വിദേശ തൊഴിലാളികളെ തരംതിരിക്കാനുള്ള നിര്‍ദേശം സൗദി പിന്‍വലിച്ചു
വിദേശ തൊഴിലാളികള്‍ രാജ്യത്ത് താമസിച്ച കാലയളവും വേതനവും അടിസ്ഥാനപ്പെടുത്തി നിതാഖാത് പോയിന്റ് കണക്കാക്കുന്ന നിര്‍ദേശം പിന്‍വലിച്ചതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജോലിക്കാര്‍ സൗദിയില്‍ തങ്ങുന്നതിനുള്ള ഉയര്‍ന്ന കാലാവധി എട്ട് വര്‍ഷമാക്കി നിജപ്പെടുത്തുന്നുവെന്ന ആശങ്കയ്ക്ക് ഇതോടെ താല്‍ക്കാലിക വിരാമമായി. നിര്ദേശത്തിന്മേല് വിവിധ മേഖലകളില്‍ നിന്നുള്ള അഭിപ്രായം ആരാഞ്ഞുകൊണ്ട് \'മഅന്‍ നുഹ്സിന്‍ എന്ന മന്ത്രാലയ വെബ്സൈറ്റില്‍ നേരത്തെ കരട് പ്രസിദ്ധപ്പെടുത്തിയിരുന്നു.
വിവിധ മേഖലകളിലുള്ള വിദഗ്ധരില്‍നിന്നും തൊഴില്‍ദാതാക്കളില്‍നിന്നും ഉണ്ടായ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കരട് നിര്‍ദേശം ഒഴിവാക്കിയതെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് അഹമ്മദ് ഹുമൈദാന്‍ വിശദീകരിച്ചു.വേതനം, സൗദിയില്‍ തങ്ങിയ കാലയളവ് തുടങ്ങിയവ പരിഗണിച്ച് വിദേശ തൊഴിലാളികളെ വിഭജിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നിതാഖാത് ഘടനയില്‍ വിദേശ തൊഴിലാളി അനുപാതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തണമെന്നതുമായിരുന്നു നിര്‍ദേശം.
വിദേശ ജോലിക്കാരുടെ കാലാവധി എട്ട് വര്‍ഷമാക്കി ചുരുക്കുമെന്നും എണ്ണായിരം റിയാലില്‍ കൂടുതല്‍ വേതനം ലഭിക്കുന്ന തൊഴിലുകള്‍ സ്വദേശിവത്കരിക്കുമെന്ന തരത്തില്‍ കഴിഞ്ഞ ആറ് മാസത്തിലേറെയായി രാജ്യത്തിനകത്തും പുറത്തും നിലനില്‍ക്കുന്ന പ്രചാരണത്തിനാണ് ഇപ്പോള്‍ വ്യക്തത വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha