Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?


കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്


ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് കാര്യവട്ടത്ത്... ആവേശത്തോടെ തലസ്ഥാനന​ഗരം


അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും... 


ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത! സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി

16 SEPTEMBER 2020 05:27 PM IST
മലയാളി വാര്‍ത്ത

കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങിയിരിക്കുകയാണ് സൗദി അറേബ്യ. കരാര്‍ പ്രകാരമുള്ള വേതനം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് തന്നെ ഉറപ്പാക്കുകയെന്നാണ് വേതന സുരക്ഷാ പദ്ധതികൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ അവസാന ഘട്ടം ഡിസംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അവസാന ഘട്ടത്തില്‍ വേതന സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്നത് ഒന്ന് മുതല്‍ നാലുവരെ ജീവനക്കാരുള്ള ചെറിയ സ്ഥാപനങ്ങളാണ്.

എല്ലാ മാസവും ശമ്ബളം തൊഴിലാളികളും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. കൃത്യ സമയത്ത് ശമ്ബളം നല്‍കാതിരിക്കല്‍,ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ശമ്ബളവും അടിസ്ഥാന വേതനവും തമ്മില്‍ വ്യത്യാസം വരിക തുടങ്ങിയവ വേതന സുരക്ഷാ പദ്ധതിപ്രകാരം നിയമ ലംഘനങ്ങളാണ്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപനത്തിന് ഓരോ തൊഴിലാളിയുടെയും പേരില്‍ മുവായിരം റിയാല്‍ വീതം പിഴ നല്‍കേണ്ടി വരും. കൂടാതെ മൂന്ന് മാസം ശമ്ബളം നല്‍കാതിരുന്നാല്‍ തൊഴിലുടമയുടെ അനുവാദം ഇല്ലാതെ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടത്താന്‍ തൊഴിലാളിക്കു അനുമതിയണ്ടാവും. മുവായിരമോ അതിലധികമോ പേര്‍ ജോലി ചെയ്യുന്ന കമ്ബനികളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയത്.

അതേസമയം രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളിൽ സൗദി ഭാഗിക ഇളവ് വരുത്തിയതോടെ‌ ഗൾഫ് രാജ്യക്കാർക്കും അവിടെ താമസിക്കുന്ന വിദേശികൾക്കും ആശ്രിതർക്കും സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം. കാലാവധിയുള്ള ഇഖാമ (തൊഴിൽ അനുമതി), റീ എൻട്രി വീസ, സന്ദർശക വീസ എന്നിവയുള്ളവർക്കാണ് പ്രവേശനം. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുന്ന 2021 ജനുവരി 1 മുതൽ എല്ലാ രാജ്യക്കാർക്കും സൗദിയിൽ എത്താനാകും. ഇന്ത്യ ഉൾപെടെ വിവിധ രാജ്യക്കാരുടെ തിരിച്ചുവരവ് സംബന്ധിച്ച് ഡിസംബറിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

സൗദിയിൽ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിൽ ഉംറ സർവീസ് പുനഃരാരംഭിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനവും വൈകാതെ ഉണ്ടാകും. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അപേക്ഷ പൂരിപ്പിച്ചുനൽകിവേണം സൗദിയിൽ പ്രവേശിക്കാൻ. 48 മണിക്കൂറിനു മുൻപ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?  (14 minutes ago)

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....  (17 minutes ago)

ആരോഗ്യത്തിൽ ജാഗ്രത! ഉദരരോഗ സാധ്യത: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക!  (25 minutes ago)

ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും...  (38 minutes ago)

കമിതാക്കളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (50 minutes ago)

43 വർഷം കഠിന തടവും 40000 രൂപ പിഴയും...  (51 minutes ago)

അമ്മയെ വീടിനുള്ളിൽ തീയിട്ട്   കൊലപ്പെടുത്തിയ കേസ് മകന് ജീവപര്യന്തം തടവും അര ലക്ഷം പിഴയും  (1 hour ago)

​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​ശി​ലാ​സ്ഥാ​പ​നം​ ​ഇ​ന്ന് രാ​വി​ലെ​ ​പ​ത്തി​ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​നി​ർ​വ​ഹി​ക്കും  (1 hour ago)

ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും.  (1 hour ago)

സ്വത്ത് തർക്കത്തിൽ ഭാര്യാ സഹോദരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 6 വർഷം തടവും  കാൽ ലക്ഷം പിഴയും ശിക്ഷ  (1 hour ago)

കാര്യവട്ടത്ത് ഇന്ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ...  (1 hour ago)

ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് ...  (2 hours ago)

മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..  (2 hours ago)

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (7 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends