സൗദിയില്‍ പൊടിക്കാറ്റ്, ജനജീവിതം ദുസഹമാകുന്നു

സൗദിയില്‍ ഇന്നലെ രാത്രിമുതല്‍ ശക്തിയായി വീശിയടിച്ച പൊടിക്കാറ്റിനെ തുടര്‍ന്ന് ജനജീവിതം ദുസഹമായി. അല്‍ കോബാറിലും ദമാമിലും വാഹനാപകടം ഉണ്ടായി. അന്തരീക്ഷത്തില്‍ വീശിയടിച്ചിരിക്കുന്ന പൊടികാറ്റ് ശ്വസിക്കുന്നത് പല തരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകുമെന്നും വീടിന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ഉപയോഗിക്കണമെന്നും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അറിയിച്ചു.
വാഹനം ഓടിക്കുന്നവര്‍ പരമാവധി വേഗത കുറച്ചുവേണം യാത്ര ചെയ്യേണ്ടതെന്ന് ട്രാഫിക് വിഭാഗം അധികൃതരും അറിയിച്ചിട്ടുണ്ട്.ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ ദമാമില്‍ നിന്നും തിരുവനന്തത്തേക്ക് തിരിക്കേണ്ടുന്ന ജെറ്റ് എയര്‍ വിമാനം മുടങ്ങിയതിനാല്‍ മലയാളികള്‍ എയര്‍ പോര്‍ട്ടില്‍ വെള്ളവും ,ആഹാരവും ലഭിക്കാതെ കുടുങ്ങി.വിമാനം റദ്ദാക്കിയതോടെ ബോഡിംഗ് പാസും ലഭിച്ച് മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കഴിഞ്ഞ രാത്രി യാത്രക്കാര്‍ക്ക് എയര്‍ പോര്‍ട്ടില്‍ തന്നെ കഴിയേണ്ടി വന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha