Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

മണലാരണ്യത്തിൽ അരനൂറ്റാണ്ട്; ജീവിതം കെട്ടിപ്പടുക്കാൻ പാടുപെടുന്ന പ്രവാസികൾ അറിഞ്ഞിരിക്കണം ഷംസുദീനെ

31 JULY 2020 05:54 PM IST
മലയാളി വാര്‍ത്ത

ജീവിതം കെട്ടിപ്പടുക്കാൻ പാടുപെടുന്ന പ്രവാസികൾ അറിഞ്ഞിരിക്കണം ഷംസുദീനെ. പ്രവാസികളോട് സമ്പാദ്യശീലത്തെക്കുറിച്ച് പറഞ്ഞും ജീവിതത്തിന്റെ പ്രധാനഘട്ടത്തിൽ അത് അനിവാര്യമാവുന്നതിനെക്കുറിച്ച് ഓർമിപ്പിച്ചുമുള്ളതായിരുന്നു എന്നും കെ.വി. ഷംസുദ്ദീനെന്ന പ്രവാസിയുടെ ജീവിതം.

കോവിഡിന് ശേഷമുള്ള ലോകം അടിമുടി മാറുമെന്നും തൊഴിൽ മേഖലയിൽ സമൂലമായ മാറ്റം ഉണ്ടാവുമെന്നും കെ.വി. ഷംസുദ്ദീൻ ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള ജീവിതത്തിന് നാം സ്വയം സജ്ജരാകണമെന്നും ഉപദേശിക്കുന്നു.

മുംബൈയിൽനിന്ന് കപ്പൽ മാർഗം ദുബായ് വഴി ഷാർജയിൽ എത്തിയ ഈ തൃശ്ശൂർക്കാരൻ ഈ അമ്പത് വർഷവും ജീവിച്ചതും ഷാർജയിൽത്തന്നെ. റേഡിയോയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും സെമിനാറുകളിലൂടെയും ഒഴിവ് വേളകളിൽ സമ്പാദ്യശീലത്തെ ക്കുറിച്ച് പ്രവാസികളോട് എന്നും പറഞ്ഞുകൊണ്ടിരുന്ന ഷംസുദ്ദീൻ ഈ കോവിഡ് നാളുകളിൽ വെബിനാറുകളിലൂടെയാണ് സന്ദേശം വ്യാപിപ്പിക്കുന്നത്. ചെലവുകഴിച്ച് ബാക്കി വരുന്നതല്ല സമ്പാദ്യമെന്നും ആദ്യംതന്നെ ഒരു നിശ്ചിത സംഖ്യ, അത് ചെറുതോ വലുതോ ആവട്ടെ സമ്പാദ്യമായി മാറ്റണമെന്ന് അദ്ദേഹം എല്ലാവരോടും പറഞ്ഞുകൊണ്ടിരിക്കുന്നു.

1970 ജൂലായ് 20- ന് ട്രൂഷ്യൽ സ്‌റ്റേറ്റ്‌സിലേക്കുള്ള ( യു.എ.ഇ യുടെ ആദ്യ രൂപം) വിസയുമായി എത്തിയ ഷംസുദ്ദീൻ ഉപജീവനത്തിനായി ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ തന്നെ സമ്പാദ്യശീലത്തെ കുറിച്ചും മലയാളികളോട് പറഞ്ഞുകൊണ്ടിരുന്നു. വൈകാതെ ഇതിനായി രൂപംനൽകിയ പ്രവാസിബന്ധു ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ എന്ന നിലയിൽ പ്രവാസികൾ എങ്ങനെ അവരുടെ സമ്പാദ്യം വിനിയോഗിക്കണമെന്നും സമ്പാദ്യത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചും അദ്ദേഹം നിരന്തരം സംസാരിച്ചു. പത്താംവയസ്സിൽ ഉമ്മ സമ്മാനമായി നൽകിയ പത്ത് രൂപ നോട്ടുമായി പോസ്റ്റ് ഓഫീസിൽ പോയി നൂറ് നാഷനൽ സേവിങ്‌സ് സ്കീമിന്റെ സ്റ്റാമ്പുകൾ വാങ്ങി സമ്പാദ്യശീലം ആരംഭിച്ച ബാല്യത്തെക്കുറിച്ച് പറയാനും അദ്ദേഹം മറക്കുന്നില്ല. കപ്പൽ ഇറങ്ങി അടുത്തമാസംതന്നെ ജനറൽ ട്രേഡേഴ്സ് എന്ന കമ്പനിയിൽ ജോലിലഭിച്ചു. അവിടെ നാലുവർഷത്തെ സേവനത്തിന് ശേഷം 1974-ൽ ഷാർജ ഡിഫൻസ് സർവീസിലെത്തി. പ്രവാസത്തിന്റെ ആദ്യനാളുകളിൽ പരിചയപ്പെട്ട രണ്ട് മലയാളികളുടെ ദയനീയമായ ജീവിതമായിരുന്നു സമ്പാദ്യശീലത്തെക്കുറിച്ച് പ്രവാസലോകത്താകെ വ്യാപിപ്പിക്കണമെന്ന ചിന്തയിലേക്ക് ഷംസുദ്ദീനെ നയിച്ചത്.

പ്രവാസികളെക്കൊണ്ട് എൻ.ആർ.ഇ. അക്കൗണ്ടുകൾ തുടങ്ങിക്കാനായിരുന്നു ഷംസുദ്ദീന്റെ ആദ്യശ്രമം. 1976- ൽ ഷംസുദ്ദീനെ യു.ടി.ഐ. ആദ്യത്തെ വിദേശ ഏജൻസിയായി നിയോഗിച്ചു. പിന്നീട് ജെ.എം. ഫിനാൻഷ്യൽ സർവീസിന്റെ യു.എ.ഇ. യിലെ സബ് ബ്രോക്കറായി. ഇതിനിടയിൽ ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു ബ്രോക്കറേജ് കമ്പനിക്ക് ഷംസുദ്ദീൻ രൂപം നൽകി. 1995-ൽ ജിയോജിത് ഫിനാൻഷ്യൽ സർവീസിൽ ചേർന്ന ഷംസുദ്ദീൻ എൻ.ആർ.ഐ. പ്രമോട്ടറായി 2002 വരെ അതിന്റെ ബോർഡ് അംഗമായി തുടർന്നു.

2001-ൽ ശൈഖ് സുൽത്താൻ ബിൻ സൗദ് അൽ ഖാസിമിയുടെ സഹായ സഹകരണത്തോടെ സ്വന്തമായി ബുർജീൽ ജിയോജിത് ഫിനാൻഷ്യൽ സർവീസ് എൽ.എൽ.സി. ആരംഭിച്ചതോടെ ഷംസുദ്ദീന്റെ പ്രവർത്തനമേഖലയും വിപുലമായി.

ആ അനുഭവങ്ങളിൽനിന്നുള്ള പാഠങ്ങളാണ് ഇപ്പോഴും പ്രവാസികളോട് പറയുന്നതെന്നും ഷംസുദ്ദീൻ പറയുന്നു. ആയിരക്കണക്കിന് ആളുകളിൽ സമ്പാദ്യശീലത്തെക്കുറിച്ച് ബോധമുണ്ടാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് അരനൂറ്റാണ്ടിന്റെ പ്രവാസജീവിതത്തിലെ വലിയ സമ്പാദ്യമെന്നും അദ്ദേഹം പറയുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (11 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (25 minutes ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (36 minutes ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (50 minutes ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (1 hour ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (1 hour ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (2 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (2 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (3 hours ago)

Malayali Vartha Recommends