Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബൈയിൽ രാത്രി 10 മുതൽ പുലർച്ചെ 6 വരെയുള്ള യാത്രാവിലക്ക് ഇപ്പോഴും എല്ലാ എമിറേറ്റുകൾക്കും ബാധകമാണെന്ന് പൊലീസ്

14 MAY 2020 02:16 PM IST
മലയാളി വാര്‍ത്ത

രാജ്യമാകെ അണുനശീകരണം നടക്കുന്ന ഈ സമയത്ത് പുറത്തിറങ്ങാൻ ആർക്കും അനുവാദമില്ല. മാർച്ച് 26നാണ് രാജ്യത്ത് രാത്രി 10 മുതൽ പുലർച്ചെ 6 വരെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ 4ന് ദുബായ് എമിറേറ്റിൽ 24 മണിക്കൂർ യാത്രാവിലക്ക് നിലവിൽവന്നിരുന്നു

എന്നാൽ പിന്നീട് 24ന് വീണ്ടും അത് രാത്രിയിൽ മാത്രമാക്കി. ദുബായിൽ ആശുപത്രിയിൽ പോകാൻ മാത്രമാണ് രാത്രി യാത്രയ്ക്ക് അനുമതി. ഇതിനായി നേരത്തേ റജിസ്റ്റർ ചെയ്ത് പൊലീസിന്റെ അനുമതി വാങ്ങണമെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപാർട്മെന്റ് ഓഫ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആൻഡ് എമർജൻസി വിഭാഗം ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി പറഞ്ഞു. പരിശോധനയിൽ രേഖകൾ സഹിതമുള്ള വിശദീകരണം നൽകിയില്ലെങ്കിൽ 3,000 ദിർഹം പിഴചുമത്തുമെന്നും വ്യക്തമാക്കി.

നിരോധിത വേളയിൽ അടിയന്തരാവശ്യങ്ങൾക്കു പുറത്തിറങ്ങാൻ അബുദാബിയിലും പെർമിറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഷാർജയിൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ രേഖകൾ സഹിതം കാരണം വിശദമാക്കണം എന്നും നിർദേശമുണ്ട് . എന്നാൽ അജ്മാനിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് ഇളവ് നൽകിയിട്ടുണ്ട്. അനുമതി വാങ്ങണം.മെഡിക്കൽ രംഗത്തും മറ്റും പ്രവർത്തിക്കുന്നവർക്കും ഇളവുണ്ടെന്ന് അജ്മാൻ പൊലീസ് മേധാവി മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.


ദുബായിൽ യുഎഇയിലെ വീട്ടു ജോലിക്കാർ, ഗർഭിണികൾ, 60 വയസു കഴിഞ്ഞവർ, നിശ്ചയദാർഢ്യ വിഭാഗക്കാർ എന്നിവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കി അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവു പുറപ്പെടുവിച്ചു. സ്വദേശികൾക്കും ചികിത്സ സൗജന്യമാണ്. ഒാരോ വിഭാഗത്തിനുമുള്ള പരിശോധനയ്ക്ക് ആരോഗ്യമന്ത്രാലയം സമയക്രമം നിശ്ചയിക്കും എന്നാണ് റിപ്പോർട്ടുകൾ

അതേസമയം തൊഴിലാളികളെ ഇതര എമിറേറ്റുകളിലേക്ക് കൊണ്ടുപോകാനുള്ള വിലക്ക് നീക്കിയിട്ടില്ല. അതത് എമിറേറ്റുകളിൽ മാത്രമാണ് യാത്രാനുമതി നിലവിലുള്ളത് . തൊഴിലാളികൾക്ക് മാസ്ക് നൽകുകയും വാഹനങ്ങളിൽ തിരക്ക് ഒഴിവാക്കുകയും വേണം. നിയമം ലംഘിച്ചു തൊഴിലാളികളെ കൊണ്ടുപോകുന്നുണ്ടോയെന്നു കണ്ടെത്താൻ പ്രധാന പാതകളിലടക്കം ചെക്പോയിന്റുകളുണ്ട്.

പൊതു-സ്വകാര്യ പരിപാടികൾ സംഘടിപ്പിക്കാനുള്ള വിലക്കും ഇപ്പോഴും നിലവിലുണ്ട്..വിലക്ക് ലംഘിച്ച് പരിപാടി സംഘടിപ്പിച്ചത് സംഘാടകന് 10,000 ദിർഹവും പങ്കെടുക്കുന്നവർക്ക് 5,000 ദിർഹം വീതവുമാണ് പിഴ.

ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കിൽ കാറിൽ മൂന്നിലേറെ പേർക്കു യാത്ര ചെയ്യാം. ടാക്സികളിൽ ഡ്രൈവർ ഉൾപ്പെടെ 3 പേർ മാത്രം. കാറിൽ ഒറ്റയ്ക്കാണു യാത്രയെങ്കിൽ മാസ്ക് ധരിക്കേണ്ടതില്ല. ഒരേ കുടുംബത്തിലുള്ളവരാണെങ്കിലും ഒന്നിലേറെ പേരുണ്ടെങ്കിൽ മാസ്ക് നിർബന്ധമാണ്. ഇതു പാലിച്ചില്ലെങ്കിൽ 1,000 ദിർഹമാണു പിഴ. ആരോഗ്യ മന്ത്രാലയം, ദേശീയ ദുരിത നിവാരണ സമിതി എന്നിവയുടെ മാർഗനിർദേശങ്ങൾ പാലിച്ചുള്ള നടപടികളാണു സ്വീകരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (1 minute ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (13 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (21 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

Malayali Vartha Recommends