Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തിന്റെ വേദന മനസ്സിലിട്ട് പ്രിയപ്പെട്ടവരുടെ അടുത്തെത്താന്‍ 61 മലയാളികള്‍ക്ക് കൈതാങ്ങായി ഒരു പ്രവാസി

01 AUGUST 2020 10:56 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിച്ച പ്രവാസി മലയാളിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ആശംസകള്‍. ദീര്‍ഘകാലമായി ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിഎന്‍ കൃഷ്ണകുമാറാണ്, അപകടത്തില്‍ നഷ്ടപ്പെട്ട മകന്റെ സ്മരണയില്‍ 61 മലയാളികള്‍ക്കു വിമാന ടിക്കറ്റ് ഒരുക്കിയത്. കഴിഞ്ഞ വര്‍ഷമുണ്ടായ വാഹനാപകടത്തിലാണു കൃഷ്ണകുമാറിന് ഇളയ മകനെ നഷ്ടപ്പെട്ടത്. പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തിന്റെ വേദന എത്രത്തോളമെന്ന് മനസിലാക്കുന്ന അദ്ദേഹം സാമ്ബത്തികമായി ദുര്‍ബലരായ തൊഴിലാളികളുടെ രക്ഷകരാവുകയായിരുന്നു.

'വളരെയധികം ദുരിതമനുഭവിക്കുന്ന അവരില്‍ ഭൂരിഭാഗവും സാധാരണ തൊഴിലാളികളാണ്. ജോലി നഷ്ടപ്പെട്ട അവര്‍ക്കു നാട്ടിലേക്കു മടങ്ങാനുള്ള സാമ്ബത്തികശേഷിയില്ലായിരുന്നു. അവര്‍ വീട്ടില്‍ പോയി പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേരണമെന്ന് ഞാന്‍ ആഗ്രഹിച്ചു,' കൃഷ്ണകുമാര്‍ ദുബായില്‍നിന്നു ഫോണിലൂടെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
വ്യത്യസ്ത വിമാന സര്‍വിസുകളിലായി ആറു പേര്‍ക്ക് അദ്ദേഹം നേരത്തെ ടിക്കറ്റ് എടുത്ത് നല്‍കിയിരുന്നു. 191 യാത്രക്കാര്‍ക്കായി വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ യുഎഇയിലെ ഓള്‍ കേരള കോളേജ് പൂര്‍വവിദ്യാര്‍ഥി മുന്നണി(എകെസിഎഎഫ്) തീരുമാനിച്ചതോടെ, 55 പേരുടെ ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യാന്‍ അദ്ദേഹം തയാറാകുകയായിരുന്നു. ഇതിനായി 14 ലക്ഷം രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. ഈ വിമാനം ജൂലൈ 25 നാണു കൊച്ചിയിലെത്തിയത്.
കേരളത്തിലെ 85 സയന്‍സ്, ആര്‍ട്‌സ് കോളേജുകളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന എകെസിഎഎഫിന്റെ സജീവ അംഗവും സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഹൃദയകേന്ദ്രവുമാണ് അന്‍പത്തി മൂന്നുകാരനായ കൃഷ്ണകുമാര്‍. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് 1988ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ കൃഷ്ണകുമാര്‍ 32 വര്‍ഷമായി ദുബായിലാണ്.
ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടറായി ജോലി ചെയ്യുന്ന കൃഷ്ണകുമാര്‍, തന്റെ സേവനപ്രവര്‍ത്തനം സംബന്ധിച്ച് വിനയാന്വിതനാണ്. 'അത് കൂട്ടായ പരിശ്രമമായിരുന്നു. എല്ലാവരും അവരവരുടേതായ രീതിയില്‍ സംഭാവന നല്‍കി. അന്നു വീട്ടിലേക്കു പറന്ന ആളുകളില്‍ കൂടുതലും ജോലി നഷ്ടപ്പെട്ടവരും ചികിത്സ സംബന്ധിച്ച അത്യാവശ്യങ്ങളുള്ളവരുമായിരുന്നു. നിങ്ങള്‍ എന്തൊക്കെ തന്നെ പറഞ്ഞാലും കേരളം നമ്മുടെയെല്ലാം വീടാണ്. വീട്ടിലേക്കു പോകുകയെന്നത് അവര്‍ അര്‍ഹിക്കുന്നു,'അദ്ദേഹം പറഞ്ഞു.
പ്രയാസപ്പെടുന്നവരെ സഹായിക്കാനുള്ള സന്നദ്ധത മാതാപിതാക്കള്‍ കാണിച്ചുതന്ന വഴിയിലൂടെയുള്ളതാണെന്നു കൃഷ്ണകുമാര്‍ പറയുന്നു. ഈ ഗുണങ്ങള്‍ രണ്ട് ആണ്‍മക്കളിലുമുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തുന്നു. 'പണം എല്ലാമല്ലെന്ന് ഞാന്‍ അവരെ പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യജീവിതത്തിനായിരിക്കണം എപ്പോഴും വില കല്‍പ്പിക്കേണ്ടത്,' കൃഷ്ണകുമാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തിലാണ് കൃഷ്ണകുമാറിന്റെ ഇളയ മകന്‍ രോഹിത് (19) വാഹനാപകടത്തില്‍ മരിച്ചത്. ദുബായിലെ വീട്ടില്‍നിന്ന് അര കിലോമീറ്ററിനുള്ളിലായിരുന്നു അപകടം. മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ രോഹിത്, സംഭവത്തിന് തലേദിവസം അമേരിക്കയില്‍നിന്ന് ദുബായിലെത്തിയ സുഹൃത്ത് ശരത്തിനൊപ്പം പുറത്തുപോയതായിരുന്നു. വീട്ടിലേക്കു തിരിച്ചുവരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന ശരത്തും അപകടത്തില്‍ മരിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (11 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (25 minutes ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (36 minutes ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (50 minutes ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (1 hour ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (1 hour ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (2 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (2 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (3 hours ago)

Malayali Vartha Recommends