ഗൾഫിലേക്ക് യാത്രപോകാൻ തയ്യാറായിക്കോളു; യു.എ.ഇയിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് ഇനി ഇത് മതിയാകും, നാളുകൾക്ക് ശേഷം ആശ്വാസവാർത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒത്തിരിയേറെ പ്രവാസികളാണ് യാത്ര ചെയ്യാൻ കഴിയാതെ ജോലി നഷ്ടപ്പെടുമെന്ന വിധത്തിൽ ദുരിതത്തിലായത്. ഇത്തരം ഒരു സാഹചര്യത്തിൽ കോറോണയെ അതിവേഗെയിം അതിജീവിച്ച ഗൾഫ് രാഷ്ട്രങ്ങൾ ഇപ്പോൾ പ്രവാസുകൾക്കായി അക്ഷ വാതിലുകൾ തുറക്കുകയാണ്. അങ്ങനെ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് ഇനി ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിലെ പി.സി.ആർ ടെസ്റ്റ് ഫലം മതിയാകുന്നതാണ്. യു.എ.ഇ ഫെഡറൽ അതോറിറ്റിയുടെ അക്രഡിറ്റഡ് ലാബുകളിലെ പരിശോധനഫലം വേണമെന്ന നിബന്ധനയിലാണ് ഇത്തരത്തിൽ പ്രവാസികളായ ഇന്ത്യക്കാർക്കുള്ള ഇളവ് വന്നിരിക്കുന്നത്.
ഇതേതുടർന്ന് എമിറേറ്റ്സ്, ഇത്തിഹാദ് എയർലൈൻസ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികൾ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. യു.എ.ഇയിലേക്ക് തിരിക്കാൻ ഒരുങ്ങുന്ന പ്രവാസികൾക്ക് ആശ്വാസം പകരുന്ന വാർത്തയാണിത് എന്നതാണ്. എന്നാൽ നേരത്തേ കേരളത്തിൽ ഏഴു ലാബുകളിൽ മാത്രമാണ് ഈ സൗകര്യം ഉണ്ടായിരുന്നത്. പുതിയ നിർദേശം വന്നതോടെ 20ഓളം ലാബുകളിലെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വിമാനത്താവളത്തിൽ സ്വീകരിക്കുന്നതാണ്.
അതോടൊപ്പം തന്നെ നേരത്തേ പ്യുവർ ഹെൽത്ത് ലാബിെൻറ പരിശോധനഫലം നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചിരുന്നു. കോഴിക്കോട് ആറും പാലക്കാട് ഒരു ലാബും മാത്രമാണ് ഇത്തരത്തിൽ ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ലാബുകളുടെ എണ്ണം വർധിപ്പിച്ചെങ്കിലും എണ്ണം കുറവായിരുന്നു. 96 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയതിെൻറ ഫലം വേണമെന്ന് നിർബന്ധമുള്ളതിനാൽ യാത്രയുടെ തൊട്ടുമുമ്പത്തെ ദിവസങ്ങളിൽ അകലെയുള്ള സ്ഥലങ്ങളിൽ പോയി പരിശോധന നടത്തുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു പ്രവാസികൾക്ക് ഉണ്ടായിരുന്നത് തന്നെ.
ഒപ്പം തെക്കൻ ജില്ലകളിൽ ഉള്ളവർക്ക് വടക്കൻ കേരളത്തിൽ എത്തി പരിശോധന നടത്തേണ്ട അവസ്ഥയായിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) അംഗീകരിച്ച ലാബുകളിലെ പി.സി.ആർ പരിശോധനഫലം മതിയെന്നാണ് പുതിയ നിർദേശം മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം ലാബുകൾ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് ഏറ്റവും ആശ്വാസകരം എന്നത്. എന്നാൽ, വിവിധ എയർലൈൻസുകൾക്ക് നിബന്ധനകൾ വ്യത്യാസമുള്ളതിനാൽ ടെസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഏജൻസികളുമായോ എയർലൈൻസുകളുമായോ ബന്ധപ്പെട്ട് ഉറപ്പുവരുത്തുന്നത് നല്ലതായിരിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























