Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

പൊന്നുമോന്റെ വിയോഗം ചങ്കുതകർത്തു ! കണ്ണീരോർമയിൽ 61 പ്രവാസികളെ നാട്ടിലെത്തിച്ച് ഒരച്ഛൻ

03 AUGUST 2020 04:25 PM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരി ലോകത്തെ വരിഞ്ഞു മുറുകിയപ്പോൾ അതിന്റെ ഭവിഷ്യത്ത് വളരെയധികം ബാധിച്ചവ ഒരു വിഭാഗമാണ് പ്രവാസികൾ. അപ്രതീക്ഷിതമായി വന്നുപെട്ട ലോക് ഡൗണിൽ ജോലി നഷ്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങാൻ ഒരു നിവൃത്തിയുമില്ലാത്തവരുമായി നിരവധിപേരാണ് വിദേശ നാടുകളിൽ ദുരിതം പേറി കഴിഞ്ഞത്. അങ്ങനെ ഒരു കൂട്ടം പ്രവാസികൾക്ക് മുന്നിൽ ദൈവ ദൂതനായി എത്തിയിരിക്കുകയാണ് ഒരച്ഛൻ.

അകാലത്തിൽ പൊലിഞ്ഞുപോയ മകന്റെ ഓർമയ്ക്കായി യു.എ.ഇയിൽ കുടുങ്ങിയ 61 പ്രവാസികൾക്ക് നാട്ടിലെത്താൻ വിമാനടിക്കറ്റെടുത്ത് നൽകിയ വലിയമനസ്സിനുടമയാണ് തൊടുപുഴ താഴത്തുപാറയ്ക്കാട്ട് ടി.എൻ. കൃഷ്ണകുമാർ. കോവിഡ് മൂലം പ്രതിസന്ധിയിൽ അകപ്പെട്ട മലയാളികൾക്ക് ആശ്രയമായ അദ്ദേഹത്തിന്റെ നല്ലമനസിനു വിവിധഭാഗങ്ങളിൽ നിന്നും ആശംസകളെത്തുകയാണ്.

അക്കാഫ് ചാർട്ടർ ചെയ്ത വിമാനത്തിൽ 61 പേർക്ക് മടങ്ങാനുള്ള ടിക്കറ്റ് തുക കൃഷ്ണകുമാർ നൽകി. ജോലി നഷ്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങാൻ ഒരു നിവൃത്തിയുമില്ലാത്തവരായിരുന്നു മടങ്ങിയത്. സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടറായ കൃഷ്ണകുമാർ 30 ലേറെ വർഷമായി ദുബായിലുണ്ട്. സേവനപ്രവർത്തനങ്ങളിൽ അതീവ തത്പരനായിരുന്ന മകന്റെ ഓർമ നിലനിൽക്കാൻ അതേ പാത ശക്തമാക്കുകയാണ് കൃഷ്ണകുമാർ.

കഴിഞ്ഞ ക്രിസ്മസ് കാലത്താണ് അദ്ദേഹത്തിന്റെ ഇളയമകൻ രോഹിത്തും (19) സുഹൃത്ത് ശരതും (21) ദുബായിൽ കാർ അപകടത്തിൽ മരണമടഞ്ഞത്. യു.കെയിൽ മെഡിക്കൽ വിദ്യാർഥിയായിരുന്നു രോഹിത്. അവധിയാഘോഷിക്കാൻ ദുബായിലെത്തിയപ്പോഴാണ് അപകടം. കാർ മരത്തിലിടിച്ച ആഘാതത്തിൽ മരിക്കുകയായിരുന്നു. ജീവിതം ഇനിയെങ്ങനെ മുന്നോട്ട് നീങ്ങുമെന്ന തീരാദുഖത്തിനിടെയാണ് സന്നദ്ധ സേവനപ്രവർത്തനം തുടരാൻതന്നെ തീരുമാനിക്കുന്നത്. കോവിഡിനെ തുടർന്നുള്ള ലോക്‌ഡൗൺ പ്രഖ്യാപിച്ച സമയം കൃഷ്ണകുമാർ കൂടി അംഗമായ അക്കാഫിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക സേവനത്തിൽ മുഴുകി. ആവശ്യക്കാർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിവയെല്ലാം എത്തിച്ചു. അതിനിടെയാണ് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റിന് പണമില്ലാതെ വിഷമിക്കുന്നവരുടെ ജീവിതവും കൃഷ്ണകുമാറിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (20 minutes ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (51 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (1 hour ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (1 hour ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (1 hour ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (1 hour ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (2 hours ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (2 hours ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (2 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (3 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (3 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (3 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends