തിൽ വലിയ കുറവു വരുത്താൻ സൌദി ഭരണകൂടം നിർബന്ധിതമായിരിക്കുകയാണ് . സൽമാൻ രാജകുമാരൻ ലക്ഷ്യമിടുന്ന പരിഷ്ക്കാരങ്ങളെയും പ്രതിസന്ധി ബാധിക്കുമോ എന്ന സംശയവും വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉന്നയിക്കപ്പെടുന്നുണ്ട്.ചിലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ചില സര്‍ക്കാര്‍ പ്രൊജക്ടുകള്‍ വൈകുമെന്ന് ധനകാര്യമന്ത്രി മൊഹമ്മദ് അല്‍ ജാദന്‍ പറഞ്ഞിരുന്നു

ആഗോളവിപണിയില്‍ ഇപ്പോള്‍ ക്രൂഡിനുള്ള വില കഴിഞ്ഞ വര്‍ഷം ഈ സമയത്തുണ്ടാിയിരുന്നതിന്റെ പകുതി മാത്രമാണ്. സൌദ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ എണ്ണ കമ്പനി ആരാംകോയുടെ ലാഭത്തില്‍ 25 ശതമാനത്തിന്റെ കുറവാണ് ഈയിടെ പുറത്തുവന്ന കണക്കുകളില്‍ ഉണ്ടായത്.

ഇതിന് പുറമെ യാതൊരു പ്രയോജനവുമില്ലാത്ത യമനുമായുള്ള യുദ്ധം, മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് അന്താരാഷ്ട്ര രംഗത്തുണ്ടായ തിരിച്ചടി. സൗദി അറേബ്യ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ് . അതേസമയം മറ്റേത് രാജ്യത്തിനോടും കിടപിടിക്കുന്ന ആസ്തി സൗദി കൂടുതല്‍ വലിയ തകര്‍ച്ചയില്‍നിന്ന് കൈപിടിച്ചുയര്‍ത്തുമെന്ന് കരുതുന്നവരും ഏറെയാണ്.

എണ്ണവിലയിലുണ്ടായ വലിയ ഇടിവിനെ തുടര്‍ന്ന് സൗദി സര്‍ക്കാരിന്റെ വരുമാനത്തില്‍ 22 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സൗദി ആരാംകോയുടെ ലാഭത്തില്‍ 25 ശതമാനത്തിന്റെ കുറവാണ് ഇതിൽ പ്രധാനം. ഇത് തെളിയിക്കുന്നത് സൗദിയുടെ ചിലവ് വലിയ തോതില്‍ കുറയ്‌ക്കേണ്ടിവരുമെന്നാണ് വിദഗ്ദര്‍ പറയുന്നു. അത് പദ്ധതികളെ ബാധിക്കാനുമിടയുണ്ട്.

ഇതിന് പുറമെ സൗദിയില്‍ കോവിഡ് പടര്‍ന്നതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു. മറ്റ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ നാട്ടിലേക്ക് മടങ്ങുന്നത് കുടുതല്‍ വലിയ പ്രതിസന്ധി നിര്‍മ്മാണ മേഖലയില്‍ സൃഷ്ടിച്ചേക്കും.

ഇപ്പോള്‍ സൗദിയില്‍ കഴിയുന്ന മറ്റ് രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ അവസ്ഥയും ദുരിതപൂര്‍ണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.അന്താരാഷ്ട്ര തലത്തില്‍ സൗദിക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉണ്ടായ പ്രതിച്ഛായ നഷ്ടമാണ് ആ രാജ്യം നേരിടുന്ന മറ്റൊരു പ്രധാന ഭീഷണിയായി കണക്കാക്കുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിക്കുള്ള പങ്കിനെ തുടര്‍ന്നുണ്ടായ തിരിച്ചടിയില്‍നിന്ന് ഇതുവരെ കരകയറാന്‍ ഇതുവരെ സൗദിയ്ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ വിദേശ നിക്ഷേപത്തിന്റെ തോതും കുറഞ്ഞു. ഒരു മാടമ്പി സംവിധാനമാണ് സൗദിയുടേത് എന്ന് കരുതുന്ന പാശ്ചാത്യ രാജ്യങ്ങളുടെ എണ്ണം ഏറി വരികയുമാണ്.

