Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

ഭർത്താവിനെ അവസാനമായി കാണാൻ കഴിയാതെ മലയാളികളുടെ നൊമ്പരമായി മാറിയ പ്രവാസി ബിജിമോൾ ഒടുവിൽ നാട്ടിലേക്ക്

28 MAY 2020 08:51 AM IST
മലയാളി വാര്‍ത്ത

ഭർത്താവിനെ അവസാനമായി കാണാനാകാതെ ദുബായിൽ കുടുങ്ങിയ എറണാകുളം കളമശ്ശേരി മുനിസിപാലിറ്റി സ്വദേശിനി ബിജിമോളുടെ വേദന നാം കണ്ടതാണ്.അന്ന് 

ജീവിതപ്രതിസന്ധിയുടെ ഏറ്റവും രൂക്ഷമായ ദിനങ്ങളിലൂടെ കടന്നുപോയ ബിജി മോൾ ഒടുവിൽ നാടണയുകയാണ് . പ്രിയതമന്റെ മുഖം അവസാനമായി നേരിട്ടു ഒരു നോക്കു കാണാനാകാതെ ദുബായിൽ കുടുങ്ങിയ ബിജിമോൾ 28 ഇന് രാവിലെ 11.50ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന വിമാനത്തിൽ യാത്ര തിരിക്കും. ഇന്ത്യൻ സമയം വൈകിട്ട് 5.25ന് ബിജിമോൾ കൊച്ചിയിലെത്തും. അഞ്ച് മാസങ്ങൾക്ക് ശേഷമുള്ള മടയക്കയാത്രാ ടിക്കറ്റ് ബിജിമോൾക്ക് ഇന്ത്യൻ കോൺസുലേറ്റിന് വേണ്ടി സാമൂഹിക പ്രവർത്തകൻ പ്രവീണാണ് കൈമാറിയത് .

കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ വിമാന സർവീസുകൾ റദ്ദാക്കിയതോടെയാണ് മൂന്ന് മക്കളുടെ അമ്മയുമായ ഇൗ യുവതിക്ക് അർബുദം ബാധിച്ച് മരിച്ച ഭർത്താവ് ശ്രീജിതി(37)ന്റെ മുഖം അവസാനമായി കാണാൻ സാധിക്കാതെയായത്. മരിക്കുന്നതിന് മുന്‍പ് മാസങ്ങളോളം ശ്രീജിത് വീൽചെയറിലായിരുന്നു കഴിഞ്ഞിരുന്നത്. ഭർത്താവിന്റെ മുഖം അവസാനമായി നേരിട്ട് കാണാതെയും മൂന്നു മക്കളെ സാന്ത്വനിപ്പിക്കാനാകാതെയും ദുബായിൽ കുടുങ്ങിയ ബിജിമോളെക്കുറിച്ച് നിരവധി മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയും ഇതേ തുടർന്ന് യുഎഇയിലെ ഒട്ടേറെ മനുഷ്യസ്നേഹികൾ ഇവർക്ക് സഹായം നൽകുകയും ചെയ്തു.
അബുദാബിയിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മലയാളി ബിസിനസുകാരൻ ബിജിമോളുടെ ഇവിടുത്തെ താമസ ചെലവിനും നാട്ടിലുള്ള മക്കളുടെ കരുതലിനായും നല്ലൊരു തുക കൈമാറി. മറ്റു പല മനുഷ്യസ്നേഹികളും ഭക്ഷണസാധനങ്ങളുൾപ്പെടെ സഹായം എത്തിച്ചിരുന്നു. തുടർന്ന് നോർക്കയും ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ട് ദുബായിലെ ഹോട്ടലിൽ താമസ സൗകര്യമൊരുക്കുകയും സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു. ഡൽഹിയിലെ ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവ്(ഡിഎംസി) കൊ ഒാർഡിനേറ്റർ ദീപാ മനോജ് ടെലിഫോണിലൂടെ ബന്ധപ്പെട്ട് നാട്ടിൽ തുടർ ജീവിതത്തിനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.


ഭർത്താവ് മരിച്ചതോടെ തളർന്നുപോയിരുന്നു ബിജിമോൾ
മരണാനന്തര ചടങ്ങിൽ നാട്ടിലേയ്ക്ക് പോകാനാകാത്തതിനാൽ വിഡിയോ കോണ്‍ഫറൻസ് വഴിയാണ് ആ മുഖം അവസാനമായികണ്ടത് . അച്ഛന്റെ മൃതശരീരം കണ്ടു നിലവിളിക്കുന്ന 15, 8, 5 വയസുള്ള മക്കളെ ഒന്നു സാന്ത്വനിപ്പിക്കാൻ പോലും അവർക്കായില്ല. ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ് മക്കൾ. ബിജിമോളുടെ കദനകഥ ശ്രദ്ധയിൽപ്പെട്ട നോർക്കാ സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി പ്രശ്നത്തിൽ ഇടപെടുകയും ബിജിമോൾക്ക് സംരക്ഷണം ഉറപ്പാക്കുകയുമായിരുന്നു. നാ‌‌ട്ടിലുള്ള മക്കൾക്ക് വിദ്യാഭ്യാസത്തിന് സഹായം നൽകുമെന്നും അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. നോർക്ക പ്രതിനിധികളായി അൻപോടു യുഎഇ പ്രവർത്തകരായ ബദ്റുദ്ദീൻ പാണക്കാട്ട്, ബിന്ദു നായർ എന്നിവർ ബിജിമോളെ സന്ദർശിച്ചു താമസ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. ദുരിത ദിനങ്ങളിൽ തനിക്കും മക്കൾക്കും താങ്ങായി നിന്ന എല്ലവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ബിജി മോൾ നാട്ടിലേക്കെത്തുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

21-ന് സൂചനാസമരം ..  (8 minutes ago)

ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്...  (40 minutes ago)

കുത്തേറ്റ് യുവാവ് മരിച്ചു...  (44 minutes ago)

തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളായ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥിനികളാണ് മരണപ്പെട്ടത്  (1 hour ago)

57 കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ജോലി ലഭിക്കും, തടസ്സങ്ങൾ മാറും! ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

ആശുപത്രി ICU-യിൽ നിന്ന് ശങ്കർദാസിനെ പുറത്താക്കി പിന്നാലെ അറസ്റ്റ്... വിജിലന്‍സ് ജഡ്ജി എത്തി നേരിട്ട് മറ്റ് നടപടിക്രമങ്ങള്‍ നടത്തും...ആശുപത്രിയിൽ കയറി മജിസ്‌ട്രേറ്റ്..! .ശങ്കർദാസിന്റെ ട്രിപ്പ് വലിച്ചൂര  (1 hour ago)

സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ...  (1 hour ago)

വോട്ടെടുപ്പിന് തുടക്കം...  (2 hours ago)

അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ദിവസങ്ങൾ മാത്രം...  (2 hours ago)

രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും...  (2 hours ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി  (2 hours ago)

ചായ  ആവശ്യപ്പെട്ട ശേഷം കത്തി കിടക്കമെത്തക്കടിയിൽ ഒളിപ്പിച്ചു ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയുള്ള പൈശാചിക കൊല  (3 hours ago)

തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്...  (3 hours ago)

മുറജപത്തിന് സമാപനം  (3 hours ago)

Malayali Vartha Recommends