മൊബൈല്‍ ഫോണ്‍ ഇനി മുതല്‍ സുരക്ഷിതമാക്കാം, അബുദാബിയില്‍ മൊബൈല്‍ സുരക്ഷയ്ക്ക് നടപടി

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കൈവശമുണ്ടോ? ഒരുപക്ഷെ, ആരെങ്കിലും മോഷ്ടിച്ച് കാണുമോ? ചില സമയങ്ങളില്‍ ഇങ്ങനെ നിരവധി ചോദ്യങ്ങളാകും ഓരോ പേരുടെയും മനസില്‍ കടന്ന് പോവുക. \'താങ്കളുടെ മൊബൈല്‍ സുരക്ഷിതമാക്കുക എന്ന മുദ്രാവാക്യവുമായി ദേശീയതലത്തില്‍ മൊബൈല്‍ ഫോണ്‍ പരിപാലിക്കാന്‍ വാര്‍ത്താവിനിമയ സ്ഥാപനങ്ങളായ എത്തിസലാത്ത്, ഡു എന്നിവയുടെ സഹകരണത്തോടെ ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി രംഗത്ത്.
മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുമ്പോഴും നഷ്ടപ്പെടുമ്പോഴും ദുരുപയോഗം ചെയ്യുന്നതു തടയാനും ഫോണ്‍ സ്ഥാനം കണ്ടെത്താനും ഉപഭോക്താക്കള്‍ 48 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യണം. എത്തിസലാത്തും ഡുവും ഫോണ്‍ നമ്പര്‍ ഉടന്‍ ബ്ലോക്ക് ചെയ്യുന്നതോടെ മൊബൈല്‍ ഫോണില്‍ നിന്ന് അനധികൃത ഫോണ്‍വിളിയോ സന്ദേശമോ തടയാനും മൊബൈല്‍ ഉപകരണത്തിന്റെ ലൈസന്‍സ് നമ്പര്‍ നല്‍കിയാല്‍ ഉപകരണം കണ്ടെത്തുന്നതിനും സഹായിക്കും.
ഉപകരണം സംബന്ധിച്ചു വിശദാംശങ്ങള്‍ എത്തിസലാത്ത്, ഡു പബ്‌ളിക് എന്‍ക്വയറി സിസ്റ്റം വഴി ഉപഭോക്താക്കള്‍ക്കു ലഭിക്കും. സേവനദാതാവില്‍നിന്നു സെല്‍ നമ്പര്‍ സൗജന്യമായി ബ്ലോക്ക് ചെയ്യുന്ന സൗകര്യം ഉപയോഗിക്കുന്നത് എല്ലാ ദുര്‍വിനിയോഗവും തടയാന്‍ സഹായിക്കുമെന്നതാണ് ഉപഭോക്താക്കള്‍ക്കു ലഭിക്കുന്ന നേട്ടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha