Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങി! പൊംപാനോ ബീച്ച്‌ ആശുപത്രിയില്‍ നടത്തിയ മെറിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്; പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് െകെമാറും

01 AUGUST 2020 01:04 PM IST
മലയാളി വാര്‍ത്ത

അമേരിക്കയില്‍ ഭര്‍ത്താവിന്റെ അതിക്രൂരതയ്ക്ക് ഇരയായ മലയാളി നേഴ്‌സ് മോനിപ്പളളി ഊരാളില്‍ മെറിന്‍ ജോയി (28) ന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുളള അനുമതിക്കായി കുടുംബാഗങ്ങള്‍ ഇന്നലെ എംബസിയെ സമീപിച്ചു.

പൊംപാനോ ബീച്ച്‌ ആശുപത്രിയില്‍ നടത്തിയ മെറിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവായതോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയതായി അമേരിക്കയിലുളള ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് െകെമാറും. മെറിന്റെ മൃതദേഹം പ്രത്യേക പ്രാര്‍ത്ഥനക്കും കുടുംബാഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമായി നാളെ ഫ്‌ളോറിഡയിലെ താമ്ബ ക്‌നാനായ കത്തോലിക്കാ പളളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

മെറിന്റെ പിതാവ് ജോയിയുടെ ന്യൂയോര്‍ക്കിലും ഫ്‌ളോറിഡയിലുമായുളള മാതൃസഹോദരങ്ങളെ പോലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. മെറിന്‍ ജോലി ചെയ്തിരുന്ന കിഴക്കന്‍ ഫ്‌ളോറിഡയിലെ ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്‌സ് ആശുപത്രി അധികൃതരും നടപടികള്‍ വേഗത്തിലാക്കാന്‍ സഹകരിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പോലീസ് ആശുപത്രിയിലും പാര്‍ക്കിങ് ഏരിയായിലുളള സി.സി.ടി.വികള്‍ പരിശോധിക്കുകയും ആശുപത്രി അധികൃതരുടെയും നേഴ്‌സുമാരുടെയും സെക്യൂരിറ്റി ജീവനക്കാരന്റെയും മൊഴി രേഖപ്പെടുത്തിയതായി മെറിനൊപ്പം ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയുന്ന മെറിന്റെ ഭര്‍ത്താവ് ചങ്ങനാശേരി ആഞ്ഞിലിക്കാതറയില്‍ നെവിന്‍ (ഫിലിപ് മാത്യു - 34) ന്റെ പരുക്ക് സാരമുളളതല്ല.

ആക്രമണത്തിനുശേഷം ഹോട്ടല്‍ മുറിയില്‍ സ്വയം മുറിവേല്‍പിച്ച നിലയില്‍ കണ്ടെത്തിയ നെവിന്‍ പോലീസ് കാവലിലാണ്. ഇന്നലെ നെവിനില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു.

തിങ്കളാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഹാജരാക്കുമെന്നാണ് സൂചന.മെറിന്റെ മോനിപ്പളളിയിലെ വീട്ടിലേക്ക് വിളിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിതാവ് ജോയിയെ അനുശോചനം അറിയിച്ചു. ഡി.സി.സി െവെസ് പ്രസിഡന്റ് ബിജു പുന്നത്താനം വീട്ടിലെത്തി രമേശ് ചെന്നിത്തലയുടെ അനുശോചനം ടെലിഫോണിലൂടെ ജോയിയെ അറിയിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ മെറിനെതിരെ നടത്തി വരുന്ന അപകീര്‍ത്തിപരമായ സന്ദേശങ്ങളില്‍ പിതാവ് ജോയി പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഫോണില്‍ മെറിന്റെ പിതാവ് ജോയിയുമായി സംസാരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് മന്ത്രി പിതാവിന് ഉറപ്പുനല്‍കി.

ബി.ജെ.പി നേതാക്കളായ ലിജിന്‍ ലാല്‍, വേണുക്കുട്ടന്‍, ടി.എ ഹരിക്യഷ്ണന്‍, സി.എം പവിത്രന്‍, സനോജ് കുമാര്‍, അശ്വന്ത് മാമലശേരി, ടി.സി രാധാക്യഷ്ണന്‍ എന്നിവരാണ് വീട്ടിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 minute ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (25 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (30 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (41 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

Malayali Vartha Recommends