അയല്‍രാജ്യമായ യെമനുമായുള്ള യുദ്ധം അഞ്ച് വര്‍ഷമായി പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ലാതെ തുടരുകയാണ്. ഇതുമൂലം വലിയ സാമ്പത്തിക ബാധ്യതയാണ് സൗദിക്ക് സാമ്പത്തികമായി ഉണ്ടാകുന്നത്. കുടുത്ത മനുഷ്യാവകാശ ലംഘനമാണ് സൌദി അവിടെ നടത്തുന്നതെന്നും ആരോപണമുണ്ട.

ഇതുപോലെ, ഖത്തറുമായുള്ള പ്രശ്‌നങ്ങളും സൗദിയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കുന്നു. ഖത്തറിനെതിരെ തിരിഞ്ഞതോടെ ഗള്‍ഫ് അറബ് കൗണ്‍സില്‍ ഫലത്തില്‍ ഐക്യമില്ലാത്ത രാജ്യങ്ങളുടെ കൂട്ടായ്മയായി. എന്നാല്‍ പല മേഖലകളില്‍നിന്നും നാനാവിധം പ്രതിസന്ധിയെ നേരിടുന്നുണ്ടെങ്കിലും സൗദി അറേബ്യയ്ക്ക് സാമ്പത്തികമായി അതിജീവിക്കുന്നതിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കരുതുന്നവരുമേറെയാണ്.

ചെലവ് ചുരുക്കല്‍ നടപടികളിലൂടെ 26 ബില്ല്യണ്‍ ഡോള്‌റിന്റെ കുറവാണ് സൗദി സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ഇത് സൗദിയുടെ പല പദ്ധതികളെയും ബാധിക്കുമെന്നാണ് കരുതുന്നത്. സൗദി രാജകുടുംബം തയ്യാറാക്കിയ മിഷന്‍ 2030 പദ്ധതി ഇതോടെ അവതാളത്തിലാകുമെന്ന് ആശങ്കയും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.

എണ്ണയേയും മറുനാടന്‍ തൊഴിലാളികളെയും ആശ്രയിച്ചുള്ള വികസനത്തില്‍നിന്നു മാറി പുതിയൊരു ക്രമം വികസിപ്പിക്കാനാണ് രാജകുടംബം ഇപ്പോള്‍ ആലോചിക്കുന്നത്. ഇതാണ് മിഷന്‍ 2030 പദ്ധതി. ഇതിന്റെ ഭാഗമായാണ് 500 ബില്ല്യണ്‍ ഡോളറിന്റെ നഗര നിര്‍മ്മാണം മരുഭൂമിയില്‍ നടക്കുന്നത്. നിയോം എന്നാണ് ഈ നഗര പദ്ധതി അറിയപ്പെടുന്നത്.

ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുമെന്ന് പറഞ്ഞിട്ടില്ലെങ്കിലും പദ്ധതി വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 26,500 ചതുരശ്ര കിലോ മീറ്റർ വ്യാപ്തിയിൽ സൗദി അറേബ്യക്കകത്ത് എല്ലാ അർത്ഥത്തിലും വേറൊരു ലോകം സൃഷ്ടിക്കാൻ നിയോം ലക്ഷ്യമിടുന്നു

മുഹമ്മദ് ബിന്‍ സല്‍മാന്റെ മറ്റ് പരിഷ്‌ക്കരണ പദ്ധതികളെയും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ബാധിക്കുമൊ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സ്വകാര്യ മേഖലകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നത് അടക്കമുള്ള സാമ്പത്തിക മേഖലയില്‍ വലിയ പരിഷ്കാരങ്ങള്‍ ഉണ്ടാകുമെന്ന് ധനകാര്യമന്ത്രി പറഞ്ഞതും സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കാര്യം ആശങ്കയിലാക്കും

എന്നാല്‍ 1981 ല്‍ എണ്ണ വില കുറഞ്ഞപ്പോള്‍ സമാനമായ പ്രതിസന്ധികള്‍ ഉണ്ടായിരുന്നതായും അത് രാജ്യം അതീജീവിച്ചതാണെന്നുമാണ് ശുഭാപ്തി വിശ്വാസികളായ സൗദി വിദഗ്ദര്‍ പറയുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (1 minute ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (13 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (21 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

Malayali Vartha Recommends