യുഎഇയില്‍ മലയാളത്തിന് രണ്ടാം സ്ഥാനമോ? വോട്ട് ചെയ്ത് നമുക്ക് ഒന്നാമതെത്തിക്കാം

എവിടെ തിരിഞ്ഞാലും മലയാളികളെ കാണുന്ന രാജ്യമാണ് യുഎഇ. ഒരു കൊച്ചു കേരളമെന്ന് തന്നെ യുഎഇയെ വിശേഷിപ്പിക്കാം. ഇത്രയേറെ മലയാളികളുള്ള യുഎഇയില്‍ മലയാളത്തിന് ഒന്നാം സ്ഥാനം തന്നെ വേണ്ടേ?
യു.എ.ഇ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ മൂന്നാമത്തെ ഔദ്യോഗിക ഭാഷ ഏതെന്നു തീരുമാനിക്കാനുള്ള ഓണ്‍ലൈന്‍ വോട്ടിംഗിലാണ് മലയാളം രണ്ടാം സ്ഥാനത്തായത്. എന്നാല്‍ അധികമില്ലാത്ത ഉര്‍ദുവാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാനികളും ബഗ്ലാദേശികളും, അഫ്ഗാനികളും ഉര്‍ദ്ദു ഭാഷയ്ക്കുവേണ്ടി വോട്ട് ചെയ്യുന്നതു കൊണ്ടാണ് മലയാളം ഉര്‍ദ്ദുവിനു പിന്നില്‍ രണ്ടാം സ്ഥാനത്തയതിന് കാരണം.
യുഎഇ ഗവര്‍മെന്റിന്റെ ഔദ്യോഗിക ബെവ്‌സൈറ്റായ http://www.id.gov.ae ലാണ് മൂന്നാമത്തെ ഭാഷയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാമതായി അറബിയും രണ്ടാമതായി ഇംഗീഷുമാണ് നിലവില്‍ അംഗീകരിച്ചിട്ടുള്ളത്. മൂന്നാമതായി ഏത് അംഗീകരിക്കണം എന്നതാണ് ചര്‍ച്ച. ചൈനീസ് ഭാഷയായ മണ്ടരിന്‍, മലയാളം, ഉര്‍ദു, ഫിലിപ്പിയന്‍സിലെ ടാന്‍ഗലോഗു എന്നീ ഭാഷകളാണ് വോട്ടെടുപ്പില്‍ ഉള്ളത്. ഇതില്‍ 52.79 ശതമാനത്തോടെ ഉര്‍ദുവാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള മലയാളത്തിന് 45.09 ശതമാനമാണുള്ളത്. അതായത് വെറും 7 ശതമാനത്തിന്റെ കുറവ് മാത്രമാണ്.
മലയാളിയായ വിജയന്‍ ഐപിഎസിനെ ഇന്ത്യയിലെ മികച്ച വാര്‍ത്താതാരം ആക്കിയവരാണ് നമ്മള്‍. അപ്പോഴാണ് മലയാളികളുടെ സ്വര്‍ഗമായ യുഎഇയില്‍ മലയാളം രണ്ടാം സ്ഥാനത്താകുന്നത്. വിട്ടുകൊടുക്കില്ല എന്ന വാശിയിലാണ് മലയാളികള്‍. ഒന്നാം സ്ഥാനത്താവാന്‍ പ്രവസികളും അല്ലാത്തവര്‍ക്കും ഒരുമിച്ച് നില്‍ക്കാം. ഇത് നമ്മുടെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. നമ്മുടെ പ്രവാസി സഹോദരങ്ങളുടെ കുടുംബ പ്രശ്‌നം.
നമ്മുടെ മലയാളികള്‍ക്കും മലയാളത്തിനും വേണ്ടി നമുക്ക് വീണ്ടും മലയാളികളുടെ ഓണ്‍ലൈന്‍ പവര്‍ കാണിക്കേണ്ട സമയമാണിത്. വോട്ട് ചെയ്യാന്‍ വളരെ എളുപ്പമാണ്. ആദ്യം ഈ സൈറ്റില്‍ പോകുക.
http://www.id.gov.ae/en/home.aspx
അതിനുശേഷം ഈ ഭാഗത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ വോട്ട് ചെയ്യാനുള്ള പോര്‍ട്ടല്‍ വരും. എന്നിട്ട് മലയാളത്തിന്റെ സ്ഥാനത്ത് ക്ലിക്ക് ചെയ്ത് സബ്മിറ്റ് കൊടുക്കുക.
നമ്മുടെ ഒരോട്ട് പ്രവാസിക്ക്, നമ്മുടെ സ്വന്തം മലയാളത്തിന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha