Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

ഖത്തറില്‍ അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ്ജ് ചെയ്ത് മൂന്നാമത്തെ കോവിഡ് ഹോസ്പിറ്റലും അടച്ചു.... അവസാന രോഗിയും ഭേദമായി പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് ലെബ്സയ്യര്‍ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ ഐസൊലേഷന്‍ കേന്ദ്രമാക്കി മാറ്റുന്നത്..മുഴുവന്‍ രോഗികളെയും ചികിത്സിച്ച് ഭേദമാക്കിയ മൂന്നാമത്തെ ഹോസ്പിറ്റലാണിത്

29 JULY 2020 12:28 PM IST
മലയാളി വാര്‍ത്ത

ഖത്തറില്‍ അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ്ജ് ചെയ്ത് മൂന്നാമത്തെ കോവിഡ് ഹോസ്പിറ്റലും അടച്ചു. അവസാന രോഗിയും ഭേദമായി പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് ലെബ്സയ്യര്‍ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ ഐസൊലേഷന്‍ കേന്ദ്രമാക്കി മാറ്റുന്നത്. മുഴുവന്‍ രോഗികളെയും ചികിത്സിച്ച് ഭേദമാക്കിയ മൂന്നാമത്തെ ഹോസ്പിറ്റലാണിത്.

പ്രതിരോധമന്ത്രാലയത്തിന്‍റെ സഹകരണത്തോടെയായിരുന്നു ഈ കോവിഡ് ഹോസ്പിറ്റല്‍ സജ്ജമാക്കിയിരുന്നത്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി ഹനാന്‍മുഹമ്മദ് അല്‍ കുവാരി പ്രതിരോധ വകുപ്പ് അധികൃതര്‍ക്ക് നന്ദിയര്‍പ്പിച്ചു.

രോഗവ്യാപനം വീണ്ടുമുണ്ടാകുകയാണെങ്കില്‍ തുടര്‍ന്നും പ്രതിരോധ വകുപ്പിന്‍റെ സഹകരണം മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്ന ഈ ഫീല്‍ഡ് ഹോസ്പിറ്റലില്‍ 504 ബെഡ്ഡുകളായിരുന്നു സജ്ജീകരിച്ചിരുന്നത്. 25 ഡോക്ടര്‍മാരും 170 ഓളം നഴ്സുമാരുമാണ് ഇവുടെ രോഗികളുടെ പരിചരണത്തിനായുണ്ടായിരുന്നത്. റാസ് ലഫാന്‍, മിസൈദ് എന്നീ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റലുകളാണ് നേരത്തെ രോഗികള്‍ കുറഞ്ഞതോടെ അടച്ചത്.

അതിനിടെ രാജ്യത്തെ വ്യാവസായിക മേഖലയായ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്കായി പുതിയ രണ്ട് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ കൂടി തുറന്നു. ഖത്തര്‍ ചാരിറ്റിയുടെ സഹകരണത്തോടെ തുറന്ന രണ്ട് കെട്ടിടങ്ങളിലുമായി 213 മുറികളും 852 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. രോഗലക്ഷണം കാണിക്കുന്ന മുന്നൂറോളം പേരെ കഴിഞ്ഞ ദിവസം ഇവിടെ പ്രവേശിപ്പിച്ചതായും ഖത്തര്‍ തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയം അറിയിച്ചു

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടം ജൂലൈ 28 നു ആരംഭിച്ചു ..നാലു ഘട്ടമായാണ് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്. ഔട്ട്‌ഡോര്‍ വേദികളില്‍ പരമാവധി 30 പേര്‍ക്കും ഇന്‍ഡോര്‍ വേദികളില്‍ 10 പേര്‍ക്കും ഒത്തുകൂടാൻ അനുമതിയുണ്ടാകുമെന്നതാണ് മൂന്നാം ഘട്ടത്തിലെ പ്രധാനഇളവ്.

ഷോപ്പിങ് മാളുകൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തനം തുടരാം, എന്നാൽ 12 വയസിനു താഴെയുള്ളവർക്ക് പ്രവേശനാനുമതിയുണ്ടാകില്ല. ഒരു മുറിയിൽ 10 പേരിൽ കൂടുതൽ ചേർന്നുള്ള യോഗങ്ങൾ പാടില്ല. സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്ക് 80ശതമാനം ശേഷിയിൽ പ്രവർത്തനം തുടങ്ങാനും അനുമതി നൽകിയിട്ടുണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവക്ക് 30 ശതമാനം ശേഷിയില്‍ തുറന്ന് പ്രവര്‍ത്തിക്കാം. കാണികളില്ലാതെ കായികപരിപാടികൾക്കും അനുമതിയുണ്ട്.

300 പള്ളികൾക്കാണ് ഈ ഘട്ടത്തിൽ തുറക്കാൻ അനുമതിയുള്ളത്. ഈദ് നമസ്കാരത്തിനും വെള്ളിയാഴ്ച പ്രാർഥനകൾക്കും ചില പള്ളികളിൽ മാത്രം അനുമതി നൽകും. നിയന്ത്രണങ്ങളോടെ ചില ഈദ് പ്രാർഥനാ സ്ഥലങ്ങളും തുറക്കും. എന്നാൽ, കോവിഡ് ലക്ഷണങ്ങളുള്ളവർ, 60 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവർ വീടുകളിൽ തന്നെ പ്രാർഥന തുടരണമെന്നാണ് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിൻറെ നിർദേശം.

അതേസമയം, കുവൈത്തിൽ അടച്ചിട്ടിരുന്ന ഫർവാനിയ മേഖല തുറന്നത് പ്രവാസിമലയാളികൾക്കടക്കം ആശ്വാസകരമായി.കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് ലോക്ഡൌൺ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (9 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (23 minutes ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (34 minutes ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (48 minutes ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (1 hour ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (1 hour ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (2 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (2 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (3 hours ago)

Malayali Vartha Recommends